മികച്ച ഡിസൈനുള്ളതും അതേസമയം മികച്ച പ്രകടനം ഉറപ്പുനല്‍കുന്നതുമായ ബജറ്റ് മൊബൈല്‍ ഫോണുകളെ കുറിച്ചറിയാം

ഒരു ബജറ്റ് സ്‍മാർട്ട്‌ഫോൺ വാങ്ങാൻ ശ്രമിക്കുകയാണോ നിങ്ങൾ? ഡസൻ കണക്കിന് സ്മാർട്ട്‌ഫോൺ ഡിസൈനുകളുടെ ഇടയിൽ നിന്നും ഏത് തിരഞ്ഞെടുക്കും എന്ന ആശയക്കുഴപ്പം നിങ്ങൾക്ക് ഉണ്ടാകും. എന്നാൽ വ്യത്യസ്‍മായ രൂപവും ഭാവവും ഉള്ള ചില ഫോണുകൾ ഉണ്ട്. ആ മോഡലുകൾ നിങ്ങളുടെ ആശയക്കുഴപ്പത്തെ അകറ്റും. വെറും ഡിസൈൻ ഭംഗിക്ക് അപ്പുറം ഈ ഡിവൈസുകൾ അധിക പ്രവർത്തനക്ഷമതയും നൽകുന്നു. അത് നിങ്ങൾ മുടക്കുന്ന പണത്തിന്‍റെ മൊത്തത്തിലുള്ള മൂല്യം മെച്ചപ്പെടുത്തുന്നു. പ്രശസ്‍ത ബ്രാൻഡുകളിൽ നിന്നുള്ള അത്തരം അഞ്ച് സ്‍മാർട്ട്‌ഫോണുകളെ ഇവിടെ പരിചയപ്പെടുത്തുന്നു.

നതിംഗ് സിഎംഎഫ് ഫോൺ 1 (Nothing CMF Phone 1)

സെപ്‌റ്റോ പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ 13,000 രൂപയിൽ താഴെ വിലയ്ക്ക് നിങ്ങൾക്ക് നതിംഗ് സിഎംഎഫ് ഫോൺ 1 സ്വന്തമാക്കാം. ഇത് ഒരു സ്റ്റൈലിഷ് ചോയ്‌സ് മാത്രമല്ല, ഈ വിലയ്ക്ക് ഏറ്റവും മികച്ച ബജറ്റ് 5ജി സ്മാർട്ട്‌ഫോണുകളിൽ ഒന്നുകൂടിയാണ്. എളുപ്പത്തിൽ മാറ്റാവുന്ന വർണ്ണാഭമായ ബാക്ക് പാനലുകൾ ഈ ഫോണിൽ ഉൾപ്പെടുന്നു. ഈ ഫോൺ എക്സ്റ്റേണൽ വാലറ്റ്, കിക്ക്‌സ്റ്റാൻഡ്, ലാനിയാർഡ് തുടങ്ങിയവ ഉൾപ്പെടെയുള്ള നിരവധി ആക്‌സസറികൾ വാഗ്‍ദാനം ചെയ്യുന്നു.

റിയൽമി നാർസോ 70 ടർബോ (Realme Narzo 70 Turbo)

വേറിട്ട രൂപകൽപ്പനയുള്ള റിയൽമി നാർസോ 70 ടർബോ ഗെയിമിംഗ് കേന്ദ്രീകൃത ഫോൺ കൂടിയാണ്. റേസ് കാർ-പ്രചോദിതമായ ഡ്യുവൽ-ടോൺ ബാക്ക് പാനൽ, പ്രത്യേകിച്ച് ടർബോ യെല്ലോ വേരിയന്‍റിൽ, ഇതിന് പ്രീമിയവും സ്‌പോർട്ടി ആകർഷണവും നൽകുന്നു. മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന, ചതുരാകൃതിയിലുള്ള ക്യാമറ ഐലൻഡ് വൃത്തിയുള്ളതും ആധുനികവുമായ ഡിസൈനിനെ കൂടുതൽ മെച്ചപ്പെടുത്തുന്നു. റിയൽമി 70 ടർബോയിൽ ഡൈമെൻസിറ്റി 7300 എനർജി ചിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് 17,000 രൂപയിൽ താഴെ വിലയിൽ ലഭ്യമായ ഏറ്റവും മികച്ച സ്‍മാർട്ട്‌ഫോണുകളിൽ ഒന്നാക്കി മാറ്റുന്നു. സ്റ്റൈലും പ്രകടനവും ഒരുപോലെ വാഗ്ദാനം ചെയ്യുന്ന ഒരു സ്‍മാർട്ട്‌ഫോൺ ആഗ്രഹിക്കുന്നവർക്ക് ഇത് അനുയോജ്യമാണ്.

ടെക്നോ പോവ 6 പ്രോ (Tecno Pova 6 Pro)

സൈബർ-മെക്കാ-പ്രചോദിത രൂപകൽപ്പനയും പിന്നിൽ മിനി-എൽഇഡി-പവർഡ് ഡൈനാമിക് ലൈറ്റിംഗ് സിസ്റ്റവും ഉൾക്കൊള്ളുന്ന, ഫ്യൂച്ചറസ്റ്റിക്ക് സ്‍മാർട്ട് ഫോൺ ആണിത്. ശ്രദ്ധേയമായ ഡിസൈനിനൊപ്പം 6,000mAh ബാറ്ററിയും 70W ഫാസ്റ്റ് വയർഡ് ചാർജിംഗിനുള്ള പിന്തുണയും ഉൾപ്പെടെയുള്ള ആകർഷകമായ ഹാർഡ്‌വെയറും ഈ ഫോണിൽ ഉൾപ്പെടുന്നു. ഏറ്റവും ശക്തമായ ഗെയിമിംഗ് ഫോൺ അല്ലെങ്കിലും, ഡൈമെൻസിറ്റി 6080 ചിപ്‌സെറ്റ് മിക്ക ഗെയിമുകൾക്കും സുഗമമായ പ്രകടനം ഉറപ്പാക്കുന്നു. കൂടാതെ, ഈ ഉപകരണത്തിന് 108MP പ്രധാന ക്യാമറയുണ്ട്. ഇത് അതിന്‍റെ മൊത്തത്തിലുള്ള ആകർഷണീയത വർധിപ്പിക്കുന്നു. 19,999 രൂപ വിലയിൽ ഈ സ്‍മാർട്ട് ഫോൺ സ്വന്തമാക്കാം.

ലാവ ബ്ലേസ് ഡ്യുവോ (Lava Blaze Duo)

16,999 രൂപ വിലയുള്ള ഈ ബജറ്റ് സ്‍മാർട്ട്‌ ഫോണിന്‍റെ സെക്കൻഡറി ഡിസ്‌പ്ലേ വേറിട്ടുനിൽക്കുന്നു. ഈ സവിശേഷത വാഗ്‍ദാനം ചെയ്യുന്ന ഏറ്റവും താങ്ങാനാവുന്ന വിലയുള്ള സ്‍മാർട്ട് ഫോണാണിത്. മുന്നിൽ നിന്ന് നോക്കുമ്പോൾ, ലാവ ബ്ലേസ് ഡ്യുവോ ഏതൊരു ഹൈ-എൻഡ് ഡിവൈസിനെയും പോലെ പ്രീമിയമായി കാണപ്പെടുന്നു. അതിന്‍റെ ചതുരാകൃതിയിലുള്ള സെക്കൻഡറി സ്‌ക്രീൻ അറിയിപ്പുകൾക്കുള്ള ഒരു സൗകര്യപ്രദമായ വിൻഡോയായും ഒരു വ്യൂഫൈൻഡറായും പ്രവർത്തിക്കുന്നു.

ഇൻഫിനിക്സ് ജിടി 20 പ്രോ (Infinix GT 20)

20,000 രൂപയിൽ അൽപ്പം കൂടുതൽ വിലയുള്ള ജിടി 20 പ്രോ പുതിയ സൈബർ-മെക്കാ ഡിസൈനുള്ള മറ്റൊരു ഗെയിമിംഗ് കേന്ദ്രീകൃത സ്‍മാർട്ട്‌ ഫോണാണ്. ഡൈമെൻസിറ്റി 8200 അൾട്ടിമേറ്റ് ചിപ്പ്, 8GB/12GB റാമും 256GB സ്റ്റോറേജും ഉള്ള ഈ ഫോണിൽ ഏത് ഗെയിമും അനായാസം നടത്താം. ഇതിന്റെ ഫ്ലാറ്റ് ഡിസ്‌പ്ലേ ഗെയിമർമാർക്ക് പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. ആക്ടീവ് കൂളിംഗ് ഫാൻ ഉൾപ്പെടെയുള്ള വിവിധ ആക്‌സസറികളെയും ഈ ഫോൺ പിന്തുണയ്ക്കുന്നു. കൂടാതെ, ബൈപാസ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയും ബ്ലോട്ട്‌വെയർ രഹിത ഉപയോക്തൃ അനുഭവവും ഈ ഫോൺ നൽകുന്നു.

Read more: ദാണ്ടേ അടുത്തത്, 7000 എംഎഎച്ച് ബാറ്ററിയുമായി ഐക്യു സ്മാര്‍ട്ട്ഫോണുകള്‍ വരുന്നു; വിവരങ്ങള്‍ ചോര്‍ന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം