Asianet News MalayalamAsianet News Malayalam

വലിയ ബാറ്ററിയും ചെറിയ വിലയുമായി റിയല്‍മീ സി 17 വരുന്നു

6 ജിബി റാം ഉണ്ടായിരിക്കുമെന്ന് ഗീക്ക്‌ബെഞ്ച് ലിസ്റ്റിംഗ് തെളിയിച്ചിട്ടുണ്ട്, ഇത് സി-സീരീസിലെ ഏറ്റവും കൂടുതലാണ്. ലിസ്റ്റിംഗ് അനുസരിച്ച് ഇത് ആന്‍ഡ്രോയിഡ് 10 ഉം പ്രവര്‍ത്തിപ്പിക്കുന്നു, എന്നാല്‍ ഇതിനു മുകളില്‍ റിയല്‍മീ യുഐ ഉണ്ടാകും. 

Realme C17 with Snapdragon 460 SoC could be in works
Author
New Delhi, First Published Sep 14, 2020, 10:16 AM IST

റിയല്‍മീ അതിന്റെ എന്‍ട്രി ലെവല്‍ സി-സീരീസ് വീണ്ടും പുതുക്കുന്നു. അഞ്ച്-ആറ് മാസത്തിലൊരിക്കല്‍ ഒരു സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കുന്നതിനുപകരം, പരമ്പരയില്‍ ഒരു സമയം കുറഞ്ഞത് മൂന്ന് സ്മാര്‍ട്ട്ഫോണുകളെങ്കിലും പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. സി 11, സി 12, സി 15 എന്നിവ ഇന്ത്യയില്‍ പുറത്തിറക്കി റിയല്‍മീ ഇപ്പോള്‍ മറ്റൊരു റൗണ്ടിനായി തയ്യാറെടുക്കുന്നു. അത് റിയല്‍മീ സി 17 ആകാം എന്നാണ് ഇന്റര്‍നെറ്റ് ലീക്കുകള്‍ സൂചിപ്പിക്കുന്നത്.

ഉപകരണത്തിന്റെ മോഡല്‍ നമ്പര്‍ RMX2101 ആണ്, ഇത് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 460 പ്രോസസര്‍ ഉപയോഗിച്ച് ലിസ്റ്റുചെയ്തിരിക്കുന്നു. അടുത്തിടെ ഇന്ത്യയില്‍ അരങ്ങേറിയ എ 53 ല്‍ ഓപ്പോ ഈ പ്രോസസര്‍ ഉപയോഗിക്കുന്നു. ഇത് ഒരു എന്‍ട്രി ലെവല്‍ പ്രോസസറായതിനാല്‍, പ്രത്യേകിച്ചും ഗെയിമിംഗിന്റെ കാര്യത്തില്‍ പ്രതീക്ഷകള്‍ പാലിക്കേണ്ടതുണ്ട്. റിയല്‍മീയുടെ വരാനിരിക്കുന്ന സി-സീരീസിനെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു കാര്യമാണ്. കാരണം സമീപകാലത്തുള്ളവര്‍ മീഡിയടെക് ഹീലിയോ ജി 35 പ്രോസസറാണ് ഉപയോഗിക്കുന്നത്. മാത്രമല്ല, ഇതൊരു ബജറ്റ് ഫോണിന് ചേരുന്നതാണ്.

6 ജിബി റാം ഉണ്ടായിരിക്കുമെന്ന് ഗീക്ക്‌ബെഞ്ച് ലിസ്റ്റിംഗ് തെളിയിച്ചിട്ടുണ്ട്, ഇത് സി-സീരീസിലെ ഏറ്റവും കൂടുതലാണ്. ലിസ്റ്റിംഗ് അനുസരിച്ച് ഇത് ആന്‍ഡ്രോയിഡ് 10 ഉം പ്രവര്‍ത്തിപ്പിക്കുന്നു, എന്നാല്‍ ഇതിനു മുകളില്‍ റിയല്‍മീ യുഐ ഉണ്ടാകും. റിയല്‍മീ സി 11, സി 12, സി 15 എന്നിവ വലിയ ബാറ്ററികളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, അതിനാല്‍ സി 17 ഒരു വലിയ ബാറ്ററിയും കൊണ്ടുവന്നേക്കാം. 7000 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുന്ന ഗ്യാലക്സി എം 51 സാംസങ് പുറത്തിറക്കിയതു കൊണ്ടു പ്രത്യേകിച്ചും. റിയല്‍മിക്ക് സി 17 രൂപത്തില്‍ ഗ്യാലക്സി എം 51 ന് ഉത്തരം നല്‍കാനാകും.

വിലയുടെ കാര്യത്തില്‍, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ ആരംഭിച്ച റിയല്‍മീ 7 സീരീസിന് താഴെയാണ് റിയല്‍മീ സി 17 സ്ഥാനം പിടിക്കാന്‍ പോകുന്നത്. റിയല്‍മീ സി 15 ന് 9,999 രൂപയും റിയല്‍മീ 7 ന് 14,990 രൂപയുമാണ് വില, അതിനാല്‍ ഇതിനു രണ്ടിനുമിടയിലുള്ള വിശാലമായ വിടവ് പൂരിപ്പിക്കാന്‍ സി 17 നു കഴിയും. 

Follow Us:
Download App:
  • android
  • ios