മാറിക്കൊണ്ടിരിക്കുന്ന ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പ്രീമിയം ഇമേജിംഗ്, ക്രിയേറ്റർ എക്സ്പീരിയൻസ് എന്നിവയിലാണ് ഓപ്പോ ശ്രദ്ധിക്കുന്നത്.

ഇന്ത്യയുടെ പ്രീമിയം സ്മാർട്ട്ഫോൺ വിപണി വളർച്ചയുടെ ഒരു പുതിയ ദിശയിലാണ്. ഒരു ഐ.ഡി.സി റിപ്പോർട്ട് പ്രകാരം 2026-ലെ ആദ്യ പാദത്തിൽ പ്രീമിയം ഫോണുകൾ 37% വളർച്ച നേടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതൊരു സൂചനയാണ്. ഡിവൈസുകൾ മാത്രമല്ല, എക്സ്പീരിയൻസും പ്രധാനമാണ് എന്നാണ് ഉപയോക്താക്കൾ ഇതിലൂടെ പറയുന്നത്.

ഇന്നത്തെ പ്രീമിയം സ്മാർട്ട്ഫോണുകളിൽ ഉപയോക്താക്കൾ പ്രതീക്ഷിക്കുന്നത് സാങ്കേതികമായ സവിശേഷതകൾക്കൊപ്പം തടസ്സങ്ങളില്ലാത്ത പ്രകടനം, ദീർഘകാല വിശ്വാസ്യത, കൂടുതൽ മെച്ചപ്പെട്ട ഇക്കോസിസ്റ്റം, കൂടാതെ ക്രിയേറ്റർമാർക്കും അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള സംവിധാനങ്ങളുമാണ്.

ഈ മാറ്റം നേരത്തേ തന്നെ തിരിച്ചറിഞ്ഞ ഓപ്പോ, പുറത്തിറക്കിയ ഒരു സീരീസാണ് ഫൈൻഡ് എക്സ്. മാറിക്കൊണ്ടിരിക്കുന്ന ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പ്രീമിയം ഇമേജിംഗ്, ക്രിയേറ്റർ എക്സ്പീരിയൻസ് എന്നിവയിലാണ് ഓപ്പോ ശ്രദ്ധിക്കുന്നത്.

വിപണി വിഹിതത്തിൽ 15 ശതമാനവും ഇന്ത്യയിലെ മുൻനിര മൂന്ന് സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്ന് എന്ന സ്ഥാനവും ഓപ്പോയ്ക്ക് ഉണ്ട്.

ഇമേജിംഗ് സംവിധാനങ്ങളുടെ നവീകരണം, ക്രിയേറ്റർമാരെ കേന്ദ്രീകരിച്ചുള്ള എക്സ്പീരിയൻസുകൾ, ദീർഘകാല മൂല്യം എന്നിവയാണ് ഓപ്പോ ഒരുമിപ്പിക്കുന്നത്.

ഇന്ത്യയ്ക്കായി പ്രീമിയം ഇമേജിംഗ്

ഇന്ത്യയിലെ പ്രീമിയം സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ എണ്ണം കൂടൂന്നതനുസരിച്ച് ക്യാമറയുടെയും ഇമേജിംഗിന്റെയും കാര്യത്തിൽ ഉപഭോക്താക്കളുടെ പ്രതീക്ഷകളും മാറിയിട്ടുണ്ട്.

അതേസമയം, ക്രിയേറ്റർ ഇക്കോണമിയുടെ അതിവേഗ വളർച്ച ആളുകൾ ദിനംപ്രതി കണ്ടന്റ് ചിത്രീകരിക്കുന്നതിലും എഡിറ്റ് ചെയ്യുന്നതിലും പങ്കുവയ്ക്കുന്നതിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുമുണ്ട്.

ഓപ്പോയുടെ പ്രീമിയം ഇമേജിംഗ് സമീപനം ഒരു ലളിതമായ ആശയത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത് – മികച്ച ഫോട്ടോഗ്രാഫി സ്വാഭാവികവും അനായാസവുമായിരിക്കണം. മാത്രമല്ല അത് ഇന്നത്തെ ക്രിയേറ്റർമാരുടെ രീതികൾക്കനുസരിച്ച് ഡിസൈൻ ചെയ്തതുമാകണം.

ഇത് സാധ്യമാക്കുന്നത് ഓപ്പോയുടെ ലുമോ ഇമേജ് എൻജിൻ (LUMO Image Engine) ആണ്. ഹാർഡ്‌വെയർ, കൃത്രിമ ബുദ്ധി (AI), ഇമേജിംഗ് എന്നിവ സംയോജിപ്പിച്ച് വിവിധ സാഹചര്യങ്ങളിൽ കൂടുതൽ സ്വാഭാവികമായ ഇമേജുകൾ ഇതിന് നൽകാൻ കഴിയും.

Hasselblad പങ്കാളിത്തത്തിലാണ് ഓപ്പോ ക്യാമറകൾ നിർമ്മിച്ചിട്ടുള്ളത്. ഇതിന്റെ ലക്ഷ്യം മികച്ച ഫോട്ടോയെടുക്കുക മാത്രമല്ല, കൂടുതൽ മികവുറ്റതും യഥാർത്ഥവുമായ ഫോട്ടോഗ്രാഫി അനുഭവം സൃഷ്ടിക്കുകയുമാണ്.

ഇന്ത്യൻ സാഹചര്യങ്ങൾ കണക്കിലെടുത്ത് രൂപകൽപ്പന ചെയ്ത ഈ സംവിധാനം, സ്വാഭാവികമായ നിറങ്ങൾ സംരക്ഷിക്കാനും, മാറിക്കൊണ്ടിരിക്കുന്ന പ്രകാശ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും, ഓരോ നിമിഷത്തിന്റെയും യഥാർത്ഥ ഭാവം നിലനിർത്തുന്ന രീതിയിൽ നിറങ്ങളെ പകർത്താനുമാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

സാങ്കേതികവിദ്യയ്ക്കപ്പുറം, ക്രിയേറ്റർമാരെയും വിദഗ്ധരെയും പ്ലാറ്റ്ഫോമുകളെയും ഒരുമിപ്പിക്കുന്ന പരിപാടികളും ഓപ്പോ സംഘടിപ്പിച്ചു. OPPO-യുടെ LUMO Lab Program, പ്രശസ്ത ഇന്ത്യൻ ഫോട്ടോഗ്രാഫറായ ജോസഫ് റാധിക്ക്, വിവിധ ക്രിയേറ്റർമാർ, ലോകത്തിലെ മികച്ച ഇമേജിംഗ് എഞ്ചിനീയർമാർ എന്നിവരെ ഒരുമിപ്പിച്ച് യഥാർത്ഥ സാഹചര്യങ്ങളിൽ ഇമേജിംഗ് സംവിധാനങ്ങൾ പരീക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഇതിനൊപ്പം, Discovery-യുമായുള്ള OPPOയുടെ സഹകരണവും Meta, Instagram എന്നിവയുമായി ചേർന്നുള്ള LUMO Creator’s Programഉം നടന്നു. ഇതിലൂടെ ഉയർന്നുവരുന്ന പ്രാദേശിക ക്രിയേറ്റർമാക്കുള്ള മാർഗനിർദേശങ്ങൾ, അവർ നേരിടുന്ന വെല്ലുവിളികൾ, പ്ലാറ്റ്ഫോം പിന്തുണ എന്നിവയിൽ മാറ്റങ്ങൾ അവതരിപ്പിച്ചു.

വിവിധ തരം ക്രിയേറ്റർമാർക്ക് ചേർന്ന ഇമേജിംഗ് അനുഭവങ്ങൾ

മികച്ച ഇമേജിംഗ് അനുഭവം ആളുകളുടെ സ്വഭാവത്തിന് അനുസരിച്ചാകണം, അല്ലാതെ ആളുകൾ സാങ്കേതികവിദ്യയോട് പൊരുത്തപ്പെടേണ്ടതില്ല എന്നതാണ് ഓപ്പോയുടെ അടിസ്ഥാന വിശ്വാസം.

ഈ തത്വം Find X സീരീസിലൂടെ യാഥാർത്ഥ്യമാകുന്നു. കൃത്യതയും നിയന്ത്രണവും ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കും ലളിതവും തടസ്സരഹിതവുമായ അനുഭവവും ഇതിലൂടെ ലഭ്യമാക്കുന്നു. Find X9 Ultra, Find X9s എന്നീ മോഡലുകളുടെ വരവോടെ, വിവിധ ക്രിയേറ്റർമാരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള രീതിയിൽ ഇമേജുകൾ പകർത്താൻ കഴിയും.

OPPO Find X9 Ultra കൃത്യതയും ആഴവും ആഗ്രഹിക്കുന്ന ക്രിയേറ്റർമാർക്കുള്ളതാണ്. പ്രൊഫഷണൽ-നിലവാരത്തിലുള്ള ഇമേജിംഗ് സംവിധാനമാണിത്. ഒന്നിലധികം ഫോക്കൽ ലെങ്തുള്ള Hasselblad ക്യാമറയാണിത്.

ഉയർന്ന റെസല്യൂഷൻ ചിത്രീകരണം, യാത്രകളിലും സംഗീത പരിപാടികളിലും കുറഞ്ഞ വെളിച്ചത്തിലും വ്യക്തതയോടെ ചിത്രീകരണം, ദീർഘദൂര ഫോട്ടോകൾക്കായി ടെലിഫോട്ടോ എന്നിവയും ഇതിലുണ്ട്.

LUMO Image Engine-ന്റെ പിന്തുണയും 100W SUPERVOOC ഫാസ്റ്റ് ചാർജിംഗും വീഡിയോ നിർമ്മാണം കൂടുതൽ സ്ഥിരതയോടെ ചെയ്യാൻ സഹായിക്കും.

OPPO Find X9s ലളിതമായ ഉപയോഗം മുൻനിർത്തിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. 50MP ട്രിപ്പിൾ-ക്യാമറ സംവിധാനം സ്വാഭാവികമായ പോർട്രെയിറ്റുകളും മികച്ച സൂം ശേഷിയും നൽകും.

Hasselblad പോർട്രെയിറ്റ് പ്രോസസ്സിംഗും 4K Dolby Vision റെക്കോർഡിംഗും ഉടനടി ഷെയർ ചെയ്യാവുന്ന നല്ല റിസൾട്ടുകൾ നൽകും.

ശക്തമായ വിൽപ്പനാനന്തര സേവനം

ഓപ്പോയുടെ പ്രീമിയം അനുഭവം സ്മാർട്ട്ഫോണുകളിൽ മാത്രമായി ഒതുങ്ങുന്നില്ല. ശക്തമായ വിൽപ്പനാനന്തര സേവന സംവിധാനവും ഇതിന്റെ ഭാഗമാണ്.

ഇന്ത്യയിലെ 500-ലധികം നഗരങ്ങളിലായി പ്രവർത്തിക്കുന്ന 600 സേവന കേന്ദ്രങ്ങളും 19 ഭാഷകളിലുള്ള പിന്തുണയും വഴി, വ്യാപകമായ സേവനം ഓപ്പോ ഉറപ്പാക്കുന്നു.

കൂടുതൽ പ്രീമിയം സേവനം താൽപര്യമുള്ളവർക്ക് 3.0 Pro ഉപയോഗിക്കാം.

ഇത് കുറച്ചുകൂടെ വേഗത്തിലുള്ള പരിഹാരങ്ങൾ, കൂടുതൽ സുതാര്യത, കൂടുതൽ സൗകര്യപ്രദവും തടസ്സരഹിതവുമായ സേവനം എന്നിവ തരും.

ഇന്ത്യയുടെ അടുത്ത പ്രീമിയം എക്സ്പീരിയൻസ്

ഓപ്പോയെ സംബന്ധിച്ചിടത്തോളം, ഒരു ഒറ്റ സവിശേഷത കൊണ്ടല്ല പ്രീമിയം അനുഭവം നിർവചിക്കപ്പെടുന്നത്. പരസ്പരം ബന്ധിപ്പിച്ച അനുഭവങ്ങളുടെ സമന്വയത്തിലൂടെയാണ് അത് രൂപപ്പെടുന്നത്. ഡിസൈൻ, ഇമേജിംഗ്, പ്രകടനം, AI, ബാറ്ററി നവീകരണം, വിശ്വസനീയമായ സേവനം എന്നിവയെ ഒരുമിപ്പിക്കുകയാണ് ഓപ്പോ.