Asianet News MalayalamAsianet News Malayalam

എല്‍ജി W ഫോണുകള്‍ ഇന്ത്യയില്‍; കിടിലന്‍ വില

എല്‍ജി W10ന് 8,999 രൂപയാണ് വില വരുന്നത്.   W30ക്ക് 9,999 രൂപയാണ് വില ഇന്ത്യയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്‍ഡി W30 പ്രോയുടെ വില എന്നാല്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

LG Launches New W-Series Smartphones With AI Cameras: Price
Author
Kerala, First Published Jun 28, 2019, 10:42 AM IST

ദില്ലി: എല്‍ജിയുടെ പുതിയ മൂന്ന് ഫോണുകള്‍ ഇന്ത്യയില്‍ ഇറങ്ങി. എല്‍ജി W സീരിസില്‍ പെടുന്ന എല്‍ജി W10,W30,W30 പ്രോ എന്നീ ഫോണുകളാണ് ഇന്ത്യയില്‍ എത്തിയത്. എഐ ഫീച്ചേര്‍ഡ് നൈറ്റ് മോഡ്, പോട്രേയെറ്റ്, ബോക്കെ, വൈഡ് ആംഗിള്‍ പ്രത്യേകതയോടെ എത്തുന്ന ക്യാമറ. എച്ച്ഡി പ്ലസ് ഫുള്‍ വ്യൂ ഡിസ്പ്ലേ പാനല്‍. 4000 എംഎഎച്ച്  ബാറ്ററി എന്നിവ ഈ ഫോണുകളുടെ പ്രത്യേകതയാണ്.

ജൂലൈ 3ന് ഇന്ത്യയില്‍ അമസോണ്‍ വഴിയാണ് എല്‍ജി W10,W30 ഫോണുകള്‍ വിപണിയില്‍ എത്തുക. എന്നാല്‍ W30 പ്രോ എപ്പോള്‍ ലഭ്യമാകും എന്നത് സംബന്ധിച്ച് എല്‍ജി ഒരു വ്യക്തതയും നല്‍കുന്നില്ല. ലോഞ്ചിംഗിനോട് അനുബന്ധിച്ച് 4,950 രൂപ ക്യാഷ് ബാക്ക് ഓഫര്‍ ജിയോ ഉപയോക്താക്കള്‍ക്ക് ഈ ഫോണുകള്‍ വാങ്ങുമ്പോള്‍ ലഭിക്കും.

എല്‍ജി W10ന് 8,999 രൂപയാണ് വില വരുന്നത്.   W30ക്ക് 9,999 രൂപയാണ് വില ഇന്ത്യയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്‍ഡി W30 പ്രോയുടെ വില എന്നാല്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

W 10 ഫോണില്‍ 6.19 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ ആണുള്ളത്. 2ഗിഗാഹെര്‍ട്സ് മീഡിയാടെക് ഹീലിയോ പി 22 പ്രോസര്‍ ശക്തിപകരുന്ന ഫോണില്‍ മൂന്ന് ജിബി റാം 32 ജിബി സ്റ്റോറേജ് ശേഷി എന്നിവയുണ്ടാവും. എല്‍ജി ഡബ്ല്യൂ 10 ഫോണില്‍ ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനമാണുള്ളത്. ഇതില്‍ 13 മെഗാപിക്സല്‍ സെന്‍സറും അഞ്ച് മെഗാപിക്സല്‍ സെന്‍സറും ഉള്‍ക്കൊള്ളുന്നു. സെല്‍ഫിയ്ക്ക് വേണ്ടി എട്ട് മെഗാപിക്സലിന്റെ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. 

ഡബ്ല്യൂ30 ഫോണിലും 2 ജിഗാ ഹെര്‍ട്സ് മീഡിയാടെക് ഹീലിയോ പി 22 പ്രോസറും മൂന്ന് ജിബി റാമും 32 ജിബി സ്റ്റോറേജുമാണുള്ളത്. എന്നാല്‍ ഡിസ്പ്ലേയ്ക്ക് വലിപ്പം കൂടുതലുണ്ട്.  6.26 ഇഞ്ച് എച്ച്ഡിപ്ലസ് ഡിസ്പ്ലേയാണ് ഡബ്ല്യൂ30 ഫോണില്‍ ഉള്ളത്.

ഡബ്ല്യൂ30 പ്രോയില്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 632 ഒക്ടാകോര്‍ പ്രൊസസറും നാല് ജിബി റാമും 64 ജിബി സ്റ്റോറേജും ലഭ്യമാണ്. ട്രിപ്പിള്‍ ക്യാമറ സംവിധാനവും എല്‍ജിയുടെ ഡബ്ല്യൂ30, ഡബ്ല്യൂ30 പ്രോ സ്മാര്‍ട്ഫോണുകള്‍ക്കുണ്ട്. 12 എംപി പ്രധാന സെന്‍സര്‍, 13 എംപി അള്‍ട്രാ വൈഡ് സെന്‍സര്‍, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവയാണ് ഡബ്ല്യൂ30 സ്മാര്‍ട്ഫോണിനുള്ളത്. അതേസമയം ഡബ്ല്യൂ30 പ്രോയില്‍ 13 എംപി, 5എംപി, 8എംപി സെന്‍സറുകളാണുള്ളത്.

Follow Us:
Download App:
  • android
  • ios