നോക്കിയ പുതിയ 75 ഇഞ്ച് സ്മാര്‍ട്ട് ടിവി പുറത്തിറക്കി. യൂറോപ്പിലാണ് ഇത് വിപണിയില്‍ എത്തുന്നത്. സ്ട്രീംവ്യൂവുമായി സഹകരിച്ചാണ് നോക്കിയ സ്മാര്‍ട്ട് ടിവി രംഗത്തേക്ക് ചുവടുവച്ചത്. ഇപ്പോള്‍ 75ഇഞ്ച് ടിവിക്ക് യൂറോപ്യന്‍ വിപണിയില്‍ പ്രഖ്യാപിച്ച വില 1,199 ഡോളറാണ് അതായത് 1,05,800 രൂപ. 

നോക്കിയ 75ഇഞ്ച് ടിവി അറിയിപ്പെടുന്നത് നോക്കിയ സ്മാര്‍ട്ട് ടിവി 7500 എ എന്നാണ്. 4കെ അള്‍ട്ര എച്ച്ഡി ഡിസ്പ്ലേയാണ് ഈ ടിവിക്ക് ഉള്ളത്. എച്ച്ഡിആര്‍ 10 ഡോള്‍ബി വിഷന്‍ സപ്പോര്‍ട്ടും ഇതിനുണ്ട്. ആന്‍ഡ്രോയ്ഡ് ടിവി വേര്‍ഷന്‍ 9ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. എആര്‍എം സിഎ55 ക്വാഡ് കോര്‍ പ്രൊസസ്സറാണ് നോക്കിയ സ്മാര്‍ട്ട് ടിവി 7500 എയുടെ പ്രവര്‍ത്തന ശേഷി നിര്‍ണ്ണയിക്കുന്നത്. 8ജിബിയാണ് ബില്‍ഡ് ഇന്‍ ശേഖരണ ശേഷി.

വിവിധ ഒടിടി പ്ലാറ്റ്ഫോമുകളെ ടിവി സപ്പോര്‍ട്ട് ചെയ്യും, ഇതില്‍ നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, പ്രൈം വീഡിയോ, ഡിസ്നി ഹോട്ട് സ്റ്റാര്‍ എല്ലാം ഉള്‍പ്പെടുന്നു. ഇതിലേക്ക് പ്ലേ സ്റ്റോര്‍ വഴി ആപ്പുകളും ഗെയിമുകളും ഡൌണ്‍ലോഡ് ചെയ്യാം. ക്രോംകാസ്റ്റ് ബില്‍ഡ് ഇന്‍ ആയി തന്നെ ടിവിക്ക് ഉണ്ട്. ഒപ്പം ഗൂഗിള്‍ അസിസ്റ്റന്‍റ് വഴി കമന്‍റ് നല്‍കി ടിവി പ്രവര്‍ത്തിപ്പിക്കാം.