വിവോയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ യു20 പുറത്തിറക്കുന്നു. മുന്‍പുണ്ടായിരുന്ന യു10-ന്റെ പരിഷ്‌ക്കരിച്ച രൂപമാണിത്. യു-20-ന് 10,990 രൂപയ്ക്ക് വില്‍ക്കാനാണ് വിവോയുടെ പദ്ധതി. ക്യാമറ, ചിപ്‌സെറ്റ്, ഡിസ്‌പ്ലേ എന്നിവയുടെ കാര്യത്തില്‍ വിവോ യു 10 ന് മുകളിലുള്ള പ്രധാന അപ്‌ഗ്രേഡുമായാണ് യു 20 വരുന്നത്. 

1080-2340 റെസല്യൂഷനോടുകൂടിയ 6.53 എഫ്എച്ച്ഡി + കപ്പാസിറ്റീവ് ഡിസ്‌പ്ലേയും മുകളില്‍ ഒരു ചെറിയ വാട്ടര്‍ ഡ്രോപ്പ് നോച്ചും ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ട്. വിവോ യു 10-ന് 6.35 ഇഞ്ച് വലുപ്പമുള്ള ഡിസ്‌പ്ലേയാണുള്ളത്. യു 10 നുള്ളിലുള്ള സ്‌നാപ്ഡ്രാഗണ്‍ 665 ചിപ്‌സെറ്റിനേക്കാള്‍ വേഗതയുള്ള എഐ എഞ്ചിനുള്ള സ്‌നാപ്ഡ്രാഗണ്‍ 675 നൊപ്പമാണ് യു 20 ലോഞ്ച് ചെയ്തിരിക്കുന്നത്. രണ്ട് ചിപ്‌സെറ്റുകളും ഒരേ 11 എന്‍എം പ്രോസസ്സിലാണ് നിര്‍മ്മിക്കുന്നത്. ഈ സ്‌നാപ്ഡ്രാഗണ്‍ 675 ചിപ്‌സെറ്റ് ഉപയോഗിച്ച് നിങ്ങള്‍ക്ക് മികച്ച ഇമേജിംഗ് ഫലങ്ങളും മികച്ച പ്രകടനവും പ്രതീക്ഷിക്കാം. ആന്‍ഡ്രോയിഡ് 9.0 അടിസ്ഥാനമാക്കിയുള്ള വിവോയുടെ ഫണ്‍ടച്ച് ഒ.എസ് 9 ഉപയോഗിച്ചാണ് സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

വിവോ യു 20-നു പിന്നില്‍ ഒരു ട്രിപ്പിള്‍ ക്യാമറ സജ്ജീകരിച്ചിരിക്കുന്നു. അതില്‍ 16 എംപി പ്രൈമറി സെന്‍സര്‍, നൈറ്റ് മോഡിനുള്ള പിന്തുണ, സൂപ്പര്‍ വൈഡ് ആംഗിള്‍ ഷോട്ടുകള്‍ക്ക് 8 എംപി സെന്‍സര്‍, മാക്രോ ഷോട്ടുകള്‍ക്ക് 2 എംപി ക്യാമറ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്നു. ക്യാമറ മൊഡ്യൂളിനുള്ളിലെ മൂന്നാമത്തെ ക്യാമറ ലെന്‍സിന് തൊട്ടുതാഴെ ഒരു എല്‍ഇഡി ഫ്ലാഷിലാണ് സജ്ജീകരിച്ചിരിക്കുന്നത്. സെല്‍ഫികള്‍ക്കായി, മുന്‍വശത്ത് 16 എംപി ക്യാമറ സെന്‍സര്‍ ലഭിക്കും.

4 ജിബി റാമുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗണ്‍ 675 ചിപ്‌സെറ്റാണ് വിവോ യു 20 കരുത്ത് പകരുന്നത്, 64 ജിബി വരെ സ്റ്റോറേജുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് വഴി ഉപയോക്താക്കള്‍ക്ക് 256 ജിബി വരെ വികസിപ്പിക്കാന്‍ കഴിയും. 18വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനമുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പിന്തുണ. റേസിംഗ് ബ്ലാക്ക്, ബ്ലെയ്‌സ് ബ്ലൂ എന്നിങ്ങനെ കളര്‍ ഓപ്ഷനുകളുണ്ട്. ആമസോണ്‍, വിവോ ഇന്ത്യ ഇ-സ്‌റ്റോര്‍ എന്നിവയില്‍ നവംബര്‍ 28 മുതല്‍ ഫോണ്‍ വാങ്ങാന്‍ കഴിയും.

വിവോ യു-20 രണ്ട് പതിപ്പുകളായാണ് വരുന്നത്. ഒന്ന് 4 ജിബി റാം, 64 ജിബി ഇന്‍റേണല്‍ സ്‌റ്റോറേജ് 10,990 രൂപ, മറ്റൊന്ന് 6 ജിബി റാം 64 ജിബി സ്‌റ്റോറേജ് 11,990 രൂപ എന്നിങ്ങനെ. പിന്‍ഭാഗത്ത് ഒരു ട്രൈ ക്യാമറയും 5000 എംഎഎച്ച് വലുപ്പമുള്ള ബാറ്ററിയും ഈ സ്മാര്‍ട്ട്‌ഫോണിനുണ്ട്. ഒറ്റ ചാര്‍ജില്‍ ഫോണിന് 273 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ, 21 മണിക്കൂര്‍ ഇന്‍സ്റ്റാഗ്രാം ഉപയോഗം, 17 മണിക്കൂര്‍ ഫേസ്ബുക്ക്, 11 മണിക്കൂര്‍ യൂട്യൂബ് എന്നിങ്ങനെ ഉപയോഗിക്കാം എന്നാണ് വിവോ അവകാശവാദം