Asianet News MalayalamAsianet News Malayalam

പോക്കോയുടെ 5ജി ഫോണ്‍ ഇന്ന് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്ക്; വിലയും പ്രത്യേകതയും

കമ്പനിയുടെ ആദ്യത്തെ 5 ജി സ്മാര്‍ട്ട്‌ഫോണ്‍ കൂടിയാണിത്. 15,000 രൂപ വിഭാഗത്തില്‍ ഉയര്‍ന്ന റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയും ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും ഫോണ്‍ നല്‍കുന്നു. ഏകദേശം രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ പോക്കോയുടെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ചാണിത്.

Poco M3 Pro 5G first sale in India today Price offers features specifications and more
Author
New Delhi, First Published Jun 14, 2021, 10:53 AM IST

നപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ പോക്കോയുടെ 5ജി ഫോണ്‍ ഇന്ന് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തും. കഴിഞ്ഞയാഴ്ച വിപണിയിലെത്തിയ ഈ സ്മാര്‍ട്ട്‌ഫോണ്‍ റെഡ്മി നോട്ട് 10, റിയല്‍മീ 8 എന്നിവയുമായി മത്സരിക്കുന്നു. ഈ വര്‍ഷം ആദ്യം വിപണിയിലെത്തിയ പോക്കോ എം 3 യുടെ പിന്‍ഗാമിയാണ് പോക്കോ എം 3 പ്രോ 5ജി എന്ന ഈ പുതിയ ഫോണ്‍. കമ്പനിയുടെ ആദ്യത്തെ 5 ജി സ്മാര്‍ട്ട്‌ഫോണ്‍ കൂടിയാണിത്. 15,000 രൂപ വിഭാഗത്തില്‍ ഉയര്‍ന്ന റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയും ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും ഫോണ്‍ നല്‍കുന്നു. ഏകദേശം രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ പോക്കോയുടെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ചാണിത്.

ഇന്ത്യയില്‍ പോക്കോ എം 3 പ്രോ 5 ജി വിലയും ഓഫറുകളും

4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് മോഡലിന് 13,999 രൂപയാണ് പോക്കോ എം 3 പ്രോ 5 ജി വില. 6 ജിബി റാം, 128 ജിബി സ്‌റ്റോറേജ് വേരിയന്റിന് 15,999 രൂപയാണ് വില. സ്മാര്‍ട്ട്‌ഫോണ്‍ ഫ്‌ലിപ്കാര്‍ട്ട് വഴി വില്‍പ്പനയ്‌ക്കെത്തും, കൂടാതെ രണ്ട് വേരിയന്റുകള്‍ക്കും നേരത്തെയുള്ള വിലനിര്‍ണ്ണയം കമ്പനി വാഗ്ദാനം ചെയ്യുന്നു. ആദ്യകാല ഓഫറിന്റെ ഭാഗമായി ഓരോ മോഡലും 500 രൂപ കുറച്ചാണ് ലഭ്യമാക്കുക.

കൂള്‍ ബ്ലൂ, പവര്‍ ബ്ലാക്ക്, പോക്കോ യെല്ലോ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് പോക്കോ എം 3 പ്രോ 5 ജി പുറത്തിറക്കിയത്. മികച്ച ഡിസൈനിലെത്തുന്ന ഇതിന് സാംസങ് ഗ്യാലക്‌സി എസ് 21 നു സമാനമായ സവിശേഷതകളുണ്ട്. ഒപ്പം ഇതിനു തിളങ്ങുന്ന പിന്‍ പാനലുമുണ്ട്.

പോക്കോ എം 3 പ്രോ 5 ജി സവിശേഷതകള്‍

6.5 ഇഞ്ച് ഫുള്‍ എച്ച്ഡി + ഹോള്‍പഞ്ച് ഡിസ്‌പ്ലേ, 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, ഡൈനാമിക് സ്വിച്ച് സവിശേഷത, 91 ശതമാനം സ്‌ക്രീന്‍ടുബോഡി അനുപാതം, കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് പരിരക്ഷണം എന്നിവയാണ് പോക്കോ എം 3 പ്രോ 5 ജിയില്‍ ഉള്ളത്. ഡിസ്‌പ്ലേയില്‍ പ്രവര്‍ത്തിക്കുന്നവയെ ആശ്രയിച്ച് വ്യത്യസ്ത റിഫ്ര്ഷ് റേറ്റുകള്‍ക്കിടയില്‍ ഓട്ടോമാറ്റിക്കായി മാറാന്‍ കഴിയും.
മാലിജി 57 ജിപിയുമായി ചേര്‍ത്ത മീഡിയടെക് ഡൈമെന്‍സിറ്റി 700 സോസി, 6 ജിബി റാം വരെയും 128 ജിബി വരെ യുഎഫ്എസ് 2.2 ഇന്റേണല്‍ സ്‌റ്റോറേജുമാണ് പോക്കോ എം 3 പ്രോ 5 ജി പായ്ക്ക് ചെയ്യുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ബ്ലൂടൂത്ത്, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്‌സി പോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്നു.

പോക്കോ എം 3 പ്രോ 5 ജിയിലെ ട്രിപ്പിള്‍ റിയര്‍ ക്യാമറ സിസ്റ്റത്തില്‍ 48 മെഗാപിക്‌സല്‍ പ്രധാന ക്യാമറ, 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറ, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. മുന്‍വശത്ത് 8 മെഗാപിക്‌സല്‍ ക്യാമറയുണ്ട്, ഇത് സെന്‍ട്രല്‍ ഹോള്‍പഞ്ച് കട്ടൗട്ടില്‍ സ്ഥാപിച്ചിരിക്കുന്നു. 18 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയോടെ 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണ്‍ പായ്ക്ക് ചെയ്യുന്നത്. ഒരു വശത്ത് ഘടിപ്പിച്ച ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണില്‍ ഉണ്ട്.

Follow Us:
Download App:
  • android
  • ios