Asianet News MalayalamAsianet News Malayalam

അത്ഭുതപ്പെടുത്തുന്ന വിലയുമായി സാംസങ്ങ് ഗ്യാലക്സി നോട്ട് 10 എത്തുന്നു

സാംസങ്ങ് ഗ്യാലക്സി നോട്ട് 10 സീരിസ് ആഗസ്റ്റ് 7, 2019ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന ചടങ്ങിലാണ് പുറത്തിറക്കുക. ഈ ചടങ്ങ് സാംസങ്ങ് യൂട്യൂബ് വഴിയും സൈറ്റ് വഴിയും ആഗോള വ്യാപകമായി സ്ട്രീം ചെയ്യും.

Samsung set to launch its most expensive smartphone Expected price
Author
New York, First Published Aug 3, 2019, 5:18 PM IST

ന്യൂയോര്‍ക്ക്: സാംസങ്ങ് അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഫോണ്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇതിന്‍റെ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സാംസങ്ങ് ഗ്യാലക്സി നോട്ട് 9 ന്‍റെ പിന്‍ഗാമിയായി എത്തുന്ന ഗ്യാലക്സി നോട്ട് 10 ആണ് ഈ ഫോണ്‍.

സാംസങ്ങ് ഗ്യാലക്സി നോട്ട് 10 സീരിസ് ആഗസ്റ്റ് 7, 2019ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന ചടങ്ങിലാണ് പുറത്തിറക്കുക. ഈ ചടങ്ങ് സാംസങ്ങ് യൂട്യൂബ് വഴിയും സൈറ്റ് വഴിയും ആഗോള വ്യാപകമായി സ്ട്രീം ചെയ്യും. ഇത് ആദ്യമായി രണ്ട് സാംസങ്ങ് ഗ്യാലക്സി നോട്ട് ഫോണുകള്‍ ഒന്നിച്ച് സാംസങ്ങ് പുറത്തിറക്കും. ഗ്യാലക്സി നോട്ട് 10, ഗ്യാലക്സി നോട്ട് 10 പ്ലസ് എന്നീ ഫോണുകളാണ് ഇവ.

ഇതുവരെ സാംസങ്ങിന്‍റെ നോട്ട് ഫോണുകളില്‍ ലഭിച്ച ഏറ്റവും വലിയ ബാറ്ററി ലൈഫ് ഈ ഫോണിന് ലഭിക്കും. സാംസങ്ങ് ഗ്യാലക്സി നോട്ട് 9ന് ലഭിച്ചിരുന്ന ബാറ്ററി ലൈഫ് 4000 എംഎഎച്ചായിരുന്നു. വിലയുടെ കാര്യത്തിലേക്ക് വന്നാല്‍ ടെക് ടിപ്പ്സ്റ്റാര്‍ ആകാശ് അഗര്‍വാളിനെ ഉദ്ധരിച്ച് സാംസങ്ങ് ഗ്യാലക്സി നോട്ട് 10 വില ഇന്ത്യയില്‍ 73,000 രൂപയിലാണ് തുടങ്ങുക. 10 പ്ലസിന്‍റെ വില തുടങ്ങുന്നത് 84,000 രൂപയില്‍ ആയിരിക്കും. അതേ സമയം 10 പ്ലസിന്‍റെ 512 ജിബി പതിപ്പിന്‍റെ വില 92,000 രൂപയായിരിക്കും.

ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 855 പ്രോസ്സസര്‍ ആയിരിക്കും ഈ ഫോണിലെ പ്രോസസ്സര്‍ യൂണിറ്റ് എന്നാണ് സൂചന. എന്നാല്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഇത് സാംസങ്ങിന്‍റെ സ്വന്തം എക്സിനോസ് 9825 ആയിരിക്കും എന്നും സൂചനയുണ്ട്. 128 ജിബി ഇന്‍റേണല്‍ മെമ്മറി പതിപ്പ് മാത്രമാണ് സാംസങ്ങ് ഗ്യാലക്സി നോട്ട് 10ന് ഉണ്ടാകുക എന്നാണ് സൂചന. 

ചിത്രം- കണ്‍സെപ്റ്റ് മോഡല്‍

Follow Us:
Download App:
  • android
  • ios