Asianet News MalayalamAsianet News Malayalam

റിയല്‍മീ എക്‌സ് 3 സൂപ്പര്‍സൂം വിപണിയിലേക്ക്, സവിശേഷതകളറിയാം, ലോഞ്ചിങ് ഈ മാസം 26ന്

ഇതിന് പുറമെ വാനില എക്‌സ് 3, എക്‌സ് 3 പ്രോ സ്മാര്‍ട്ട്‌ഫോണുകളും ഇന്ത്യയില്‍ വിപണിയിലെത്തും. മൂന്ന് സ്മാര്‍ട്ട്‌ഫോണുകളും ജൂണ്‍ 26 ന് റിയല്‍മീ അവതരിപ്പിക്കും. 

realme x3 superzoom to launch in india on june 26
Author
Mumbai, First Published Jun 11, 2020, 9:07 AM IST

റിയല്‍മീ എക്‌സ് 3 സൂപ്പര്‍സൂം ജൂണ്‍ 26 ന് ഇന്ത്യയില്‍ അവതരിപ്പിക്കും. സൂപ്പര്‍ സൂമിന് ഇന്ത്യയില്‍ 30,000 രൂപയില്‍ താഴെയാകാം വില. ഇന്ത്യയുടെ വില യൂറോപ്യന്‍ വിലയേക്കാള്‍ വളരെ കുറവായിരിക്കാം. യൂറോപ്പില്‍ ഇത് യൂറോ 499 (ഏകദേശം 41,000 രൂപ) ആയി നിജപ്പെടുത്തിയിരിക്കുന്നു. 

പുറമെ വാനില എക്‌സ് 3, എക്‌സ് 3 പ്രോ സ്മാര്‍ട്ട്‌ഫോണുകളും ഇന്ത്യയില്‍ വിപണിയിലെത്തും. മൂന്ന് സ്മാര്‍ട്ട്‌ഫോണുകളും ജൂണ്‍ 26 ന് റിയല്‍മീ അവതരിപ്പിക്കും. റിയല്‍മീ എക്‌സ് 3 സൂപ്പര്‍ സൂം ഒരു സ്‌നാപ്ഡ്രാഗണ്‍ 855+ ചിപ്‌സെറ്റ് ഉപയോഗിക്കുന്നു. എക്‌സ് 3 സൂപ്പര്‍ സൂമിന്റെ ഇന്ത്യന്‍ കൗണ്ടര്‍പാര്‍ട്ടിനായി റിയല്‍മിക്ക് വ്യത്യസ്ത പദ്ധതികളുണ്ട്. ഇന്ത്യയിലെ എക്‌സ് 3 സൂപ്പര്‍ സൂമില്‍ മറ്റൊരു ചിപ്‌സെറ്റ് ഉണ്ടാകും. എന്നാലിത് ഏത് പ്രോസസ്സറായിരിക്കുമെന്ന് അറിയില്ല. മിക്കവാറും സ്‌നാപ്ഡ്രാഗണ്‍ 7 സീരീസ് ചിപ്‌സെറ്റിനെ മാറ്റി ഇന്ത്യന്‍ വിപണിയില്‍ സ്‌നാപ്ഡ്രാഗണ്‍ 855+ പ്രോസസറിനെ സ്ഥാപിച്ചേക്കും.

6.6 ഇഞ്ച് എഫ്എച്ച്ഡി + എല്‍സിഡി ഡിസ്‌പ്ലേയോടൊപ്പം 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും നല്‍കുന്നു. 64 മെഗാപിക്‌സല്‍ മെയിന്‍ സെന്‍സര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് സെന്‍സര്‍, 8 മെഗാപിക്‌സല്‍ പെരിസ്‌കോപ്പ് സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്. 

എക്‌സ് 3 സൂപ്പര്‍ സൂം 60എക്‌സ് ഡിജിറ്റല്‍ സൂം വരെ വാഗ്ദാനം ചെയ്യുന്നു, ഒപ്റ്റിക്കല്‍ സൂം 5എക്‌സ് ആയിരിക്കും. സെല്‍ഫികള്‍ ക്ലിക്കുചെയ്യുന്നതിന് രണ്ട് സെന്‍സറുകളുടെ സംയോജനവും ഉണ്ടാകും. 30വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 4200 എംഎഎച്ച് ബാറ്ററിയാണ് റിയല്‍മീ എക്‌സ് 3 സൂപ്പര്‍ സൂമിനെ പിന്തുണയ്ക്കുന്നത്.
 

Follow Us:
Download App:
  • android
  • ios