ദില്ലി: വിവോ അതിന്റെ വരാനിരിക്കുന്ന വിവോ വി 20 എസ്ഇ സ്മാര്‍ട്ട്ഫോണിന്റെ ലോഞ്ച് തീയതി സ്ഥിരീകരിച്ചു. വിവോ വി 20, വിവോ വി 20 പ്രോ സ്മാര്‍ട്ട്ഫോണുകളും ഉള്‍പ്പെടുന്ന വരാനിരിക്കുന്ന വിവോ വി 20 സീരീസിന്റെ ഭാഗമാണ് ഫോണ്‍. വരാനിരിക്കുന്ന വിവോ വി 20 എസ്ഇ അള്‍ട്രാ സ്ലൈക്ക് ഡിസൈനുമായി വരുമെന്ന് കൗണ്ട്ഡൗണ്‍ പേജ് വെളിപ്പെടുത്തി. 

സൂപ്പര്‍ നൈറ്റ് മോഡും ഫ്‌ലാഷ് ചാര്‍ജ് സാങ്കേതികവിദ്യയ്ക്കുള്ള പിന്തുണയുമായാണ് ഫോണ്‍ എത്തുന്നതെന്നും ലിസ്റ്റിംഗ് വെളിപ്പെടുത്തി. സെപ്റ്റംബര്‍ 24 ന് വിവോ വി 20 എസ്ഇ ആരംഭിക്കുമെന്നു കൗണ്ട് ഡൗണ്‍ വെബ്‌സൈറ്റ് വെളിപ്പെടുത്തുന്നു.

വിവോ വി 20 എസ്ഇയില്‍ 44 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 64 മെഗാപിക്‌സല്‍ റിയര്‍ നൈറ്റ് ക്യാമറ, 33 ഡബ്ല്യു ഫ്‌ലാഷ് ചാര്‍ജിംഗ് സാങ്കേതികവിദ്യ എന്നിവ ഉള്‍പ്പെടുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇവ കൂടാതെ മോഡല്‍ നമ്പര്‍ വിവോ വി 2022 ഉള്ള ഗീക്ക്‌ബെഞ്ചിലും ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്. 

ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 665 SoC ആണ് ഫോണിന്റെ കരുത്ത്. ഈ പട്ടികയില്‍ 8 ജിബി റാമും ആന്‍ഡ്രോയിഡ് 10 ഉം ഉണ്ട്. അടുത്ത മാസം ദസറയ്ക്ക് മുമ്പ് ഫോണ്‍ ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ചും റിപ്പോര്‍ട്ടുകളില്‍ സൂചനയുണ്ട്. ഇതിനപ്പുറം, ഫോണിന്റെ സവിശേഷതകളെക്കുറിച്ച് ഇപ്പോള്‍ ഒന്നും അറിയില്ല.