Asianet News MalayalamAsianet News Malayalam

സാംസങ്ങ് ഗ്യാലക്‌സി എം 51; അതിവിശേഷ സവിശേഷതകള്‍ പുറത്ത്

സ്‌നാപ്ഡ്രാഗണ്‍ 730 ചിപ്‌സെറ്റും 7,000 എംഎഎച്ച് വലിയ ബാറ്ററിയുമായി എം സീരീസ് വരുമെന്ന് ലീക്ക് ചെയ്യപ്പെട്ട വിവരങ്ങളില്‍ കാണുന്നു. അങ്ങനെയെങ്കില്‍ ഇത് ഒരു സ്മാര്‍ട്ട്‌ഫോണില്‍ വന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ബാറ്ററിയായിരിക്കും. 

Samsung Galaxy M51 specs leak tipped to feature 7000mAh battery and Snapdragon 730 SoC
Author
New Delhi, First Published Aug 23, 2020, 8:42 AM IST

സാംസങ് ഈ വര്‍ഷം നിരവധി ഗ്യാലക്‌സി എം സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗ്യാലക്‌സി എം 51 പുറത്തിറക്കുന്നതോടെ ഈ ശ്രേണി കുറച്ചു കൂടി വിപുലമാകും. ഇതിനെക്കുറിച്ചുള്ള നിരവധി ഊഹാപോഹങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. അവയില്‍ ചിലത് സത്യമാകാന്‍ സാദ്ധ്യതയുണ്ട്. 

സ്‌നാപ്ഡ്രാഗണ്‍ 730 ചിപ്‌സെറ്റും 7,000 എംഎഎച്ച് വലിയ ബാറ്ററിയുമായി എം സീരീസ് വരുമെന്ന് ലീക്ക് ചെയ്യപ്പെട്ട വിവരങ്ങളില്‍ കാണുന്നു. അങ്ങനെയെങ്കില്‍ ഇത് ഒരു സ്മാര്‍ട്ട്‌ഫോണില്‍ വന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ബാറ്ററിയായിരിക്കും. 64 മെഗാപിക്‌സല്‍ മെയിന്‍ ക്യാമറയുമായാണ് സാംസങ് ഗ്യാലക്‌സി എം 51 എത്തുന്നതെന്നും മുന്‍വശത്ത് ഫുള്‍ എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് പാനല്‍ ഫ്‌ലാറ്റ് ഉണ്ടെന്നും ലീക്കുകള്‍ വെളിപ്പെടുത്തുന്നു.

ഗ്യാലക്‌സി എം 51 ന് 64 മെഗാപിക്‌സല്‍ പ്രൈമറിയും 12 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ലെന്‍സും ലഭിക്കും. കൃത്യമായ ക്യാമറ സവിശേഷതകള്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, സ്മാര്‍ട്ട്‌ഫോണിന്റെ പിന്നില്‍ നാല് ക്യാമറകള്‍ ഉള്‍പ്പെടുമെന്നും സാംസങ്ങിന്റെ സിംഗിള്‍ ടേക്ക് ക്യാമറ സവിശേഷതയുണ്ടെന്നും അനുമാനിക്കപ്പെടുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച്, സിംഗിള്‍ ടേക്ക് ക്യാമറ സവിശേഷത പ്രധാനമായും മുന്‍നിര ഉപകരണങ്ങള്‍ക്കായി കരുതിവച്ചിട്ടുണ്ടെങ്കിലും ഗ്യാലക്‌സി എം 51 ന് ഈ സവിശേഷത ഉണ്ടായിരിക്കാം. സിംഗിള്‍ടേക്ക് സവിശേഷത ഉണ്ടെന്ന് 64 മെഗാപിക്‌സല്‍ െ്രെപമറി ക്യാമറയും ഉള്‍ക്കൊള്ളുന്ന ഗ്യാലക്‌സി എം 31 എസിന് ശേഷമാണ് ഈ ശ്രുതി. 

സിംഗിള്‍ ടേക്ക് ക്യാമറ സവിശേഷതയോടുകൂടിയ 64 മെഗാപിക്‌സല്‍ ക്യാമറ ഗ്യാലക്‌സി എം 31 ല്‍ അവതരിപ്പിക്കുമെന്ന് സാംസങ് തന്നെ സ്ഥിരീകരിച്ചു. 3 മുതല്‍ 10 സെക്കന്റ് വരെ ക്യാപ്ചര്‍ സമയത്തോടുകൂടിയ 14 തരം ചിത്രങ്ങള്‍ വരെ പകര്‍ത്തിയ എഐ പ്രാപ്തമാക്കിയ ക്യാമറ സവിശേഷതയാണ് സിംഗിള്‍ ടേക്ക് സവിശേഷത.

Follow Us:
Download App:
  • android
  • ios