Asianet News MalayalamAsianet News Malayalam

മോൺസ്റ്റർ Samsung Galaxy M14 5G യുവാക്കൾക്കിടയിൽ ഹരമായി മാറിയതിന് അഞ്ചു കാരണങ്ങൾ

യുവാക്കളുടെ സ്മാർട്ട്ഫോൺ സങ്കൽപ്പങ്ങളിലെ യാഥാർത്ഥ്യമാക്കുന്ന അവർ ആഗ്രഹിക്കുന്ന എല്ലാ സംവിധാനങ്ങളും ഉള്ള  ഒരു മോഡലാണ് Samsung Galaxy M14 5G . അതുകൊണ്ടുതന്നെ എന്തും പൊരുതി നേടുന്നവർ ഈ ഫോൺ സ്വന്തമാക്കുന്നു.

Five reasons why Samsung Galaxy M14 5G is trending among youth
Author
First Published Apr 29, 2023, 12:06 PM IST

ഓൺലൈൻ സംവിധാനങ്ങളിൽ അധിഷ്ഠിതമായ കോവിഡാനന്തര ലോകത്ത് പുതുതലമുറയെ സംബന്ധിച്ച് സ്മാർട്ട്ഫോൺ എന്നാൽ ഒരു ഉപകരണം മാത്രമല്ല അവരുടെ ജീവിതത്തിൻറെ ഒരു പരിച്ഛേദമാണ്.....ദൈനംദിന ജീവിതത്തിൽ ഓൺലൈനായി ജോലി ചെയ്യുവാൻ ലോഗിൻ ചെയ്യാനും, വിനോദയാത്രകളിൽ ഫോട്ടോ എടുക്കാനും, ഒ.ടി.ടി. പരിപാടികൾ കാണാനും യുവതക്ക് സ്മാർട്ട്ഫോൺ ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.

ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്ന യുവാക്കൾക്ക് തങ്ങളുടെ കഴിവുകൾ പുറത്തുകൊണ്ടുവരുവാനുള്ള ഒരു ഉപാധി കൂടിയാണ് സ്മാർട്ട്ഫോൺ. ഫോണിൻറെ കളറും ആകൃതിയും ഗുണമേന്മയും അത് തടസ്സമില്ലാതെ ഉപയോഗിക്കാനുള്ള ബാറ്ററിയും എല്ലാം പ്രധാനപ്പെട്ട ഘടകങ്ങളാണ്. കുറഞ്ഞ വിലയിൽ മേന്മയുള്ള സ്മാർട്ട്ഫോൺ എന്നുള്ളതും അത് തെരഞ്ഞെടുക്കുമ്പോൾ പരിഗണിക്കുന്ന ഒരു പ്രധാന കാര്യമാണ്. Samsung – Galaxy M14 5G യുവാക്കളുടെ ഈ ആവശ്യങ്ങളെല്ലാം നിറവേറ്റുന്ന ഒരു സ്മാർട്ട് ഫോൺ ആണ്. ഈ ഫോണിന്റെ അഞ്ച് സവിശേഷതകളാണ് താഴെ പറയുന്നത്:

Five reasons why Samsung Galaxy M14 5G is trending among youth

ക്യാമറ

പുതിയ തലമുറ ജീവിക്കുന്നത് സാമൂഹികമാധ്യമങ്ങളിലൂടെയാണ്. അവര്‍ അതില്‍ അഭിരമിക്കുകയാണ്. Samsung Galaxy M14 5G സ്മാര്‍ട്ട് ഫോണ്‍ ആകര്‍ഷണീയമായ 50MP Triple Rear Camera with an aperture of f1.8 in the lens ഓടുകൂടിയതാണ്. പകല്‍വെളിച്ചത്തിലും, രാത്രിയിലും അത്ഭുതപ്പെടുത്തുന്ന വ്യക്തതയോടെയുള്ള ചിത്രങ്ങളാണ് ഈ സ്മാര്‍ട്ട് ഫോണ്‍ നിങ്ങള്‍ക്ക് തരിക. 13MP Front Cameraയില്‍ നിങ്ങള്‍ എടുക്കുന്ന ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ നിങ്ങളെ താരമാക്കി മാറ്റും. ഒട്ടും മങ്ങല്‍ ഇല്ലാത്ത ചിത്രങ്ങള്‍ ആകര്‍ഷണീയമായ ചിത്രങ്ങള്‍ എടുക്കുവാന്‍ നിങ്ങളെ സഹായിക്കുന്നു.

Five reasons why Samsung Galaxy M14 5G is trending among youth

അതുല്യമായ കാര്യക്ഷമത

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക്്് കൃത്യമായി കാര്യങ്ങള്‍ വായിച്ചെടുക്കുവാന്‍ ഉന്നതനിലവാരത്തിലുള്ള ഡിസ്‌പ്ലെ ആവശ്യമാണ്.  Samsung Galaxy M14 5Gയില്‍ ഉള്ളത്്  സെഗ്‌മെന്റ് ഓണ്‍ലി Exynos 1330 processor ആണ്. ബാറ്ററിക്ക് അമിതഭാരം നല്‍കാതെ നിരവധി അപ്ലിക്കേഷനുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കാന്‍ കഴിവുള്ളതാണ് ഈ പ്രൊസസര്‍. നൂതനമായ ഗെയിമുകളും, നിങ്ങളുടെ പ്രിയപ്പെട്ട പ്രോഗ്രാമുകളും ബാറ്ററി തീരുമെന്ന ഭയമില്ലാതെ നിങ്ങള്‍ക്ക് കളിക്കുകയും കാണുകയും ചെയ്യാം. ഈ ഫോണിന് 13 5G bandsന് ഉള്ള hyper-fast 5G നെറ്റ്‌വര്‍ക്ക് സംവിധായനങ്ങള്‍ ഉള്ളതിനാല്‍ അവിശ്വസനീയമായ ഇന്റര്‍നെറ്റ് സ്പീഡ് ലഭിക്കും.

Five reasons why Samsung Galaxy M14 5G is trending among youth

ബാറ്ററി

ചായക്കടയിലോ, എയര്‍പോര്‍ട്ടിലോ മൊബൈല്‍ ഫോണിന്റെ ചാര്‍ജ് തീരുമ്പോള്‍ ഒരു പവര്‍ പ്ലഗ് നിങ്ങള്‍ അന്വേഷിച്ച് നടക്കേണ്ട. ഇഷ്ടപ്പെട്ട പരിപാടികള്‍ മൊബൈല്‍ ഫോണില്‍ കാണുമ്പോള്‍ ചാര്‍ജ്് തീരുമെന്ന ഭയവും വേണ്ട്. മോണ്‍സ്റ്റര്‍ 6000mAh Battery ആണ് Samsung Galaxy M14 5G ഫോണില്‍ ഉള്ളത്. ഒപ്പം തന്നെ  25W ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനം അതിവേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

 

ഡിസ്‌പ്ലെ

ജോലി സ്ഥലത്തെ ഒരു ദിവസം മുഴുവനുള്ള അധ്വാനത്തിന് ശേഷം നിങ്ങളുടെ പ്രിയപ്പെട്ട പരിപാടികള്‍ കണ്ട് ആനന്ദിക്കണമെങ്കില്‍ Samsung Galaxy M14 5G സ്മാര്‍ട്ട് ഫോണിനെ നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്താക്കുക.  
16.72cm (6.6') Full HD+ display with a 90Hz refresh rate ഉള്ള
ഫോണാണിത്. തെളിമയാര്‍ന്ന ദൃശ്യാനുഭവവും, എളുപ്പത്തില്‍ സ്‌ക്രോള്‍ ചെയ്യുവാനുള്ള സംവിധാനവും ഇതിലുണ്ട്. ഫോണ്‍ നിലത്തുവീണാല്‍ സംരക്ഷണം നല്‍കാന്‍ ബലവത്തായ Gorilla Glass 5 protectionനും ഫോണിനുണ്ട്.
 

വ്യക്തതയില്‍ 'രാക്ഷസന്‍' - Voice Focus

ജോലിത്തിരക്കിനിടയില്‍ സംസാരിക്കുമ്പോഴും, ഒരു അടിപൊളി പാര്‍ട്ടിയുടെ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ കുറച്ച് വൈകിയെത്താമെന്ന് പറഞ്ഞ് മാതാപിതാക്കളെ ഫോണ്‍ ചെയ്യുമ്പോഴും കോളിന്റെ ശബ്ദത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്ന കാലം ഇനി പഴങ്കഥയാണ്. ഈ ഫോണിലെ Voice Focus സവിശേഷത എത്ര ബഹളത്തിനുള്ളില്‍ നിന്ന് ഫോണ്‍ ചെയ്യുമ്പോഴും കൃത്യമായി കേള്‍ക്കുവാന്‍ നിങ്ങളെ സഹായിക്കുന്നു. പശ്ചാത്തലത്തിലുള്ള എല്ലാ ശബ്ദങ്ങളും മാറ്റി ഫോണില്‍ നിങ്ങള്‍  പറയുന്നതും, കേള്‍ക്കുന്നതും വ്യക്തമാക്കുന്ന സംവിധാനമാണ് Voice Focus സംവിധാനം. ശബ്ദഘോഷങ്ങള്‍ക്കിടയില്‍ ഫോണില്‍ കേള്‍ക്കാനുള്ളത് കൃത്യമായി നിങ്ങളെ കേള്‍പ്പിക്കുന്നു. ഫോണിന് വില 13,490 രൂപ മാത്രമാണ്.

Follow Us:
Download App:
  • android
  • ios