വരാനിരിക്കുന്ന ഗാലക്‌സി ഇസഡ് ഫോൾഡ് 7, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 7 ഫോൾഡബിളുകൾക്കൊപ്പം സാംസങ്ങിന്‍റെ ആദ്യത്തെ ട്രൈ-ഫോൾഡ് സ്മാർട്ട്‌ഫോണും അവതരിപ്പിക്കാൻ സാധ്യതയുണ്ട്. 

വരാനിരിക്കുന്ന ഗാലക്‌സി ഇസഡ് ഫോൾഡ് 7, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 7 ഫോൾഡബിളുകൾക്കൊപ്പം സാംസങ്ങിന്‍റെ ആദ്യത്തെ ട്രൈ-ഫോൾഡ് സ്മാർട്ട്‌ഫോണും അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. കമ്പനിയുടെ അടുത്ത തലമുറ ഫോൾഡബിൾ ഫോണുകൾ വരാനിരിക്കുന്ന ഗാലക്‌സി വാച്ച് 8 സീരീസിനൊപ്പം ജൂലൈ 9 ന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത ഗാലക്‌സി അൺപാക്ക്ഡ് ഇവന്‍റിൽ സാംസങ് ട്രൈ-ഫോൾഡ് സ്മാർട്ട്‌ഫോൺ വെളിപ്പെടുത്തുമെന്നും ഈ വർഷം അവസാനം ഇത് വിപണിയിൽ ലഭ്യമാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ജൂലൈ 9 ന് നടക്കാനിരിക്കുന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവന്‍റിൽ, ഗാലക്‌സി ഇസഡ് ഫോൾഡ് 7, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 7 എന്നിവയ്ക്കൊപ്പം സാംസങ് തങ്ങളുടെ ആദ്യത്തെ ട്രൈ-ഫോൾഡ് സ്മാർട്ട്‌ഫോൺ (അല്ലെങ്കിൽ ഗാലക്‌സി ജി ഫോൾഡ്) അനാച്ഛാദനം ചെയ്യുമെന്ന് ചൈനീസ് പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലെ ടിപ്‌സ്റ്റർ ഇൻസ്റ്റന്റ് ഡിജിറ്റൽ പോസ്റ്റ് അവകാശപ്പെടുന്നു. വരാനിരിക്കുന്ന ഇവന്റിൽ കമ്പനി ഗാലക്‌സി വാച്ച് 8 സീരീസും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ജൂലൈ 9 ന് സാംസങ് ഗാലക്‌സി ജി ഫോൾഡ് ഫോൾഡബിൾ ഫോൺ പുറത്തിറക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും, വരാനിരിക്കുന്ന സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 7, ഗാലക്‌സി ഇസഡ് ഫോൾഡ് 7 എന്നിവയ്‌ക്കൊപ്പം ഇത് വാങ്ങാൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഗാലക്‌സി ട്രൈ-ഫോൾഡ് ഫോൺ ഒക്ടോബറിൽ വിപണിയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് ടിപ്‌സ്റ്റർ പറയുന്നത്.

ഗാലക്‌സി ട്രൈ-ഫോൾഡ് ഫോണിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പക്ഷേ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവിധ വ്യാപാര ഷോകളിൽ സാംസങ് നിരവധി മടക്കാവുന്ന പ്രോട്ടോടൈപ്പുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഫ്ലെക്‌സ് സ്ലൈഡബിൾ, ഫ്ലെക്‌സ് എസ്, ഫ്ലെക്‌സ് ജി കൺസെപ്റ്റ് പാനലുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഗാലക്‌സി ജി ഫോൾഡിന് 3,000 ഡോളറിൽ കൂടുതൽ (ഏകദേശം 2.56 ലക്ഷം രൂപ) വില വരാമെന്നും സിലിക്കൺ-കാർബൺ ബാറ്ററി ഉണ്ടായിരിക്കാം എന്നുമാണ് അടുത്തിടെ വന്ന ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

സാംസങ് ഗാലക്‌സി ട്രൈ-ഫോൾഡ് ഫോൺ, വരാനിരിക്കുന്ന ഗാലക്‌സി ഇസഡ് ഫോൾഡ് 7, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 7, ഗാലക്‌സി വാച്ച് 8 സീരീസ് എന്നിവയ്ക്ക് പുറമേ, പ്രോജക്റ്റ് മൂഹാൻ എന്ന കോഡ് നാമത്തിലുള്ള ആൻഡ്രോയിഡ് എക്സ്ആർ ഹെഡ്‌സെറ്റിന്റെ കൂടുതൽ വിവരങ്ങളും കമ്പനി വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. നൂതനമായ ഒരു ജോഡി എആർ ഗ്ലാസുകളിലും സാംസങ് പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇതും ജൂലൈ ഒമ്പതിന്‍റെ ചടങ്ങിൽ പ്രദർശിപ്പിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.