4GB + 128GB സ്റ്റോറേജ് വേരിയന്റിന് EUR 249 (ഏകദേശം 20,600 രൂപ) വിലയിലാണ് ജി52 പുറത്തിറക്കിയിരിക്കുന്നത്. ചാര്‍ക്കോള്‍ ഗ്രേ, പോര്‍സലൈന്‍ വൈറ്റ് എന്നിവയുള്‍പ്പെടെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ വരുന്നത്.

ചോര്‍ച്ചകള്‍ക്കും ഏറെ കിംവദന്തികള്‍ക്കും ശേഷം, മോട്ടറോള ഒടുവില്‍ മോട്ടോ ജി 52 വിപണിയില്‍ അവതരിപ്പിച്ചു. എന്നാല്‍ ഈ പുതിയ, സ്മാര്‍ട്ട്ഫോണ്‍ ലോഞ്ച് ചെയ്തിരിക്കുന്നത് യൂറോപ്പിലാണ്, ഇന്ത്യയില്‍ അല്ല. അതിനാല്‍ ഇന്ത്യന്‍ ആരാധകര്‍ ഉപകരണത്തില്‍ കൈ വയ്ക്കുന്നതിന് മുമ്പ് കുറച്ച് സമയം കാത്തിരിക്കേണ്ടി വന്നേക്കാം. നിലവില്‍ ഇന്ത്യയില്‍ 13,999 രൂപയ്ക്ക് വില്‍ക്കുന്ന മോട്ടോ ജി 51 ന്റെ പിന്‍ഗാമിയാണ് മോട്ടോ ജി 52. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 480 പ്രോസസറുമായാണ് ഈ സ്മാര്‍ട്ട്ഫോണ്‍ വരുന്നത്.

പഞ്ച്-ഹോള്‍ ഡിസ്‌പ്ലേ, Qualcomm Snapdragon 680SoC ഉള്‍പ്പെടെയുള്ള രസകരമായ സവിശേഷതകളുമായാണ് മോട്ടോ ജി52 വരുന്നത്. 4 ജിബി റാമിനൊപ്പം. 50 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ ഉള്‍പ്പെടുന്ന പിന്‍ഭാഗത്ത് ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷത. ഡിസ്‌പ്ലേ 90hZ റിഫ്രഷ് റേറ്റും പിന്തുണയ്ക്കുന്നു. ജി52 ന്റെ വിലയും വിശദമായ സവിശേഷതകളും നമുക്ക് നോക്കാം.

4GB + 128GB സ്റ്റോറേജ് വേരിയന്റിന് EUR 249 (ഏകദേശം 20,600 രൂപ) വിലയിലാണ് ജി52 പുറത്തിറക്കിയിരിക്കുന്നത്. ചാര്‍ക്കോള്‍ ഗ്രേ, പോര്‍സലൈന്‍ വൈറ്റ് എന്നിവയുള്‍പ്പെടെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ വരുന്നത്. വരും ആഴ്ചകളില്‍ യൂറോപ്യന്‍ വിപണികളില്‍ ഫോണ്‍ പ്രീ-ഓര്‍ഡറുകള്‍ക്കായി ലഭ്യമാകും. ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും മോട്ടറോള ഇതുവരെ പങ്കുവെച്ചിട്ടില്ല. എന്നാല്‍ മോട്ടോ ജി 51 ഇന്ത്യയില്‍ അവതരിപ്പിച്ചത് കണക്കിലെടുക്കുമ്പോള്‍, ഇതും ഇന്ത്യയില്‍ പുറത്തിറക്കിയേക്കും.

ജി52: സ്‌പെസിഫിക്കേഷനുകള്‍

6.6 ഇഞ്ച് ഫുള്‍-എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് മോട്ടോ ജി52-ല്‍ 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റിനുള്ള പിന്തുണയുണ്ട്. ഡിസ്പ്ലേയ്ക്ക് 402ppi പിക്സല്‍ സാന്ദ്രതയും 87.70 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതവും 20:9 വീക്ഷണാനുപാതവുമുണ്ട്. 4 ജിബി റാമും 128 ജിബി സ്റ്റോറേജും സഹിതം ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 680 SoC ആണ് സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്.

എഫ്/1.8 അപ്പേര്‍ച്ചറുള്ള 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും ഒപ്പം എഫ്/2.2 അപ്പേര്‍ച്ചറുള്ള 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ഡെപ്ത് സെന്‍സറും 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സറും ഉള്‍പ്പെടുന്ന ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് മോട്ടോ ജി 52 ന്റെ പിന്നില്‍. എഫ്/2.4 അപ്പേര്‍ച്ചര്‍ ഉള്ളത്. മുന്‍വശത്ത്, സെല്‍ഫികള്‍ക്കായി 16 മെഗാപിക്‌സല്‍ ക്യാമറയുണ്ട്. 30 വാട്‌സ് ടര്‍ബോപവര്‍ ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. മികച്ച റേറ്റിംഗ് ഉള്ള ഈ സ്മാര്‍ട്ട്ഫോണിന് ഡോള്‍ബി അറ്റ്മോസ് പിന്തുണയുണ്ട്.