Asianet News MalayalamAsianet News Malayalam

വണ്‍പ്ലസ് 7 ടീസര്‍ പുറത്തിറങ്ങി

പുറത്തുവരുന്ന അഭ്യൂഹങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ വണ്‍പ്ലസ് തന്നെ വണ്‍പ്ലസ് 7 സംബന്ധിച്ച് ഏറെ സൂചനകള്‍ നല്‍കിയിട്ടുണ്ട്.

OnePlus 7 will be more than just a fast and smooth user experience: Decoding the official teaser
Author
Kerala, First Published Apr 19, 2019, 4:57 PM IST

ദില്ലി: മാസങ്ങളുടെ കാത്തിരിപ്പിന് ഒടുവില്‍ വണ്‍പ്ലസിന്‍റെ അടുത്ത ഫ്ലാഗ്ഷിപ്പ് മോഡലിന്‍റെ ടീസര്‍ ഇറങ്ങി.  ഫാസ്റ്റ് ആന്‍റ് സ്മൂത്ത് എന്നാണ് ഫോണിന്‍റെ ടീസറിലെ ടാഗ് ലൈന്‍. കഴിഞ്ഞ കുറച്ച് ആഴ്ചകലായി വണ്‍പ്ലസ് 7 സംബന്ധിച്ച റൂമറുകളാണ് ടെക് ലോകത്ത് നിറയുന്നത്. വണ്‍പ്ലസ് 7, വണ്‍പ്ലസ് 7 പ്രോ എന്നിങ്ങനെ രണ്ട് മോഡലുകള്‍ ഇത്തവണ വണ്‍പ്ലസ് പുറത്ത് എത്തിക്കും എന്നാണ് റിപ്പോര്‍ട്ട്.

പുറത്തുവരുന്ന അഭ്യൂഹങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ വണ്‍പ്ലസ് തന്നെ വണ്‍പ്ലസ് 7 സംബന്ധിച്ച് ഏറെ സൂചനകള്‍ നല്‍കിയിട്ടുണ്ട്. ഒക്സിജന്‍ ഒപ്പറേറ്റിംഗ് സിസ്റ്റത്തിന് ഏറെ മാറ്റങ്ങളുമായാണ് വണ്‍പ്ലസ് 7 എത്തുക എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് വണ്‍പ്ലസ് വക്താവ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്നാപ്ഡ്രാഗണ്‍ 855 ചിപ്പ് സെറ്റായിരിക്കും ഫോണിനുണ്ടായിരിക്കുക.

Follow Us:
Download App:
  • android
  • ios