ദില്ലി: ഓപ്പോ എഫ് 17 സീരീസിലെ വാനില വേരിയന്റിന്റെ വില പ്രഖ്യാപിച്ചു. ഇതിന് 17,990 രൂപയാണ് വില. എഫ് 17 പ്രോയുടെ വിലയേക്കാള്‍ 7,000 രൂപ കുറവാണ് ഇത്. ഈ വിലയില്‍, എഫ് 17 റെഡ്മി നോട്ട് 9 പ്രോ മാക്‌സിനും റിയല്‍മീ 6 പ്രോയ്ക്കും എതിരാളികളാണെങ്കിലും അവയുടെ സവിശേഷതകളുടെ ഗണത്തില്‍ വലിയ വ്യത്യാസമുണ്ട്. 6 ജിബി റാമും 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമുള്ള മോഡലിന് 17,990 രൂപയും 8 ജിബി റാമും 128 ജിബി മെമ്മറിയും ഉള്ള വേരിയന്റിന് 19,990 രൂപയാണ് വില. ക്ലാസിക് സില്‍വര്‍, ഡൈനാമിക് ഓറഞ്ച്, നേവി ബ്ലൂ നിറങ്ങളില്‍ എഫ് 17 ലഭ്യമാകും. സ്മാര്‍ട്ട്ഫോണിന്റെ പ്രീ-ഓര്‍ഡറുകള്‍ ഇപ്പോള്‍ ലൈവാണ്, വില്‍പ്പന ഈ മാസം 21-ന് ആരംഭിക്കുന്നു.

ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവയില്‍ എഫ് 17 വാങ്ങുമ്പോള്‍ നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് പ്ലാറ്റ്‌ഫോമുകളിലും ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് 1,500 രൂപ ഡിസ്‌ക്കൗണ്ട് ഉണ്ട്. എന്‍കോ ഡബ്ല്യു 51 ഉപയോഗിച്ച് എഫ് 17 ബണ്ടില്‍ ചെയ്യുകയാണെങ്കില്‍, വീണ്ടും 500 രൂപ കിഴിവ് ലഭിക്കും. ഓപ്പോ എന്‍കോ ഡബ്ല്യു 51 നു മാത്രമായി വാങ്ങിയാല്‍ 4,499 രൂപ നല്‍കേണ്ടി വരും. ഇത് കമ്പനിയുടെ ഏറ്റവും മൂല്യവര്‍ത്തായ ഇയര്‍ബഡുകളാണ്, ഇത് സജീവമായ വേയിസ് റിഡക്ഷന്‍ വാഗ്ദാനം ചെയ്യുന്നു. ഇയര്‍ബഡുകള്‍ക്ക് നല്ല ബാസും ഉണ്ട്. ഡബ്ല്യു 11 ഇയര്‍ബഡുകളുടെ വോയിസ് ഔട്ട്പുട്ട് മികച്ചതാണ്. എന്നാല്‍ അതിന്റെ രൂപകല്‍പ്പനയും ഫിറ്റും ഒരു പ്രശ്നമായിരുന്നു.

ഓപ്പോ എഫ് 17-ല്‍ ഒരു പഞ്ച്-ഹോള്‍ ഉള്ള 6.44 ഇഞ്ച് 1080p സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ ലഭിക്കും. 8 ജിബി വരെ റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമായി ചേര്‍ത്ത ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 662 പ്രോസസറിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഫോട്ടോഗ്രഫിക്ക്, ഓപ്പോ എഫിന് 16 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 8 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ക്യാമറ, 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറ, പിന്നില്‍ 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സിംഗ് ക്യാമറ എന്നിവയുണ്ട്. സെല്‍ഫികള്‍ക്കായി, 16 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയുണ്ട്. 4000 എംഎഎച്ച് ബാറ്ററിയിലാണ് ഓപ്പോ എഫ് 17 പ്രവര്‍ത്തിക്കുന്നത്. ഇത് ആന്‍ഡ്രോയിഡ് 10 അധിഷ്ഠിത കളര്‍ ഒഎസ് 7.2-ല്‍ പ്രവര്‍ത്തിക്കുന്നു. 

ആന്‍ഡ്രോയ്ഡ് 11 വരുമ്പോള്‍ നിങ്ങളുടെ ഫോണ്‍ മാറുന്നത് ഇങ്ങനെ.!