ലണ്ടന്‍: വണ്‍പ്ലസ് 7ടി പ്രോ ഇന്ന് വണ്‍പ്ലസ് പുറത്തിറക്കും. വണ്‍പ്ലസ് 7 ഇന്ത്യയിലാണ് പുറത്തിറക്കിയതെങ്കില്‍ വണ്‍പ്ലസ് 7ടി പ്രോ പുറത്തിറക്കുന്നത് ലണ്ടനിലാണ്. ബ്രിട്ടീഷ് സമയം വൈകീട്ട് 4 മണിക്കാണ് വണ്‍പ്ലസ് 7ടി പ്രോ ഇവന്‍റ് നടക്കുക. ഇതിനൊപ്പം വണ്‍പ്ലസ് 7ടി പ്രോ മക്ലാരന്‍ എഡിഷനും ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കുന്നുണ്ട്. 

വണ്‍പ്ലസ് 7ടിയില്‍ കണ്ട സര്‍ക്കുലാര്‍ ക്യാമറ സെറ്റപ്പിലായിരിക്കും വണ്‍പ്ലസ് 7ടി പ്രോയും ഇറങ്ങുക. വണ്‍പ്ലസ് 7 പ്രോയുടെ ലുക്കില്‍ ആയിരിക്കും 7ടി പ്രോ ഇറങ്ങുക. നോച്ച് ഉണ്ടായിരിക്കില്ല, ഫുള്‍ ഡിസ്പ്ലേയായിരിക്കും ഉണ്ടാക്കുക. പോപ്പ് അപ്പ് ക്യാമറയായിരിക്കും സെല്‍ഫിക്ക് ഉണ്ടാകുക.

സ്നാപ്ഡ്രാഗണ്‍ 855 പ്ലസ് ആയിരിക്കും ഇതിലെ ചിപ്പ്. 90ഹെര്‍ട്സ് ഡിസ്പ്ലേ ശേഷി ഈ ഫോണിനുണ്ടാകും. ക്യാമറ സെറ്റപ്പില്‍ മാറ്റങ്ങളാണ് മറ്റൊരു പ്രധാന പ്രത്യേകത. വണ്‍പ്ലസ് 7ടിക്ക് ഇന്ത്യയില്‍ വില 39,999 രൂപയാണ്. അതിനാല്‍ തന്നെ 7ടി പ്രോയ്ക്ക് ഇന്ത്യയില്‍ എത്തിയാല്‍ 45,000ത്തിന് മുകളിലുള്ള ഒരു വില പ്രതീക്ഷിക്കാം.