കൊച്ചി: നൂതന സാങ്കേതിക വിദ്യകളുമായി ഫോക്സിൻ ഫിറ്റ്നസ് സ്മാർട്ട് വാച്ച് വിപണിയിൽ. ഫോക്സ്‌ഫിറ്റ് അമൈസ്‌ എസ്1, ഫോക്സ്‌ഫിറ്റ് പൾസ് ആര്‍1 എന്നിങ്ങനെ രണ്ടു വൈവിധ്യമാർന്ന സ്മാർട്ട് വാച്ചുകളാണ് ഫോക്സിൻ പുതിയതായി വിപണിയിൽ അവതരിപ്പിക്കുന്നത്. ഉപഭോക്താക്കളുടെ ആരോഗ്യ സ്ഥിതിയെ പറ്റിയുള്ള കൃത്യമായ ധാരണ നൽകി ശാരീരിക ക്ഷമത നിലനിർത്തുവാൻ സഹായിക്കുന്ന രീതിയിലാണ് സ്മാർട്ട് വാച്ചുകൾ രൂപ കല്പന ചെയ്തിരിക്കുന്നത്. വിശാലമായ വ്യൂ ആംഗിൾ, ഫുൾ ടച്ച് സ്‌ക്രീൻ, മികച്ച ഡിസ്‌പ്ലേ നിലവാരം എന്നിവ ഫോക്സിൻ ഫിറ്റ്നസ് സ്മാർട്ട് വാച്ചിന്റെ സവിശേഷതകളാണ് .

നിരീക്ഷണ ട്രാക്കറുകൾ ഉപയോഗിച്ച് ഒരു വ്യക്തിയുടെ  ഹൃദയമിടിപ്പ്, ഉറക്ക രീതി എന്നിവ നിരീക്ഷിച് ശാരീരിക ക്ഷമത കൃത്യമായി മനസ്സിലാക്കുവാനും ആരോഗ്യത്തെ കൂടുതൽ സംക്ഷിപ്തമായും കൃത്യമായും നിയന്ത്രിക്കുവാനും സഹായിക്കുന്ന തരത്തിൽ ഒരു പുത്തൻ അനുഭവവുമായാണ് ഫോക്സിൻ രംഗത്തെത്തുന്നത് എന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. യഥാക്രമം 3999 രൂപ, 4999 രൂപ എന്നീ വിലകളിലായിരിക്കും സ്മാർട്ട് വാച്ച് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത്.