ദില്ലി: ആഗോള വ്യാപകമായി ഇനി സ്വതന്ത്ര്യകമ്പനി ആയിരിക്കുമെന്ന് പോക്കോ. മൊബൈല്‍ നിര്‍മ്മാതാക്കളായ പോക്കോ ഇത്രയും കാലം ചൈനീസ് ടെക് ഭീമന്മാരായ ഷവോമിയുടെ സബ് ബ്രാന്‍റായാണ് അറിയിപ്പെട്ടിരുന്നത്. 2018ല്‍ പോക്കോ എഫ്1 അവതരിപ്പിച്ചണ് പോക്കോ ബ്രാന്‍റ് വിപണിയില്‍ എത്തിയത്. 

ആഗോളതലത്തില്‍ പോക്കോയെ സ്നേഹിക്കുന്ന വയിയൊരു കമ്യൂണിറ്റിയുടെ സഹായത്തോടെയാണ് സ്വതന്ത്ര്യ ബ്രാന്‍റ് എന്ന നിലയില്‍ പോക്കോ വളരുന്നത് എന്ന് ട്വിറ്റര്‍ അക്കൗണ്ടിലൂടെ പോക്കോ അറിയിച്ചു. ലോകത്ത് ആകമാനം 35 വിപണികളില്‍ പോക്കോ സാന്നിധ്യമുണ്ട്. 2.2 ദശലക്ഷം ഷിപ്പ്മെന്‍റ് ഇതുവരെ കമ്പനി നടത്തി. 

എന്നാല്‍ ട്വീറ്റില്‍‍ ഫോണുകളുടെ വിപണിയിലെ പ്രകടനം പോക്കോ വ്യക്തമാക്കുന്നില്ല. ഇതുവരെ പോക്കോ സി3, പോക്കോ എഫ് 2 പ്രോ, എം2, എം2 പ്രോ, പോക്കോ എക്സ് 2, എക്സ് 3 എന്നീ ഫോണുകളാണ് പോക്കോ പുറത്തിറക്കിയിട്ടുള്ളത്. എന്നാല്‍ സ്വതന്ത്ര്യ ബ്രാന്‍റ് എന്ന നിലയില്‍ ആകുമ്പോള്‍ പോക്കോയുടെ വില്‍പ്പന സൗകര്യവും, വില്‍പ്പനാന്തര സേവനങ്ങളും എങ്ങനെയായിരിക്കും എന്നതില്‍ വ്യക്തത വരാനുണ്ട്.