Asianet News MalayalamAsianet News Malayalam

നോക്കിയ 2.3 പുറത്തിറക്കി: പ്രത്യേകതയും വിലയും

6.2 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. സ്ക്രീന്‍ റെസല്യൂഷന്‍ 1520x720 പിക്സലാണ്. സ്ക്രീന്‍റെ മുകളിലായി വാട്ടര്‍ഡ്രോപ്പ് നോച്ച് ഉണ്ട്. 

HMD Global launches Nokia 2 3 with 6 2-inch display 4000mAh battery
Author
Nokia, First Published Dec 6, 2019, 4:14 PM IST

കെയ്റോ: നോക്കിയ ബ്രാന്‍റ് ഉടമകളായ എച്ച്എംഡി ഗ്ലോബല്‍ പുതിയ ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചു. കെയ്റോയിലാണ് നോക്കിയ 2.3 പുറത്തിറക്കിയത്. കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ നോക്കിയ 2.2 യുടെ പിന്‍ഗാമിയാണ് നോക്കിയ 2.3. ഗൂഗിള്‍ അസിസ്റ്റന്‍റിനായി പ്രത്യേക ബട്ടണോടെയാണ് നോക്കിയ ഫോണ്‍ എത്തുന്നത്. 

6.2 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. സ്ക്രീന്‍ റെസല്യൂഷന്‍ 1520x720 പിക്സലാണ്. സ്ക്രീന്‍റെ മുകളിലായി വാട്ടര്‍ഡ്രോപ്പ് നോച്ച് ഉണ്ട്. 5എംപിയാണ് നോച്ചില്‍ ഘടിപ്പിച്ചിരിക്കുന്ന സെല്‍ഫി ക്യാമറ. ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് പൈ ഒപ്പറേറ്റിംഗ് സിസ്റ്റത്തിലാണെങ്കിലും ഭാവിയില്‍ ഇതില്‍ ആന്‍ഡ്രോയ്ഡ് 10 അപ്ഡേഷന്‍ ലഭിക്കും എന്നാണ് നോക്കിയ അറിയിക്കുന്നത്. പിന്നില്‍ ഇരട്ട ക്യാമറയാണ് ഈ ഫോണിനുള്ളത്. 13 എംപിയാണ് പ്രധാന ക്യാമറ ഇതിന്‍റെ അപ്പാച്ചര്‍ എഫ്2/2 ആണ്. രണ്ടാമത്തെ ക്യാമറ 2എംപി ഡെപ്ത് സെന്‍സറാണ്. മുന്നിലെ 5 എംപി ക്യാമറയുടെ ഫോക്കല്‍ ലെന്‍ഗ്ത് എഫ് 2.4 ആണ്.

ഡ്യൂവല്‍ സിം ഫോണാണ് ഇത്. 4,000എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി.മീഡിയ ടെക് ഹീലിയോ എ22 ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പ്രോസസ്സര്‍. 2ജിബിയാണ് ഫോണിന്‍റെ റാം ശേഷി. സീയാന്‍ ഗ്രീന്‍, സാന്‍റ്,ചാര്‍ക്കോള്‍ എന്നീ നിറങ്ങളിലാണ് ഫോണ്‍ ഇറങ്ങുന്നത്. ഡിസംബര്‍ 15 ഓടെ ഫോണ്‍ വിപണിയില്‍ എത്തും. 105 യൂറോ അതായത് 8600 രൂപയാണ് വില. ഇത് ഇന്ത്യയില്‍ എത്തുമ്പോള്‍ 10,000 രൂപയായിരിക്കും വില എന്നാണ് സൂചന.

Follow Us:
Download App:
  • android
  • ios