Asianet News MalayalamAsianet News Malayalam

മൊത്തം ആറ് ക്യാമറകള്‍; വിലയോ അത്ഭുതപ്പെടുത്തുന്നത്; പോക്കോ X2 ഇന്ത്യയിലിറങ്ങി

മൂന്ന് പതിപ്പുകളാണ് പോക്കോ X2വിന് ഉള്ളത്. 6ജിബി റാം ശേഷിയാണ് ആദ്യത്തെ രണ്ട് മോഡല്‍ ഫോണിനും എന്നാല്‍ ഇന്‍റേണല്‍ മെമ്മറി ശേഷി അനുസരിച്ച് 64 ജിബി, 128 ജിബി, 256 ജിബി എന്നിങ്ങനെ തിരിക്കുന്നു. ഇതില്‍ 256 ജിബി പതിപ്പിന്‍റെ റാം ശേഷി 8ജിബിയാണ്. 

Poco X2 Price in India Revealed Price and features
Author
New Delhi, First Published Feb 4, 2020, 5:20 PM IST

ദില്ലി: പോക്കോ എന്ന ബ്രാന്‍റിന് കീഴില്‍ രണ്ടാമത്തെ ഫോണ്‍ പുറത്തിറങ്ങി. നേരത്തെ ഷവോമിയുടെ സബ് ബ്രാന്‍റായി പ്രവര്‍ത്തനം തുടങ്ങിയ പോക്കോയുടെ എഫ് 1 എന്ന ഫോണ്‍ ഏറെ ജനപ്രീതി നേടിയിരുന്നു. പിന്നീട് ഈ ബ്രാന്‍റിന്‍റെ പുതിയ പ്രോഡക്ടുകള്‍ ഒന്നും എത്തിയില്ല. പിന്നീട് ഷവോമിയുടെ കീഴില്‍ നിന്നും പോക്കോ സ്വതന്ത്ര്യ ബ്രാന്‍റാകുന്നു എന്ന വാര്‍ത്ത പുറത്തുവന്നു. അതിന് പിന്നാലെയാണ് 18 മാസങ്ങള്‍ക്ക് ശേഷം പോക്കോ X2 എന്ന ഫോണ്‍ അവതരിപ്പിച്ചത്. 

മൂന്ന് പതിപ്പുകളാണ് പോക്കോ X2വിന് ഉള്ളത്. 6ജിബി റാം ശേഷിയാണ് ആദ്യത്തെ രണ്ട് മോഡല്‍ ഫോണിനും എന്നാല്‍ ഇന്‍റേണല്‍ മെമ്മറി ശേഷി അനുസരിച്ച് 64 ജിബി, 128 ജിബി, 256 ജിബി എന്നിങ്ങനെ തിരിക്കുന്നു. ഇതില്‍ 256 ജിബി പതിപ്പിന്‍റെ റാം ശേഷി 8ജിബിയാണ്. ഇതില്‍ 64 ജിബിയുടെ വില 15,999 രൂപയാണ്. 128 ജിബി പതിപ്പിന്‍റെ വില 16,999 രൂപയാണ്. 8ജിബി റാം പതിപ്പിന് വില 19,999 രൂപയാണ്. അറ്റ്ലാന്‍റിസ് ബ്ലൂ, മാട്രിക്സ് പര്‍പ്പിള്‍, ഫീനിക്സ് റെഡ് എന്ന നിറങ്ങളില്‍ ഫോണ്‍ ലഭിക്കും. ഫെബ്രുവരി 12 മുതല്‍ ഫ്ലിപ്പ്കാര്‍ട്ട് വഴിയാണ് വില്‍പ്പന.

ആന്‍ഡ്രോയ്ഡ് 9 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന പോക്കോ എക്സ് 2 വിന്‍റെ ക്യാമറയിലേക്ക് വന്നാല്‍ പിന്നില്‍ നാല് സെന്‍സറാണ് ഈ ഫോണിനുള്ളത്. 64 എംപി പ്രധാന സെന്‍സര്‍ സോണി ഐഎംഎക്സ് 686 സെന്‍സര്‍ പിന്തുണ ഇതിനുണ്ട്. 8 എംപി ആള്‍ട്രാ വൈഡാണ് രണ്ടാമത്തേത്, 2 എംപി മൈക്രോ ഷൂട്ടര്‍, 2എംപി ഡെപ്ക് സെന്‍സറും ഉണ്ട്. മുന്നില്‍ സെല്‍ഫിക്കായി രണ്ട് ക്യാമറകള്‍ ഉണ്ട് 20 എംപി പ്രൈമറി ക്യാമറയും, 2എംപി സെന്‍സറും. ഇന്‍ സ്ക്രീന്‍ ക്യാമറയാണ് മുന്നില്‍ നോച്ചില്ലാത്ത ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്.

ക്യൂവല്‍ കോം സ്നാപ്ഡ്രാഗണ്‍ 730 ജിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ചിപ്പ്. ഫോണ്‍ ചൂടാകുന്നത് തടയാന്‍ ലിക്വിഡ് കൂള്‍ ടെക്നോളജിയും ഫോണിലുണ്ട്. 4500 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. സി-ടൈപ്പാണ് ഇതിന്‍റെ യുഎസ്ബി സംവിധാനം.
 

Follow Us:
Download App:
  • android
  • ios