Asianet News MalayalamAsianet News Malayalam

മോട്ടോറോള മോട്ടോ ജി 9 പ്ലസ് അവതരിപ്പിച്ചു, വിലയും സവിശേഷതകളിങ്ങനെ

6.8 ഇഞ്ച് ഫുള്‍ എച്ച്ഡി + മാക്സ് വിഷന്‍ എച്ച്ഡിആര്‍ 10 സൂപ്പര്‍ സ്‌ക്രീന്‍ ഡിസ്പ്ലേയാണ് മോട്ടോ ജി 9 പ്ലസിന്റെ സവിശേഷത. 2.2GHz ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 730 ജി പ്രോസസറും 4 ജിബി വരെ റാമും 128 ജിബി സ്റ്റോറേജും മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വിപുലീകരിക്കാന്‍ കഴിയുന്നതാണ് സ്മാര്‍ട്ട്ഫോണിന്റെ കരുത്ത്.
 

Moto G9 Plus with Snapdragon 730G SoC launched
Author
Mumbai, First Published Sep 12, 2020, 8:54 AM IST

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്മാര്‍ട്ട്ഫോണ്‍ മോട്ടോ ജി 9 പ്ലസ് ആഗോളവ്യാപകമായി മോട്ടോറോള അവതരിപ്പിച്ചു. ബജറ്റ് വിഭാഗത്തെ ലക്ഷ്യം വച്ച ജി 9 ന്റെ കൂടുതല്‍ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന പതിപ്പാണ് മോട്ടോ ജി 9 പ്ലസ്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 730 ജി സോസി സവിശേഷതയുള്ളതും 5000 എംഎഎച്ച് ബാറ്ററിയുള്ളതുമായതിനാല്‍ മോട്ടോ ജി 9 പ്ലസ് കൂടുതല്‍ പേരെ ആകര്‍ഷിച്ചേക്കാം. ബജറ്റ് വിഭാഗത്തിലാണെങ്കിലും 4 ജിബി + 128 ജിബി വേരിയന്റിനായി ഏകദേശം 31,000 രൂപ നല്‍കേണ്ടി വരും. റോസ് ഗോള്‍ഡ്, ബ്ലൂ ഇന്‍ഡിഗോ എന്നിവയുള്‍പ്പെടെ രണ്ട് വ്യത്യസ്ത നിറങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാണ്.

6.8 ഇഞ്ച് ഫുള്‍ എച്ച്ഡി + മാക്സ് വിഷന്‍ എച്ച്ഡിആര്‍ 10 സൂപ്പര്‍ സ്‌ക്രീന്‍ ഡിസ്പ്ലേയാണ് മോട്ടോ ജി 9 പ്ലസിന്റെ സവിശേഷത. 2.2GHz ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 730 ജി പ്രോസസറും 4 ജിബി വരെ റാമും 128 ജിബി സ്റ്റോറേജും മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വിപുലീകരിക്കാന്‍ കഴിയുന്നതാണ് സ്മാര്‍ട്ട്ഫോണിന്റെ കരുത്ത്.

ക്യാമറയുടെ കാര്യത്തില്‍, മോട്ടോ ജി 9 പ്ലസ് പിന്നില്‍ ഒരു ക്വാഡ് ക്യാമറ സജ്ജീകരണം ഉള്‍ക്കൊള്ളുന്നു, അതില്‍ 64 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, എഫ് 1.8 അപ്പര്‍ച്ചര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ എഫ് 2.2 അപ്പര്‍ച്ചറുകളുള്ള സെന്‍സറും 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറുമുണ്ട്. മുന്‍വശത്ത്, സെല്‍ഫികള്‍ക്കായി 16 മെഗാപിക്‌സല്‍ ക്യാമറയും നല്‍കിയിരിക്കുന്നു.

30W ടര്‍ബോപവര്‍ ഫാസ്റ്റ് ചാര്‍ജറിനെ പിന്തുണയ്ക്കുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി 9 പ്ലസില്‍ ഉള്ളത്. കണക്റ്റിവിറ്റിക്കായി, മോട്ടോ ജി 9 പ്ലസിന് ബ്ലൂടൂത്ത് വി 5, വൈ-ഫൈ 802.11 എസി, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഓഡിയോ ജാക്ക് 4 ജി, ബ്ലൂടൂത്ത് 5.0, വോള്‍ട്ട്, വൈ-ഫൈ എന്നിവയ്ക്കുള്ള പിന്തുണയുണ്ട്. ജി 9 ന്റെ പിന്നില്‍ ഘടിപ്പിച്ച ഫിംഗര്‍പ്രിന്റ് സ്‌കാനറിന് വിപരീതമായി സൈഡ് മൗണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ജി 9 പ്ലസില്‍ അവതരിപ്പിക്കുന്നു. സ്മാര്‍ട്ട്ഫോണ്‍ ബ്രസീലില്‍ വില്‍പ്പനയ്ക്കെത്തിയിട്ടുണ്ടെങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ മോട്ടോ ജി 9 പ്ലസ് വിപണിയിലെത്തുമോ എന്ന് കമ്പനി പ്രഖ്യാപിച്ചിട്ടില്ല

Follow Us:
Download App:
  • android
  • ios