Asianet News MalayalamAsianet News Malayalam

ആപ്പിൾ സ്റ്റോർ ജീവനക്കാര്‍‌ക്ക് എത്ര ശമ്പളം കിട്ടും? മണിക്കൂറിലെ ആ ശമ്പള കണക്കുകള്‍ ഇങ്ങനെ

ആപ്പിളിന്റെ ഇന്ത്യൻ സ്റ്റോർ ജീവനക്കാരുടെ ശമ്പള കണക്കുകളൊന്നും നിലവിൽ ലഭ്യമല്ല. അമേരിക്കയിലെ പൊതുവിലുള്ള സാമ്പത്തിക ചുറ്റുപാടിനോട് അനുഗുണമായ തരത്തിലുള്ള ശമ്പള വര്‍ദ്ധനവാണ് കമ്പനി നടപ്പാക്കിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. 

How much apple store employees will earn here are the insights to hourly pay afe
Author
First Published Sep 23, 2023, 7:08 AM IST

ആപ്പിൾ സ്റ്റോർ ജീവനക്കാർക്ക് മണിക്കൂറിന് ഏതാണ്ട് 1,825 രൂപ മുതൽ 2,490 രൂപ വരെ ശമ്പളം നൽകുന്നതായി റിപ്പോർട്ട്. അതേസമയം കമ്പനി തങ്ങളുടെ റീട്ടെയിൽ ജീവനക്കാരുടെ വാർഷിക ശമ്പള വർദ്ധനവില്‍ ഇക്കുറി കുറവ് വരുത്തിയതായും റിപ്പോർട്ട് പറയുന്നു. അതായത് മുൻവർഷങ്ങളില്‍ നല്‍കിയിരുന്ന ഉയർന്ന ശമ്പള വർദ്ധനവില്‍ ഇക്കുറി മാറ്റം വന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 

ബ്ലൂംബെർഗിന്റെ റിപ്പോർട്ട് അനുസരിച്ച്, ആപ്പിൾ നടപ്പു വർഷത്തേക്ക് ഏകദേശം നാല് ശതമാനം "ശരാശരി വാർഷിക വർദ്ധനവ്" ഏർപ്പെടുത്തിയിട്ടുണ്ടത്രെ. എട്ട് ശതമാനം മുതൽ 10 ശതമാനം വരെയായിരുന്നു കഴിഞ്ഞ വർഷത്തെ ശമ്പള വർധനവ്. എന്നാൽ ഈ വർഷം ഇതിന് വിപരീതമായി, 2023-ലെ വർദ്ധനവിന്റെ പരിധി രണ്ട് ശതമാനം മുതല്‍ പരമാവധി അഞ്ച് ശതമാനം വരെയാക്കി. 

അതേസമയം ആപ്പിളിന്റെ ഇന്ത്യൻ സ്റ്റോർ ജീവനക്കാരുടെ ശമ്പള കണക്കുകളൊന്നും നിലവിൽ ലഭ്യമല്ല. അമേരിക്കയിലെ പൊതുവിലുള്ള സാമ്പത്തിക ചുറ്റുപാടിനോട് അനുഗുണമായ തരത്തിലുള്ള ശമ്പള വര്‍ദ്ധനവാണ് കമ്പനി നടപ്പാക്കിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. യുഎസിലെ ഏതാണ്ടെല്ലാ ആപ്പിൾ സെയിൽസ് ജീവനക്കാര്‍ക്കും മണിക്കൂറിൽ 22 ഡോളര്‍ മുതല്‍ (ഏകദേശം 1,825 രൂപ) മുതൽ 30 ഡോളര്‍ വരെ (ഏകദേശം 2,490 രൂപ) വരെ ശമ്പളം നല്‍കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

എന്നാല്‍ ആപ്പിൾ കെയറിലെ ജീവനക്കാർക്ക് അൽപ്പം ഉയർന്ന പ്രതിഫലമാണ്  ലഭിക്കുന്നതത്രെ. കൂടാതെ, രണ്ട് വിഭാഗത്തിലുള്ള ജീവനക്കാർക്കും ആപ്പിൾ എല്ലാവര്‍ഷവും നിയന്ത്രിത സ്റ്റോക്ക് യൂണിറ്റുകളും നൽകുന്നുണ്ട്.  കൂടാതെ ജീവനക്കാരില്‍ നല്ലൊരു വിഭാഗത്തിന് അധിക ബോണസും ലഭിക്കുന്നുണ്ട്.

Read also:  ഐഫോൺ 15ന്റെ നിറം മങ്ങുന്നോ? ഉപഭോക്താക്കളുടെ ആശങ്കയ്ക്ക് മറുപടി നല്‍കി ആപ്പിള്‍

ഏറ്റവും പുതിയ ഐഫോൺ 15 സീരീസ് ആദ്യമായി കഴിഞ്ഞ ദിവസമാണ് വില്പനയ്ക്കെത്തിച്ചത്. ഇന്ത്യയിലുടനീളമുള്ള നിരവധി ആപ്പിൾ ആരാധകരാണ് ടെക് കമ്പനിയുടെ മുംബൈ, ഡൽഹി സ്റ്റോറുകളിൽ പ്രിയപ്പെട്ട ഫോണുകള്‍ സ്വന്തമാക്കാനായി ഒത്തുകൂടിയത്.

ബേസിക്ക് 128 ജിബിയുള്ള ഐഫോൺ 15 ന് 79,900 രൂപയും 256 ജിബി മോഡൽ 89,900 രൂപയുമാണ് വില. 512 ജിബിയുള്ള ഫോണിന് 1,09,900 രൂപയാണ് വില.128 ജിബിയുള്ള ഐഫോൺ 15 പ്ലസിന് 89,900 രൂപയും 256 ജിബി വേരിയന്റിന് 99,900 രൂപയും ഈടാക്കും. ഈ  ഐഫോണിന്റെ 512 ജിബി മോഡലുമുണ്ട്. ഇത് 1,19,900 രൂപയ്ക്കാണ് വിൽപ്പനയ്‌ക്കെത്തുന്നത്. ഐഫോൺ 15 പ്രോ 128 ജിബി മോഡലിന് 1,34,900 രൂപയും 256 ജിബി വേരിയന്റിന് 1,44,900 രൂപയുമാണ് വില. 

ആളുകൾക്ക് 512 ജിബി മോഡൽ 1,64,900 രൂപയ്ക്കും 1 ടിബി വേരിയന്റ് 1,84,900 രൂപയ്ക്കും വാങ്ങാനാകും. ആപ്പിളിന്റെ  പ്രീമിയം ഐഫോണായ ഐഫോൺ 15 പ്രോ മാക്‌സിന്റെ 256 ജിബി മോഡലിന് 1,59,900 രൂപയാണ് നിലവിലെ വില. 512 ജിബി വേരിയന്റിന് 1,79,900 രൂപയും 1 ടിബി മോഡലിന് 1,99,900 രൂപയുമാണ് പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios