നോക്കിയ 8000 4ജി. നോക്കിയ6300 4ജി എന്നീ ഫീച്ചര്‍ ഫോണുകള്‍ അവതരിപ്പിച്ച് നോക്കിയ. ക്യുവല്‍കോം സ്നാപ്ഡ്രാഗണ്‍ 210 പ്രോസസ്സറാണ് ഈ ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. 1500 എംഎഎച്ച് ഊരിമാറ്റാവുന്ന ബാറ്ററിയാണ് ഈ ഫോണുകള്‍ക്ക് ഉള്ളത്. നോക്കിയ 8000 4ജിക്ക് 2എംപി റെയര്‍ ക്യാമറയുണ്ട്. 6300 4ജിക്ക് വിജിഎ ക്യാമറയാണ് ഉള്ളത്.

നോക്കിയ 8000 4ജിക്ക് 2.8 ഇഞ്ച് ക്യൂവിജിഎ ഡിസ്പ്ലേയാണ് ഉള്ളത്. 6300ന് 2.8 ഇഞ്ച് ക്യൂവിജിഎ ഡിസ്പ്ലേയാണ് നോക്കിയ നല്‍കിയിരിക്കുന്നത്. രണ്ട് ഫോണുകളും കീപ്പാഡ് ബട്ടണോടെയാണ് എത്തുന്നത്. 

നോക്കിയ 8000 4ജിക്ക് വില ഇപ്പോള്‍ 79 യൂറോയാണ്, അതായത് ഇന്ത്യന്‍ രൂപയില്‍ 6900 രൂപ. നോക്കിയ 6300 4ജിക്ക് വില 49 യൂറോയാണ് അതായത് ഇന്ത്യന്‍ രൂപ 4300 രൂപ. നോക്കിയ 8000 4ജി ഓണിക്സ് ബ്ലാക്ക്, ഓപ്പല്‍ വൈറ്റ്, ബ്ലൂ, ഗോള്‍ഡ് നിറങ്ങളില്‍ ഇറങ്ങുന്നു. നോക്കിയ 6300 4ജി ഗ്രീന്‍, ചാര്‍ക്കോള്‍, വൈറ്റ് നിറങ്ങളില്‍ ഇറങ്ങുന്നു. 

ഇരു ഫോണുകളും കൈ ഒപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇരട്ട സിം ഇടാന്‍ സാധിക്കും. 4ജിബിയാണ് സ്റ്റേറേജ് ശേഷി, ഇത് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. 

ഈ ഫോണുകള്‍ എപ്പോള്‍ വിപണിയില്‍ ലഭ്യമാകും എന്നത് നോക്കിയ ഫോണ്‍ നിര്‍മ്മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തിരഞ്ഞെടുത്ത വിപണിയിലായിരിക്കും ആദ്യം ഫോണുകള്‍ എത്തുക.