മോട്ടറോള എഡ്‍ജ് 50 പ്രോ (12GB + 256GB വേരിയന്റ്) നിലവിൽ വമ്പൻ വിലക്കുറവിൽ ആമസോണിൽ നിന്ന് വാങ്ങാം. 13,300 രൂപയിൽ കൂടുതൽ കിഴിവോടെ 24,150 രൂപയ്ക്ക് ഇപ്പോൾ ഈ ഫോൺ വാങ്ങാവുന്നതാണ്. കൂടുതൽ ഓഫർ ലഭിക്കാൻ പഴയ ഹാൻഡെസ്റ്റ് എക്സ്ചേഞ്ച് ചെയ്താൽ മതി.
മോട്ടറോള എഡ്‍ജ് 50 പ്രോയ്ക്ക് വൻ വിലക്കുറവ്. നിലവിൽ ഈ ഫോൺ ആമസോണിൽ 13,300 രൂപയിൽ കൂടുതൽ കിഴിവോടെ ലഭ്യമാണ്. കൃത്യമായ കളർ ഡിസ്പ്ലേ, സുഗമമായ ദൈനംദിന പ്രകടനം, വേഗത്തിലുള്ള 125W ചാർജിംഗ് എന്നിവയാൽ ഈ സ്‍മാർട്ട്‌ഫോൺ വേറിട്ടുനിൽക്കുന്നു. മികച്ച കാഴ്ചാനുഭവം, വിശ്വസനീയമായ ദൈനംദിന ഉപയോഗം, വേഗത്തിലുള്ള ബാറ്ററി ടോപ്പ്-അപ്പുകൾ എന്നിവ ഈ സവിശേഷതകൾ സംയോജിപ്പിച്ചിരിക്കുന്നു. ഇതാ ആമസോണിലെ ഈ ഫോണിന്‍റെ ഡീലിനെക്കുറിച്ചും സ്‍പെസിഫിക്കേഷനെക്കുറിച്ചും അറിയേണ്ടതെല്ലാം..
മോട്ടറോള എഡ്‍ജ് 50 പ്രോ ആമസോൺ ഡീൽ
മോട്ടറോള എഡ്‍ജ് 50 പ്രോ (12GB + 256GB വേരിയന്റ്) ഇന്ത്യയിൽ ലോഞ്ച് ചെയ്തത് 35,999 രൂപയ്ക്കാണ്. എന്നാൽ ഇപ്പോൾ ആമസോണിൽ ഈ മോഡൽ നിലവിൽ 24,150 രൂപയ്ക്ക് ലഭ്യമാണ്. അതായത് ഒറ്റയടിക്ക് 11,849 രൂപയോളം ഫ്ലാറ്റ് കിഴിവ് ലഭിക്കുന്നു. അതിനുപുറമെ ബാങ്ക് ഓഫ് ബറോഡ കാർഡ് ഉപയോഗിച്ചുള്ള ഇഎംഐ ഇടപാടുകളിൽ നിങ്ങൾക്ക് 1,550 രൂപ അധിക കിഴിവ് ലഭിക്കും. ഇനിയും കൂടുതൽ വിലക്കിഴിവ് നേടാൻ നിങ്ങളുടെ പഴയ ഹാൻഡെസ്റ്റ് എക്സ്ചേഞ്ച് ചെയ്താൽ മതി.
മോട്ടറോള എഡ്‍ജ് 50 പ്രോ സ്പെസിഫിക്കേഷനുകൾ
മോട്ടറോള എഡ്‍ജ് 50 പ്രോയിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 പ്രോസസർ, 12 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്. കൂടാതെ, 125W വയർഡ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 4,500 എംഎഎച്ച് ബാറ്ററിയും ഈ ഡിവൈസിന് നൽകിയിരിക്കുന്നു. ഡിസ്‌പ്ലേയെക്കുറിച്ച് പറയുകയാണെങ്കിൽ, ഫോണിന് 1.5 കെ റെസല്യൂഷനോടുകൂടിയ 6.7 ഇഞ്ച് കർവ്ഡ് പിഒഎൽഇഡി സ്‌ക്രീൻ, 144 ഹെർട്‌സ് റിഫ്രഷ് റേറ്റ്, 2000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, എച്ച്ഡിആർ 10+ സപ്പോർട്ട് എന്നിവയുണ്ട്.
ക്യാമറകളുടെ കാര്യത്തിൽ, മോട്ടറോള എഡ്‍ജ് 50 പ്രോയ്ക്ക് ട്രിപ്പിൾ-റിയർ സെറ്റപ്പ് ആണ് നൽകിയിരിക്കുന്നത്. OIS ഉള്ള 50MP പ്രധാന ക്യാമറ, 13MP അൾട്രാ-വൈഡ് ക്യാമറ, 3x ഒപ്റ്റിക്കൽ സൂം വാഗ്ദാനം ചെയ്യുന്ന 10MP ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50MP ക്യാമറയും ഈ മോഡലിന് നൽകിയിരിക്കു


