Asianet News MalayalamAsianet News Malayalam

ഓപ്പോ എ17 പ്രോ സെപ്റ്റംബര്‍ 8ന് വിപണിയിൽ; വിലയും സവിശേഷതകളും ഇങ്ങനെ

ക്യാമറ ഡിപ്പാര്‍ട്ട്‌മെന്റില്‍, 48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 8 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ക്യാമറ, 2 മെഗാപിക്‌സല്‍ മോണോ ക്യാമറ, 2 മെഗാപിക്‌സല്‍ മോണോ ക്യാമറ എന്നിവ ഉള്‍ക്കൊള്ളുന്ന നാല് പിന്‍ ക്യാമറകളാണ് എഫ് 17 പ്രോയിലുള്ളത്.

Oppo A17 Pro on September 8th
Author
Delhi, First Published Sep 6, 2020, 9:41 PM IST

പ്പോ അടുത്തിടെ ഇന്ത്യയില്‍ എ17, എ17 പ്രോ എന്നിവ പുറത്തിറക്കി. ഇതില്‍ എ17 പ്രോ സെപ്റ്റംബര്‍ എട്ടിന് വിപണിയിലെത്തും. ടോപ്പ് എന്‍ഡ് മോഡല്‍ മറ്റ് വിപണികളില്‍ കൂടി അവതരിപ്പിക്കാനാണ് കമ്പനി ഇപ്പോള്‍ പദ്ധതിയിടുന്നത്. സ്മാര്‍ട്ട്‌ഫോണിനെ ഓപ്പോ എ93 എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്യാനാണ് ഓപ്പോ ലക്ഷ്യമിടുന്നത്. ഈ രീതിയില്‍ ഫോട്ടോകള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. എന്നാൽ, പോസ്റ്റിൽ സ്മാര്‍ട്ട്‌ഫോണിന്റെ ലഭ്യതയോ വില വിശദാംശങ്ങളോ ഇല്ല. ഇന്ത്യയിലെ ഏറ്റവും പുതിയ ഓപ്പോ ഫോണാണ് എ17 പ്രോ. 2020ലെ ഏറ്റവും ആകര്‍ഷകമായ ഫോണായി കണക്കാക്കപ്പെടുന്ന ഓപ്പോ എ17 പ്രോ 7.8എംഎം സ്ലിം ആണ്.

6.43 ഇഞ്ച് ഫുള്‍ എച്ച്ഡി + ഡിസ്‌പ്ലേയാണ് സൂപ്പര്‍ അമോലെഡ് പാനലിനൊപ്പം ഓപ്പോ എഫ് 17 പ്രോയില്‍ വരുന്നത്. ഡിസ്‌പ്ലേ 800 നിറ്റ് തെളിച്ചം വാഗ്ദാനം ചെയ്യുന്നു. മീഡിയടെക് ഹീലിയോ പി 95 പ്രോസസറിലും 8 ജിബി റാമിലും 128 ജിബി ബില്‍റ്റ്ഇന്‍ സ്‌റ്റോറേജിലും ഫോണ്‍ പ്രവര്‍ത്തിക്കുന്നു. ആന്‍ഡ്രോയിഡ് 10 അധിഷ്ഠിത കളര്‍ ഒഎസ് 2.0 ലാണ് എഫ് 17 പ്രോ പ്രവര്‍ത്തിക്കുന്നത്. ഫാസ്റ്റ് ചാര്‍ജ് 4.0 സാങ്കേതികവിദ്യയുള്ള 4,015 എംഎഎച്ച് ബാറ്ററിയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ക്യാമറ ഡിപ്പാര്‍ട്ട്‌മെന്റില്‍, 48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 8 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ക്യാമറ, 2 മെഗാപിക്‌സല്‍ മോണോ ക്യാമറ, 2 മെഗാപിക്‌സല്‍ മോണോ ക്യാമറ എന്നിവ ഉള്‍ക്കൊള്ളുന്ന നാല് പിന്‍ ക്യാമറകളാണ് എഫ് 17 പ്രോയിലുള്ളത്. മുന്‍വശത്ത്, 16 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയും 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും ഉള്‍ക്കൊള്ളുന്ന ഇരട്ട ക്യാമറ സജ്ജീകരണമുണ്ട്. 22,990 രൂപ വിലയിലാണ് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുന്നത്. മാജിക് ബ്ലൂ, മാറ്റ് ബ്ലാക്ക്, മെറ്റാലിക് വൈറ്റ് കളര്‍ വേരിയന്റുകളില്‍ ഇത് ലഭ്യമാകും. ഓപ്പോ അതിന്റെ റെനോ 4 ഉപയോക്താക്കള്‍ക്കായി ഒരു പുതിയ സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് പുറത്തിറക്കിയിട്ടുണ്ട്. ഏറ്റവും പുതിയ അപ്‌ഡേറ്റ് ക്യാമറ ഇഫക്റ്റുകള്‍, സിസ്റ്റം പ്രകടനം, സ്റ്റെബിലിറ്റി എന്നിവ മെച്ചപ്പെടുത്തുന്നു.

Follow Us:
Download App:
  • android
  • ios