Asianet News MalayalamAsianet News Malayalam

ലോകത്തിലെ ഏറ്റവും വിലയേറിയ ഫോണ്‍; വിലകേട്ട് ഞെട്ടരുത്.!

 ഇതുവരെ പുറത്തിറക്കിയതില്‍ ഇവരുടെ ഏറ്റവും വിലപിടിപ്പുള്ള സൃഷ്ടിയാണ് ഈ 'ഐഫോണ്‍ ഷുഗര്‍ സ്‌കള്‍ എഡിഷന്‍'. 

iPhone with 137 diamonds and 18K gold costs 17 L
Author
Kerala, First Published Jul 27, 2019, 8:52 AM IST

സ്റ്റോക്ക്ഹോം: ലോകത്തിലെ ഏറ്റവും വിലകൂടിയ ഫോണ്‍ ആണ് ഇത്, വില 17 ലക്ഷം വരും.  ആഡംബര പതിപ്പുകള്‍ നിര്‍മിച്ച് വില്‍ക്കുന്ന സ്വീഡിഷ് കമ്പനിയായ ഗോള്‍ഡന്‍ കണ്‍സെപ്റ്റാണ് ഈ ആഡംബരത്തിന്‍റെ അവസാന വാക്ക് നിര്‍മ്മിക്കുന്നത്. മുതലയുടെ തൊലി, 18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച തലയോട്ടി, 137 വജ്രങ്ങള്‍ എന്നിവയൊക്കെ ചേര്‍ത്താണ് ഈ ഫോണ്‍ നിര്‍മ്മിച്ചത്. 

ഐഫോണ്‍ XS മാക്സിന്‍റെ പിന്‍ഭാഗമാണ് ഗോള്‍ഡന്‍ കണ്‍സപ്റ്റ് പുതുക്കിപ്പണിതത്. ഇതുവരെ പുറത്തിറക്കിയതില്‍ ഇവരുടെ ഏറ്റവും വിലപിടിപ്പുള്ള സൃഷ്ടിയാണ് ഈ 'ഐഫോണ്‍ ഷുഗര്‍ സ്‌കള്‍ എഡിഷന്‍'. 18 കാരറ്റിന്റെ 110 ഗ്രാം സ്വര്‍ണം ഉപയോഗിച്ചാണ് ഇതിലെ തലയോട്ടി നിര്‍മിച്ചത്. ഗോള്‍ഡന്‍ കണ്‍സപ്റ്റിലെ കലാകാരന്‍റെ കരവിരുതാണിത്. 

തലയോട്ടിക്ക് മേല്‍ 137 വജ്രക്കല്ലുകളും പതിപ്പിച്ചിരിക്കുന്നു. മുതലയുടെ തൊലിയില്‍ നിര്‍മിച്ച കവചവും ഇതിന് നല്‍കിയിരിക്കുന്നത്.  യൂട്യൂബ് ചാനലായ അണ്‍ബോക്‌സ് തെറാപ്പിയില്‍ ഈ ഫോണ്‍ ചിത്രീകരിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios