Asianet News MalayalamAsianet News Malayalam

ആ നാല് ക്യാരക്‌ടറുകള്‍ അബദ്ധത്തില്‍ പോലും ടൈപ്പ് ചെയ്യല്ലേ, ഫോണ്‍ ക്രാഷാവും; ഐഫോണിലെ പിഴവ് ചര്‍ച്ചയാവുന്നു

ടെക് ഭീമനായ ആപ്പിളിന് വീഴ്‌ച, ഐഫോണുകളിലെ ആ തകരാറിന്‍റെ കാരണം കണ്ടെത്തി
 

Typing these four characters could crash your iPhone
Author
First Published Aug 23, 2024, 10:54 AM IST | Last Updated Aug 23, 2024, 10:57 AM IST

കാലിഫോര്‍ണിയ: സുരക്ഷയുടെയും പ്രവര്‍ത്തനക്ഷമതയുടെയും കാര്യത്തില്‍ തെല്ലുപോലും സംശയം വേണ്ട എന്നാണ് വെപ്പെങ്കിലും ആപ്പിളിന്‍റെ ഐഫോണ്‍ വലിയൊരു ബഗിനെ അഭിമുഖീകരിക്കുന്നു. ഐഫോണുകള്‍ക്ക് പുറമെ ഐപാഡുകളും ക്രാഷ് ആവുന്ന തരത്തിലുള്ള ബഗാണിത്. വെറും നാലേനാല് ക്യാരക്ടറുകള്‍ ടൈപ്പ് ചെയ്‌താല്‍ സ്ക്രീന്‍ ബ്ലാക്ക്ഔട്ടായി മാറുന്നതാണ് പ്രശ്‌നം.

ആപ്പിളിന്‍റെ ഐഫോണുകളിലും ഐപാഡുകളിലും “”:: എന്നിങ്ങനെ നാല് ക്യാരക്‌ടറുകള്‍ ടൈപ്പ് ചെയ്‌താല്‍ ഡിവൈസിലെ യൂസര്‍ ഇന്‍റര്‍ഫേസ് ക്രാഷാകും എന്നാണ് ഒരു സൈബര്‍ സുരക്ഷാവിദഗ്ധന്‍ കണ്ടെത്തിയിരിക്കുന്നത് എന്ന് ടെക്‌ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. സെര്‍ച്ച് ബാറുകളില്‍ “”:: എന്ന് ടൈപ്പ് ചെയ്യുമ്പോഴാണ് സ്പ്രിങ്‌ബോര്‍ഡ് ക്രാഷാവുന്നത് എന്നാണ് കണ്ടെത്തല്‍. ബഗ് വരുന്നതോടെ ഒരു നിമിഷം സ്‌ക്രീന്‍ ബ്ലാക്ക്‌ഔട്ടാകും. അതേസമയം ഇതൊരു ബഗ് മാത്രമാണെന്നും സുരക്ഷാ പ്രശ്‌‌നമല്ല എന്നും സൈബര്‍ സുരക്ഷാ വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതൊരു സുരക്ഷാ ബഗ് അല്ല എന്ന് ഐഒഎസ് സുരക്ഷാ ഗവേഷകനായ റയാന്‍ സ്റ്റോര്‍ട്ട്‌സ് വ്യക്തമാക്കി. ഇതേ കാര്യം മറ്റൊരു ഐഒഎസ് റിസര്‍ച്ചറായ പാട്രിക് വാര്‍ഡിള്‍ ശരിവെക്കുന്നു. 

Read more: ഇനി 'മെയ്‌ഡ് ഇന്‍ ഇന്ത്യ' ഐഫോണ്‍ 16 പ്രോ മോഡലുകള്‍; ഇന്ത്യയില്‍ ആദ്യമായി നിര്‍മാണം; വില കുറയുമോ?

എന്നാല്‍ ഈ ബഗിനെ കുറിച്ച് ആപ്പിള്‍ പ്രതികരിച്ചിട്ടില്ല. സാധാരണയായി ആപ്പിള്‍ കമ്പനി ഓരോ പുതിയ അപ്‌ഡേറ്റുകളിലൂടെ ബഗുകള്‍ പരിഹരിക്കാറാണ് പതിവ്. ഈ ബഗും അതിനാല്‍ വരും അപ്‌ഡേറ്റില്‍ മാറുമെന്ന് പ്രതീക്ഷിക്കാം.

ആപ്പിള്‍ കമ്പനി ഐഫോണ്‍ 16 സിരീസ് സെപ്റ്റംബറില്‍ പുറത്തിറക്കാനിരിക്കേയാണ് നിലവിലെ ഡിവൈസുകളിലെ പിഴവ് ചര്‍ച്ചയാവുന്നത്. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയാണ് ആപ്പിളിന്‍റെ വരാനിരിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ മോഡലുകള്‍. ഇതിനൊപ്പം മറ്റ് ഗാഡ്‌ജറ്റുകളും ആപ്പിള്‍ പ്രേമികള്‍ സെപ്റ്റംബറിലെ ഇവന്‍റില്‍ നിന്ന് പ്രതീക്ഷിക്കുന്നു. 

Read more: ഐഫോണ്‍ 16 പ്രോ മാക്‌സ് ചരിത്രം രചിക്കും; ഏറ്റവും കനംകുറഞ്ഞ സ്ക്രീന്‍ പുറംചട്ട- റിപ്പോര്‍ട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios