മുംബൈ: ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തരംഗം തീര്‍ത്ത വിവോ രാജ്യത്ത് അവതരിച്ചതിന്റെ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന ആഘോഷത്തില്‍, ചില സ്മാര്‍ട്ട്‌ഫോണുകളില്‍ വന്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. വിവോ വി 17 പ്രോ, വിവോ എസ് 1, വിവോ സെഡ് 1 പ്രോ, വിവോ ഇസഡ് 1 എക്‌സ്, വിവോ എസ് 1 എന്നിങ്ങനെയുള്ള സ്മാര്‍ട്ട് ഫോണുകളിലാണ് ഇപ്പോള്‍ വലിയ ഇളവ് വാഗ്ദാനം ചെയ്യുന്നത്. ഓഫറുകള്‍ ഇന്ന് നവംബര്‍ 12 മുതല്‍ ലഭ്യമാണ്, നവംബര്‍ 30 വരെ തുടരും.

വിവോ ഫോണുകളിലെ ഓഫറുകള്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സ്‌റ്റോറുകളില്‍ ലഭ്യമാണ്. വിവോ ഇസ്‌റ്റോര്‍, ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍, മറ്റ് പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍, രാജ്യത്തുടനീളമുള്ള ഓഫ്‌ലൈന്‍ റീട്ടെയില്‍ സ്‌റ്റോറുകള്‍ എന്നിവിടങ്ങളില്‍ നിന്നും ഇപ്പോള്‍ വന്‍ ഡിസ്‌കൗണ്ടിനു സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കാം. പുറമെ, വിവോ അതിന്‍റെ ചില സ്മാര്‍ട്ട്‌ഫോണുകളില്‍ കൂപ്പണ്‍ ഡീലുകളും ക്യാഷ്ബാക്ക് ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. ചില വിവോ സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം നോകോസ്റ്റ് ഇഎംഐ ഓപ്ഷനും സൗജന്യ ആക്‌സസറികളും കമ്പനി വാഗ്ദാനം ചെയ്യുന്നു. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് എന്നിവയുമായി ചേര്‍ന്നു ചില വിവോ ഫോണുകളില്‍ 10 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്നു.

ഉപയോക്താക്കള്‍ക്ക് എക്‌സ്‌ചേഞ്ച്, അപ്‌ഗ്രേഡ് പ്രോഗ്രാമിലും പങ്കെടുക്കാം. ഇതിനായി വിവോ സ്‌റ്റോറില്‍ നിന്ന് വിവോ റിവാര്‍ഡുകളും അപ്‌ഗ്രേഡ് ആപ്ലിക്കേഷനും ഡൗണ്‍ലോഡ് ചെയ്യുകയും ലളിതമായ നടപടിക്രമങ്ങള്‍ പിന്തുടരുകയും വേണം. ഓഫര്‍ കാലത്ത് എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ 10 ശതമാനം വരെ ക്യാഷ്ബാക്ക് ഉപയോഗിച്ച് വ്യത്യസ്തമായ വിവോ ഫോണുകള്‍ സ്വന്തമാക്കാം. 

ഉപയോക്താക്കള്‍ക്ക് സീറോ ഡൗണ്‍ പേയ്‌മെന്റിനൊപ്പം നോകോസ്റ്റ് ഇഎംഐ ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതിനായി ബജാജ് ഫിനാന്‍സ് കാര്‍ഡിനൊപ്പം നോകോസ്റ്റ് ഇഎംഐയും സീറോഡൗണ്‍ പേയ്‌മെന്റും അഞ്ച് ശതമാനം ക്യാഷ്ബാക്കുമാണ് വിവോയുടെ ഓഫര്‍. ചില ഫോണുകള്‍ക്കു ബ്ലൂടൂത്ത് ഇയര്‍പ്ലഗുകളോ ഇയര്‍ഫോണുകളോ നെക്ക്ബാന്‍ഡുകളോ നല്‍കുന്നു. പിറന്നാള്‍ ആഘോഷങ്ങള്‍ക്കൊപ്പം വിവോ ഇസഡ് 1 എക്‌സിന്റെ 4 ജിബി റാം + 128 ജിബി സ്‌റ്റോറേജ് മോഡല്‍ 15,990 രൂപയ്ക്കും വിവോ അവതരിപ്പിച്ചിട്ടുണ്ട്.