റിയല്‍ മീ സ്മാര്‍ട്ട് ടിവി 55 ഇഞ്ച്, റിയല്‍ മീ ബഡ്സ് എയര്‍ പ്രോ, റിയല്‍ മീ ബഡ്സ് വയര്‍ലെസ് പി എന്നീ പ്രോഡക്ടുകളാണ് റിയല്‍ മീ ലോക വിപണിയില്‍ ഇറക്കിയത്. 

ബര്‍ലിന്‍: 55 ഇഞ്ച് സ്മാര്‍ട്ട് ടിവി അവതരിപ്പിച്ച് റിയല്‍ മീ. ഐഎഫ്ഐ 2020 ബര്‍ലിന്‍ ഷോയിലാണ് റിയല്‍ മീ പുതിയ ടിവി പുറത്തിറക്കിയത്. ടിവിക്കൊപ്പം പുതിയ ചില ഉത്പന്നങ്ങള്‍ കൂടി റിയല്‍ മീ ഐഎഫ്ഐ 2020 വേദിയില്‍ പുറത്തിറക്കി. 

റിയല്‍ മീ സ്മാര്‍ട്ട് ടിവി 55 ഇഞ്ച്, റിയല്‍ മീ ബഡ്സ് എയര്‍ പ്രോ, റിയല്‍ മീ ബഡ്സ് വയര്‍ലെസ് പി എന്നീ പ്രോഡക്ടുകളാണ് റിയല്‍ മീ ലോക വിപണിയില്‍ ഇറക്കിയത്. ഈ വര്‍ഷം ആദ്യം തന്നെ റിയല്‍ മീ തങ്ങളുടെ ടിവി വിഭാഗം തുറന്നിരുന്നു. 32 ഇഞ്ച് എച്ച്ഡി, 43 ഇഞ്ച് ഫുള്‍ എച്ച്ഡി ടിവികള്‍ നേരത്തെ തന്നെ ഇന്ത്യയില്‍ അടക്കം വിപണിയില്‍ 12,999 രൂപ മുതല്‍ ലഭ്യമാണ്.

പുതിയ 55 ടിവി 108 ശതമാനം എന്‍ടിഎസ്സി വൈഡ് കളര്‍ ഗാമട്ട് റൈറ്റിംഗ് ഉള്ളതാണ്. അള്‍ട്ര എച്ച്ഡി റെസല്യൂഷന്‍ സ്ക്രീനാണ് ഇതിനുള്ളത്. ബാക്കിയുള്ള പ്രത്യേകതകള്‍ റിയല്‍ മീയുടെ മറ്റ് ടിവികള്‍ക്ക് സമാനമാണ്. ടിവിയുടെ ഒഎസ് ആന്‍ഡ്രോയ്ഡ് ടിവി 9 പൈ ആണ്. 

ഇന്ത്യയില്‍ അടക്കം ഉടന്‍ തന്നെ വിപണിയില്‍ എത്തുന്ന ഈ ടിവിക്ക് 40,000 രൂപയ്ക്ക് മുകളില്‍ അടുത്ത് വില പ്രതീക്ഷിക്കാം എന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്.