Asianet News MalayalamAsianet News Malayalam

ഗൂഗിള്‍ പിക്‌സല്‍ 5 എസ് വരുന്നു; ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു

പിക്‌സല്‍ 5 ഉം പിക്‌സല്‍ 5 എസും തമ്മിലുള്ള വ്യത്യാസം എന്തായിരിക്കാം? ഇതുവരെ സ്ഥിരീകരണമൊന്നുമില്ല,  പക്ഷേ എംഎം വേവ് 5 ജി യുടെ സാന്നിദ്ധ്യം ഈ രണ്ടില്‍ വ്യത്യാസമുണ്ടാക്കാമെന്നാണ് എക്‌സ്ഡിഎ ഡവലപ്പറുടെ അനുമാനം.

Google Pixel 5s shows up in leaked images ahead of Pixel 5 and 4A 5G launch
Author
Googleplex, First Published Sep 10, 2020, 8:42 AM IST

ന്യൂയോര്‍ക്ക്: പിക്‌സല്‍ 4 എ അവതരിപ്പിക്കുമ്പോള്‍, ഗൂഗിള്‍ പിക്‌സല്‍ 4 എ 5 ജി, പിക്‌സല്‍ 5 എന്നിവയും പുറത്തിറക്കിയിരുന്നു. 5ജി ഫോണുകള്‍ ഇന്ത്യയിലേക്കായിരുന്നില്ല. മറിച്ച് അത് മറ്റു വിപണികള്‍ ലക്ഷ്യമിടുന്നു. എന്നാല്‍, ഇപ്പോള്‍ വന്നിരിക്കുന്ന വാര്‍ത്ത മറ്റൊന്നാണ്, പുതിയൊരു ഫോണ്‍ കൂടി ഗൂഗിള്‍ അവതരിപ്പിക്കുന്നു. അത്, ഗൂഗിള്‍ പിക്‌സല്‍ 5 എസ് എന്ന പേരിലായിരിക്കും. ഈ സ്മാര്‍ട്ട്‌ഫോണിന്റെ ചോര്‍ന്ന ചിത്രങ്ങള്‍ ഇപ്പോള്‍ വെബില്‍ പ്രത്യക്ഷപ്പെട്ടു.

മെക്‌സിക്കന്‍ റേഡിയോ പേഴ്‌സാണിലിറ്റിയായ ജാപോണ്‍ടണ്‍ പോസ്റ്റുചെയ്ത ചിത്രങ്ങള്‍ പിക്‌സല്‍ 5 നു സമാനമായ രൂപകല്‍പ്പനയില്‍ സ്മാര്‍ട്ട്ഫോണ്‍ കാണിക്കുന്നു. സ്‌ക്വയര്‍ റിയര്‍ ക്യാമറ സജ്ജീകരണം, പിന്നില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, മുകളില്‍ ഇടത് കോണിലുള്ള പഞ്ച് ഹോള്‍ സ്‌ക്രീന്‍ എന്നിവയും ചിത്രത്തില്‍ വ്യക്തമായി കാണാം. 

സെറ്റിങ്‌സ് പേജിനു കീഴിലുള്ള 'ഫോണിനെക്കുറിച്ച്' വിഭാഗത്തിലെ '5 എസ്' എന്ന സ്മാര്‍ട്ട്ഫോണിന്റെ പേര് പോലും ചിത്രങ്ങളിലൊന്ന് കാണിക്കുന്നു. കൂടാതെ, ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തെക്കുറിച്ചും ഇതില്‍ കാണിച്ചിരിക്കുന്നു. അതു കൊണ്ട് തന്നെ ഉറപ്പിക്കാം, ഗൂഗിള്‍ പുതിയ ഫോണ്‍ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്.

പിക്‌സല്‍ 5 ഉം പിക്‌സല്‍ 5 എസും തമ്മിലുള്ള വ്യത്യാസം എന്തായിരിക്കാം? ഇതുവരെ സ്ഥിരീകരണമൊന്നുമില്ല,  പക്ഷേ എംഎം വേവ് 5 ജി യുടെ സാന്നിദ്ധ്യം ഈ രണ്ടില്‍ വ്യത്യാസമുണ്ടാക്കാമെന്നാണ് എക്‌സ്ഡിഎ ഡവലപ്പറുടെ അനുമാനം. ഇത് തികച്ചും വ്യത്യസ്തമായ പതിപ്പായിരിക്കാം. വിവിധ വില വിഭാഗങ്ങളില്‍ പിക്സല്‍ നിര വ്യാപിപ്പിക്കുന്നതിനാവാം ഗൂഗിള്‍ ഇത് ചെയ്യുന്നത്. അടുത്തിടെ, ഒരു ലിസ്റ്റിംഗ് പ്രകാരം പിക്‌സല്‍ 5, പിക്‌സല്‍ 4 എ 5 ജി എന്നിവയുടെ ലോഞ്ചിങ് തീയതികള്‍ ഗൂഗിള്‍ വെളിപ്പെടുത്തിയിരുന്നു. 

വോഡഫോണ്‍ ജര്‍മ്മനിയുടെ ലിസ്റ്റിംഗ് അനുസരിച്ച് പിക്സല്‍ 5, പിക്സല്‍ 4 എ എന്നിവ സെപ്റ്റംബര്‍ 25 ന് ആരംഭിക്കും. രണ്ട് ഫോണുകളും 'ജസ്റ്റ് ബ്ലാക്ക്' കളര്‍ വേരിയന്റിലാണ് എത്തുന്നത്. പിക്‌സല്‍ 4 എ ഈ ഒരു നിറത്തില്‍ മാത്രമേ വരുന്നുള്ളൂവെങ്കിലും ഗൂഗിള്‍ കൂടുതല്‍ കളര്‍ വേരിയന്റുകളുമായി മറ്റുള്ളവ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജര്‍മ്മനിയിലെ പിക്‌സല്‍ ഫോണുകളുടെ ആരംഭ തീയതിയാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നതെങ്കിലും, ആഗോളതലത്തിലും ഇത് സമാനമായിരിക്കും. 
 

Follow Us:
Download App:
  • android
  • ios