വലിയ ബാറ്ററിയും വലിയ സ്‌പെസിഫേക്കഷനുമായി ഒരു ബജറ്റ് ഫോണ്‍. അതാണ് ടെക്‌നോ പോവ. ഇത് ഡിസംബര്‍ 4 ന് ഇന്ത്യയില്‍ ആരംഭിക്കും. സ്മാര്‍ട്ട്‌ഫോണിന്റെ ലോഞ്ച് ഫ്‌ലിപ്പ്കാര്‍ട്ട് സ്ഥിരീകരിച്ചു. ടെക്‌നോ പോവ ഇതിനകം തന്നെ നൈജീരിയ, ഫിലിപ്പീന്‍സ് പോലുള്ള വിപണികളില്‍ ലഭ്യമാണ്. ഇന്ത്യയില്‍ ടെക്‌നോയില്‍ നിന്നുള്ള മറ്റൊരു ബജറ്റ് ഓഫറാണ് പോവ. ഇതിന്റെ വില ഏകദേശം 10,800 രൂപയാണ്. ടെക്‌നോ പോവയ്ക്ക് പഞ്ച്‌ഹോള്‍ ഡിസ്‌പ്ലേ, റിയര്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, നാല് റിയര്‍ ക്യാമറകള്‍ എന്നിവയുണ്ട്. മാജിക് ബ്ലൂ, സ്പീഡ് പര്‍പ്പിള്‍, ഡാസില്‍ ബ്ലാക്ക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്.

സ്‌പെസിഫിക്കേഷന്റെ കാര്യത്തില്‍ ടെക്‌നോ പോവയില്‍ 6.8 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയുണ്ട്. 4 ജിബി റാമും 64 ജിബി ഓണ്‍ബോര്‍ഡ് സ്‌റ്റോറേജുമായി ചേര്‍ത്ത മീഡിയടെക്കിന്റെ ഹീലിയോ ജി 80 പ്രോസസറാണ് സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്. 13 മെഗാപിക്‌സല്‍ െ്രെപമറി സെന്‍സറുള്ള ക്വാഡ് ക്യാമറ സജ്ജീകരണമാണ് സ്മാര്‍ട്ട്‌ഫോണിനുള്ളത്. ഡ്യുവല്‍ ഫ്‌ലാഷോടുകൂടിയ 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമുണ്ട്. കൂടാതെ, മറ്റ് രണ്ട് പിന്‍ ക്യാമറകളില്‍ രണ്ട് 2 മെഗാപിക്‌സല്‍ സെന്‍സറുകളും എഐ എച്ച്ഡി ലെന്‍സും ഉണ്ടായിരിക്കും.

18വാട്‌സ് ഫ്‌ലാഷ് ചാര്‍ജിനുള്ള സപ്പോര്‍ട്ടോടു കൂടി ടെക്‌നോ പോവ 6,000 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുന്നു. സ്മാര്‍ട്ട്‌ഫോണ്‍ 30 ദിവസം സ്റ്റാന്‍ഡ്‌ബൈയിലും 8 ദിവസത്തെ മ്യൂസിക് പ്ലേബാക്കിലും 64 മണിക്കൂര്‍ ടോക്ക്‌ടൈമിലും നിലനില്‍ക്കുമെന്ന് പറയപ്പെടുന്നു. 4 ജി എല്‍ടിഇ, എഫ്എം, വൈഫൈ, ഒടിജി എന്നിവയും ഇതിന്റെ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു.