Asianet News MalayalamAsianet News Malayalam

ബിഗ് ബില്യന്‍ ഡേ, ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ ഓഫറുകള്‍ ഇപ്പോള്‍ തന്നെ നേടാന്‍ അവസരം

കാണാന്‍ പോകുന്ന പൂരത്തിന്റെ ടീസര്‍ എന്ന പോലെ ഓഫറുകളെക്കുറിച്ചുള്ള വിശദാംശങ്ങളും സൂചനകളും ഇപ്പോള്‍ തന്നെ കമ്പനികള്‍ ഭാഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെയാണ് ഓഫറുകള്‍ ഇപ്പോള്‍ തന്നെ നേടാനുള്ള അവസരം കൂടി ഒരുങ്ങുന്നത്.

big announcement to provide big billion day and great Indian sale discounts from today afe
Author
First Published Sep 27, 2023, 3:49 PM IST

ഇ-കൊമേഴ്സ് ഭീമന്മാരായ ഫ്ലിപ്കാര്‍ട്ടിന്റെയും ആമസോണിന്റെയും വാര്‍ഷിക ഷോപ്പിങ് ഉത്സവങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കി. കൃത്യമായ തീയ്യതികള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രണ്ട് കമ്പനികളും ഒക്ടോബര്‍ പത്തോടെ ഷോപ്പിങ് മാമാങ്കത്തിന് തുടക്കം കുറിക്കുമെന്നാണ് സൂചനകള്‍. ഇതിനോടകം തന്നെ രണ്ട് കമ്പനികളുടെയും വെബ്‍സൈറ്റുകളില്‍ ഓഫറുകള്‍ അറിയിച്ചുകൊണ്ട് പ്രത്യേക മൈക്രോ വെബ്‍സൈറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്.

ഫ്ലിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യന്‍ ഡേയ്ക്കും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലിനും വേണ്ടി കാത്തിരിക്കുന്ന ഷോപ്പിങ് കുതുകികളുടെ എണ്ണം ചെറുതല്ല. വന്‍ ഓഫറുകളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്നതിനാല്‍ ഷോപ്പിങ്, പ്രത്യേകിച്ചും ഇലക്ട്രോണിക് സാധനങ്ങളുടെ ഷോപ്പിങ് ഈ സമയത്തേക്ക് മാറ്റിവെച്ചിരിക്കുന്നവരും നിരവധിയാണ്. കാണാന്‍ പോകുന്ന പൂരത്തിന്റെ ടീസര്‍ എന്ന പോലെ ഓഫറുകളെക്കുറിച്ചുള്ള വിശദാംശങ്ങളും സൂചനകളും ഇപ്പോള്‍ തന്നെ കമ്പനികള്‍ ഭാഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെയാണ് ഓഫറുകള്‍ ഇപ്പോള്‍ തന്നെ നേടാനുള്ള അവസരം കൂടി ഒരുങ്ങുന്നത്.

Read also: സർപ്രൈസ് പൊളിക്കാതെ ഫ്ലിപ്പ്കാർട്ടിന്റെ വൻ പ്രഖ്യാപനം; ഷോപ്പിങ് അൽപം നീട്ടിവെച്ചാൽ വൻ ലാഭം വീട്ടിലെത്തിക്കാം

ബിഗ് ബില്യന്‍ ഡേയ്ക്ക് ദിവസങ്ങള്‍ ബാക്കി നില്‍ക്കുകയാണെങ്കിലും ഫ്ലിപ്പ്‍കാര്‍ട്ടാണ് ആദ്യമായി ഇപ്പോള്‍ തന്നെ അതേ വിലക്കുറവില്‍ സാധനങ്ങള്‍ വിറ്റ് തുടങ്ങിയത്. ഇന്ന് രാവിലെ മുതല്‍ ബിഗ് ബില്യന്‍ ഡേയുടെ അതേ വിലയില്‍ തെരഞ്ഞെടുത്ത സാധനങ്ങള്‍ ഫ്ലിപ്കാര്‍ട്ട് വെബ്‍സൈറ്റിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. സെയില്‍ പ്രൈസ് ലൈവ് എന്ന സെക്ഷനില്‍ ഫ്ലിപ്കാര്‍ട്ട് വെബ്‍സൈറ്റില്‍ തന്നെ ഈ വിഭാഗത്തിലുള്ള സാധനങ്ങള്‍ കണ്ടെത്താനാവും. സ്മാര്‍ട്ട് ഫോണുകളാണ് പ്രധാനമായും ഫ്ലിപ്കാര്‍ട്ട് ഇങ്ങനെ വില്‍ക്കുന്നത്.

സാംസ്ങ് ഗ്യാലക്സി എഫ് 13 മോഡല്‍ 9,199 രൂപയ്ക്കും നത്തിങ് ഫോണ്‍ (1) 5ജി 23,999 രൂപയ്ക്കും ഇങ്ങനെ ഇപ്പോള്‍ മുതല്‍ വാങ്ങാം. 9,499 രൂപയാണ് റിയല്‍മെ സി55ന്റെ വില. മോട്ടോ ജി14 സ്മാര്‍ട്ട്ഫോണ്‍ 8,099 രൂപയ്ക്ക് കിട്ടും. പതിനായിരം രൂപ മുതല്‍ ഇരുപതിനായിരം രൂപ വരെയുള്ള റേഞ്ചിലും നിരവധി സ്മാര്‍ട്ട് ഫോണുകള്‍ ബിഗ് ബില്യന്‍ ഡേ സെയിലിലെ അതേ വിലയ്ക്ക് ഇപ്പോള്‍ വെബ്‍സൈറ്റില്‍ ലഭ്യമാണ്. ഓപ്പോ എ78 5ജി ഫോണ്‍ 18,999 രൂപയ്ക്ക് ലഭിക്കുന്നുണ്ട്. ഗൂഗിള്‍ പിക്സല്‍ 7 ആണ് പ്രീമിയം ഫോണുകളുടെ ഓഫറുകളില്‍ പ്രധാനം. പിക്സല്‍ 7ന് 36,399 രൂപയാണ് ഓഫര്‍ വില. മോട്ടോറോള എഡ്ജ് 30 ഫ്യൂഷന്‍ 29,999 രൂപയ്ക്ക് ലഭിക്കുന്നു.

Read also: ഇനി കുറച്ച് ദിവസം കൂടി കഴിയട്ടെ; വിവിധ കമ്പനികളുടെ ഈ സ്‍മാര്‍ട്ട് ഫോണുകള്‍ക്ക് വമ്പന്‍ വിലക്കുറവ് വരുന്നു

ഓഫര്‍ വിലയിലെ വില്‍പന ഫ്ലിപ്കാര്‍ട്ട് നേരത്തെ തുടങ്ങിയതോടെ കൂടുതല്‍ ഉത്പന്നങ്ങള്‍ അണിനിരത്തി ആമസോണും ഇതേ തന്ത്രം തന്നെ പയറ്റിത്തുടങ്ങി. കിക്ക്സ്റ്റാര്‍ട്ടര്‍ ഡീല്‍സ് എന്ന പേരിലാണ് ആമസോണ്‍ സൈറ്റിലെ വില്‍പ്പന. സ്മാര്‍ട്ട് ഫോണുകള്‍ക്ക് പുറമെ ലാപ്‍ടോപ്പുകള്‍, വാച്ചുകള്‍, ഗെയിമിങ് ലാപ്‍ടോപ്പുകള്‍, ഹെഡ്‍ഫോണുകള്‍, ടെലിവിഷനുകള്‍, സൗണ്ട് ബാറുകള്‍, നിത്യേപയോഗ വസ്തുക്കള്‍, ഫാഷന്‍, വാഷിങ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവയെല്ലാം ആമസോണിന്റെ കിക്ക്സ്റ്റാര്‍ട്ടര്‍ ഡീലുകളില്‍ ലഭിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios