Asianet News MalayalamAsianet News Malayalam

റിയല്‍മീ വി 3; വില കുറഞ്ഞ 5ജി സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക്

ഏറ്റവും വില കുറഞ്ഞ 5ജി ഹാന്‍ഡ്‌സെറ്റായതിനാല്‍, റിയല്‍മീ വി 3 5ജി കുറഞ്ഞ ചെലവില്‍ മീഡിയടെക് ഡൈമെന്‍സിറ്റി 720 ചിപ്‌സെറ്റ് ഇടുന്നു. 6.5 ഇഞ്ച് എല്‍സിഡി പായ്ക്ക് ചെയ്യുന്നു, അതില്‍ 720പി റെസല്യൂഷന്‍ ഉണ്ട്

Realme launches V3 as its cheapest 5G smartphone
Author
Mumbai, First Published Sep 2, 2020, 8:49 AM IST

റിയല്‍മീ വി 3 5ജി വിപണിയിലേക്ക്. ഒപ്പം, റിയല്‍മീ എക്‌സ് 7 സീരീസ് ഫോണുകളും കമ്പനി പുറത്തിറക്കി. എക്‌സ് 7, എക്‌സ് 7 പ്രോ എന്നീ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ക്കു പുറമേയാണ് റിയല്‍മീ വി 3 എന്ന് വിളിക്കുന്ന ഏറ്റവും വിലകുറഞ്ഞ 5 ജി ഹാന്‍ഡ്‌സെറ്റ് കൂടി പുറത്തിറക്കിയിരിക്കുന്നത്. ഇതിന് ഏകദേശം 10,700 രൂപയാണ് വില. ഇതിനു മറ്റ് രണ്ട് വേരിയന്റുകള്‍ കൂടിയുണ്ട്: 6 ജിബി, 128 ജിബി സ്‌റ്റോറേജ് വേരിയന്റിന് ഏകദേശം 15,000 രൂപയാവും, 8 ജിബി റാം ഉള്ള 128 ജിബി സ്‌റ്റോറേജ് മോഡലിന് ഏകദേശം 17,100 രൂപയും. റിയല്‍മീ വി 3 5ജി നീല, വെള്ള നിറങ്ങളില്‍ വരുന്നു.

ഏറ്റവും വില കുറഞ്ഞ 5ജി ഹാന്‍ഡ്‌സെറ്റായതിനാല്‍, റിയല്‍മീ വി 3 5ജി കുറഞ്ഞ ചെലവില്‍ മീഡിയടെക് ഡൈമെന്‍സിറ്റി 720 ചിപ്‌സെറ്റ് ഇടുന്നു. 6.5 ഇഞ്ച് എല്‍സിഡി പായ്ക്ക് ചെയ്യുന്നു, അതില്‍ 720പി റെസല്യൂഷന്‍ ഉണ്ട്, മുകളില്‍ വാട്ടര്‍ ഡ്രോപ്പ്‌സ്‌റ്റൈല്‍ നോച്ച്. ഈ നോച്ചിനുള്ളില്‍ 8 മെഗാപിക്‌സല്‍ ക്യാമറയുണ്ട്.

പിന്നില്‍, 13 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും രണ്ട് 2 മെഗാപിക്‌സല്‍ ക്യാമറകളും ലഭിക്കും, ഒന്ന് മാക്രോ ഷോട്ടുകള്‍ക്കും മറ്റൊന്ന് പോര്‍ട്രെയ്റ്റുകള്‍ക്കും. ഈ ക്യാമറകള്‍ റിയല്‍മീ വി 5 ലെ ക്യാമറയില്‍ നിന്ന് വ്യത്യസ്തമായി സി സീരീസിലുള്ള അതേ രീതിയില്‍ വിന്യസിച്ചിരിക്കുന്നു. 

സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ഭാഗത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറുമുണ്ട്. ആന്‍ഡ്രോയിഡ് 10 അധിഷ്ഠിത റിയല്‍മീ യുഐ പ്രവര്‍ത്തിപ്പിക്കുന്ന ഈ ഫോണില്‍ 5000 എംഎഎച്ച് ബാറ്ററിയും ഉണ്ട്. ബണ്ടില്‍ഡ് ചാര്‍ജര്‍, യുഎസ്ബിസി പോര്‍ട്ട് വഴി 18 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനെ ഇത് പിന്തുണയ്ക്കുന്നു. സ്മാര്‍ട്ട്‌ഫോണിന് 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് ഉണ്ട്.

Follow Us:
Download App:
  • android
  • ios