മുംബൈ: അസ്യൂസിന്‍റെ 6Z,5Z എന്നീ ഫോണുകളുടെ വില കുറച്ചു. താല്‍ക്കാലിക ഓഫര്‍ എന്ന നിലയില്‍ അല്ല സ്ഥിര വിലയായി തന്നെയായിരിക്കും വിലക്കുറവ് എന്നാണ് അസ്യൂസ് അറിയിക്കുന്നത്. ജൂണ്‍ മാസത്തിലാണ് 6Z വിപണിയില്‍ ഇറങ്ങിയത്. അന്ന് ഈ ഫോണിന്‍റെ വില 31,999 രൂപയായിരുന്നു. പുതിയ വിലപ്രകാരം 6Z  6GB + 64GB മോഡലിന് വില 27,999 രൂപയായിരിക്കും. ഇതേ ഫോണിന്‍റെ 6GB + 128GB മോഡലിന് മുന്‍പ് വില 34,999 രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറഞ്ഞ വിലയില്‍ ഈ മോഡല്‍ 30,999 രൂപയ്ക്ക് ലഭിക്കും. ഇതേ സമയം ഈ ഫോണിന്‍റെ 8GB+256 ഹൈ എന്‍റ് മോഡല്‍ മുന്‍വിലയില്‍ നിന്നും 4000 രൂപ കുറവില്‍ 34999 രൂപയ്ക്ക് ലഭിക്കും.

ഇതേ സമയം 5Z മോഡലുകളുടെ വിലയിലും വലിയ കുറവാണ് വരുത്തിയിരിക്കുന്നത്. ASUS 5Z 6GB + 64GB മോഡലിന് ലോഞ്ചിംഗ് സമയത്തെ വില 21,999 രൂപയായിരുന്നു. എന്നാല്‍ പുതിയ വിലക്കുറവില്‍ 5000 രൂപ കുറവില്‍ 16,999 രൂപയ്ക്ക് ഈ ഫോണ്‍ ലഭിക്കും. 5Z 6GB + 128GB മോഡലിന്‍റെ വില 24,999 ല്‍ നിന്നും 18,999 ആയി കുറച്ചിട്ടുണ്ട്. ഇത് പോലെ തന്നെ ഈ ഫോണിന്‍റെ 8ജിബി പതിപ്പിന് 28,999 ഉണ്ടായിരുന്ന വില 21,999 ആയി കുറച്ചിട്ടുണ്ട്.

"