Asianet News MalayalamAsianet News Malayalam

വണ്‍പ്ലസ് 9 സീരിസ് ഫോണുകള്‍ ഇറങ്ങി; അത്ഭുതപ്പെടുത്തുന്ന വില

വണ്‍പ്ലസ് 9 സീരിസിലെ ഫോണുകളുടെ ഇന്ത്യയിലെ വിലയിലേക്ക് വന്നാല്‍, വണ്‍പ്ലസ് 9  8GB + 128GB മോഡലിന് വില 49,999 രൂപയാണ്. 

OnePlus 9 Launched: Price in India Specifications
Author
New Delhi, First Published Mar 24, 2021, 6:12 PM IST

ണ്‍പ്ലസ് 9, വണ്‍പ്ലസ് 9 പ്രോ എന്നിവ അവതരിപ്പിച്ചു. സ്വീഡിഷ് കമ്പനിയായ ഹസ്സല്‍ബ്ലാഡിന്‍റെ സഹകരണത്തോടെയാണ് വണ്‍പ്ലസ് ഈ ഫ്ലാഗ്ഷിപ്പ് ഫോണിന്‍റെ ക്യാമറകള്‍ തയ്യാറാക്കിയിരിക്കുന്നത്. ക്യൂയല്‍കോം സ്നാപ്ഡ്രാഗണ്‍ 888 പ്രോസസ്സറാണ് ഈ സീരീസില്‍ ഉള്ളത്. വണ്‍പ്ലസ് 8ടിയുടെ പിന്‍ഗാമിയാണ് വണ്‍പ്ലസ് 9. വണ്‍പ്ലസ് 8ടി പ്രോയുടെ പിന്‍ഗാമിയാണ് വണ്‍പ്ലസ് 9 പ്രോ. 120 ഹെര്‍ട്സ് സ്മാര്‍ട്ട് റിഫ്രഷ് റൈറ്റോടെയാണ് ഈ ഫോണിന്‍റെ സ്ക്രീന്‍. ഈ രണ്ട് ഫോണുകള്‍ക്കൊപ്പം വണ്‍പ്ലസ് 9 ആര്‍ എന്ന ബഡ്ജറ്റ് മോഡലും വണ്‍പ്ലസ് അവതരിപ്പിക്കുന്നു.

വണ്‍പ്ലസ് 9 സീരിസിലെ ഫോണുകളുടെ ഇന്ത്യയിലെ വിലയിലേക്ക് വന്നാല്‍, വണ്‍പ്ലസ് 9  8GB + 128GB മോഡലിന് വില 49,999 രൂപയാണ്. ഇതേ ഫോണിന്‍റെ 12GB + 256GB പതിപ്പിന് വില 54,999 രൂപയാണ്. വണ്‍പ്ലസ് 9 പ്രോയും 8GB + 128GB, 12GB + 256GB മോഡലുകളിലാണ് എത്തുന്നത്. ഇതില്‍ 8ജിബി പതിപ്പിന് 69,999 രൂപയാണ് വില. അതേ സമയം 12 ജിബി പതിപ്പിന് വില 69,999 രൂപയാണ്. വണ്‍പ്ലസ് 9ആറിന്‍റെ 8 ജിബി പതിപ്പിന് 39,999 രൂപയാണ് വില. അതേ സമയം 12ജിബി പതിപ്പിന് വില 43,999 രൂപയാണ്. 

വണ്‍പ്ലസ് 9, ആര്‍ട്ടിക്ക് സ്കൈ, ആസ്ട്രിയല്‍ ബ്ലാക്ക്, വിന്‍റര്‍ മിസ്റ്റ്  എന്നീ കളറുകളില്‍ ലഭ്യമാണ്. വണ്‍പ്ലസ് 9 പ്രോ മോണിംഗ് മിസ്റ്റ്, പൈന്‍ ഗ്രീന്‍, സ്റ്റെല്ലര്‍ ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭിക്കും. ഫോണുകള്‍ ഇപ്പോള്‍ തന്നെ വണ്‍പ്ലസ് സ്റ്റോറില്‍ പ്രീ ഓഡര്‍ ചെയ്യാന്‍ സാധിക്കും. വണ്‍പ്ലസ് 9 ആര്‍ കാര്‍ബണ്‍ ബ്ലാക്ക്, ലൈക്ക് ബ്ലൂ ഓപ്ഷനിലാണ് ലഭിക്കുന്നത്. 

Follow Us:
Download App:
  • android
  • ios