ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2025 സെപ്റ്റംബർ 23-ന് ആരംഭിക്കുമ്പോൾ സ്മാർട്ട്ഫോണുകൾക്ക് വലിയ വിലക്കിഴിവ് ലഭിക്കും. ഈ വിൽപ്പനയിൽ, വൺപ്ലസ് 13 അതിന്റെ ലോഞ്ച് വിലയായ ₹69,999-ൽ നിന്ന് ₹57,999 എന്ന വൻ കിഴിവിൽ ലഭ്യമാകും.
ആമസോൺ ഈ വർഷത്തെ ഏറ്റവും വലിയ വിൽപ്പനയായ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2025 സെപ്റ്റംബർ 23 ന് ആരംഭിക്കാൻ ഒരുങ്ങുകയാണ്. പ്രൈം അംഗങ്ങൾക്ക്, വിൽപ്പന 24 മണിക്കൂർ മുമ്പ് ആരംഭിക്കും. ഈ ഫെസ്റ്റിവൽ വിൽപ്പനയിൽ, സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ടാബ്‌ലെറ്റുകൾ, ഇയർഫോണുകൾ, ലാപ്‌ടോപ്പുകൾ, സ്മാർട്ട് ടിവികൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവ ഉൾപ്പെടെ വിവിധ ഉൽപ്പന്നങ്ങൾക്ക് ഉപഭോക്താക്കൾക്ക് കിഴിവുകൾ ലഭിക്കും. നിങ്ങൾ ഒരു പുതിയ സ്മാർട്ട്‌ഫോണിനായി തിരയുകയാണെങ്കിൽ വൺപ്ലസ് 13ൽ ലഭ്യമായ ഓഫറുകളെക്കുറിച്ച് അറിയാം.
വൺപ്ലസ് 13 കിഴിവുകൾ
വൺപ്ലസ് ക്ലബ്ബിന്‍റെ ഔദ്യോഗിക അക്കൗണ്ട്, വരാനിരിക്കുന്ന ആമസോൺ വിൽപ്പനയിൽ ലഭ്യമായ ഓഫറുകൾ X-ലെ ഒരു പോസ്റ്റിലൂടെ പ്രഖ്യാപിച്ചു. നിലവിലെ ഫ്ലാഗ്ഷിപ്പ് വൺപ്ലസ് 13 വലിയ കിഴിവോടെ ലഭ്യമാകും. ഈ സ്മാർട്ട്‌ഫോണിന്റെ 12GB + 256GB സ്റ്റോറേജ് വേരിയന്റ് 2025 ജനുവരിയിൽ 69,999 രൂപയ്ക്കാണ് ലോഞ്ച് ചെയ്‌തത്. നിലവിൽ ആമസോണിൽ ലിസ്റ്റ് ചെയ്‌തിട്ടുണ്ട് . ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2025 വിൽപ്പന സമയത്ത് ഈ സ്മാർട്ട്‌ഫോണിന്റെ അടിസ്ഥാന വേരിയന്റ് 57,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ താങ്ങാനാവുന്ന ഓഫറിൽ വിലക്കുറവും എസ്‌ബിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് അധിക കിഴിവുകളും ഉൾപ്പെടുന്നു.
വൺപ്ലസ് 13 ന് പുറമെ കമ്പനിയുടെ മറ്റ് സ്മാർട്ട്‌ഫോണുകളും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപ്പനയിൽ കിഴിവോടെ ലഭ്യമാകും. 54,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത് വൺപ്ലസ് 13s ന്റെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപ്പനയിൽ 47,999 രൂപയ്ക്ക് ലഭ്യമാകും. അതേസമയം, വൺപ്ലസ് നോർഡ് 5 ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപ്പനയിൽ 28,749 രൂപയ്ക്കും വൺപ്ലസ് നോർഡ് 4 കിഴിവിന് ശേഷം 25,499 രൂപയ്ക്കും ലഭ്യമാകും. നോർഡ് സിഇ 4 ലൈറ്റ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപ്പനയിൽ 15,999 രൂപയ്ക്കും നോർഡ് സിഇ 4 വെറും 18,499 രൂപയ്ക്കും വാങ്ങാൻ ലഭ്യമാണ്. ഇവയിലെല്ലാം എസ്‌ബിഐ ബാങ്ക് കാർഡ് കിഴിവ് ഉൾപ്പെടുന്നു.
വൺപ്ലസ് 13 സ്പെസിഫിക്കേഷനുകൾ
വൺപ്ലസ് 13-ൽ 6.82 ഇഞ്ച് ക്വാഡ് HD+ LTPO 4.1 ProXDR ഡിസ്‌പ്ലേ, 1440x3168 പിക്‌സൽ റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ്, 4,500 nits പീക്ക് ബ്രൈറ്റ്‌നസ് എന്നിവയുണ്ട്. ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് വൺപ്ലസ് 13ന് കരുത്ത് പകരുന്നത്. വൺപ്ലസ് 13-ൽ 6,000mAh ബാറ്ററിയുണ്ട്, ഇത് 100W വയർഡ് സൂപ്പർVOOC ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു. ഇത് ആൻഡ്രോയിഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്.
ക്യാമറ സജ്ജീകരണത്തിന്റെ കാര്യത്തിൽ, 13-ൽ f/1.6 അപ്പേർച്ചറുള്ള 50-മെഗാപിക്സൽ പ്രൈമറി ക്യാമറ, f/2.6 അപ്പേർച്ചറുള്ള 50-മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, f/2.0 അപ്പേർച്ചറുള്ള 50-മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവയുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, f/2.4 അപ്പേർച്ചറുള്ള 32-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുണ്ട്. ഫോണിന് 162.9 എംഎം നീളവും 76.5 എംഎം വീതിയും 8.9 എംഎം കനവും 213 ഗ്രാം ഭാരവുമുണ്ട്.


