Asianet News MalayalamAsianet News Malayalam

നോക്കിയ 6.1 ന്‍റെ വില വെട്ടിക്കുറച്ചു

 നോക്കിയ 6.1 ന്‍റെ 4ജിബി+64ജിബി പതിപ്പിന്‍റെ വില പുതുക്കിയ നിരക്കില്‍ 9,999 രൂപയാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളായ ആമസോണിലും, ഫ്ലിപ്പ്കാര്‍ട്ടിലും പുതിയ വിലക്കുറവ് ലഭ്യമായിട്ടില്ല.

Nokia 6.1 Price in India Cut Now Starts at Rs 6999
Author
Kerala, First Published Jul 8, 2019, 2:58 PM IST

ദില്ലി: നോക്കിയ 6.1 ന്‍റെ വിലയില്‍ കുറവ് വരുത്തി. നോക്കിയ ഇന്ത്യ ഓണ്‍ലൈന്‍ സ്റ്റോറിലാണ് പുതിയ വിലക്കുറവ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 2018 ഏപ്രില്‍ മാസത്തില്‍ ഇന്ത്യയില്‍ ഇറങ്ങിയ നോക്കിയ 6.1 ഗൂഗിളിന്‍റെ ആന്‍ഡ്രോയ്ഡ് വണ്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുന്ന ഫോണ്‍ ആണ്. ഇപ്പോള്‍ 6,999 രൂപയാണ് നോക്കിയ 6.1 ഫോണിന്‍റെ 3ജിബി+32 ജിബി പതിപ്പിന്‍റെ ഇപ്പോഴത്തെ കുറഞ്ഞ വില. നേരത്തെ ഈ ഫോണിന് 8,949 രൂപയായിരുന്നു ഈ ഫോണിന്‍റെ വില.

അതേ സമയം നോക്കിയ 6.1 ന്‍റെ 4ജിബി+64ജിബി പതിപ്പിന്‍റെ വില പുതുക്കിയ നിരക്കില്‍ 9,999 രൂപയാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളായ ആമസോണിലും, ഫ്ലിപ്പ്കാര്‍ട്ടിലും പുതിയ വിലക്കുറവ് ലഭ്യമായിട്ടില്ല. എന്നാല്‍ ഈ കുറവ് സമീപ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ലഭിച്ചേക്കും എന്നാണ് സൂചന. 

ഇന്ത്യയില്‍ 16,999 രൂപ തുടക്കവിലയില്‍ പ്രഖ്യാപിക്കപ്പെട്ട നോക്കിയ 6.1 ഒരുവര്‍ഷത്തിനിടെ അതിന്‍റെ വില 50 ശതമാനത്തോളം കുറച്ചിരുന്നു.  4ജിബി+64ജിബി  കഴിഞ്ഞ നാളുകളില്‍ 10,999 രൂപയ്ക്ക് ആയിരുന്നു വിറ്റിരുന്നത്. 

Follow Us:
Download App:
  • android
  • ios