Asianet News MalayalamAsianet News Malayalam

ജിയോ ഫോണിന്റെ യഥാര്‍ത്ഥ വില എന്താണ്? 1999 രൂപയോ 6499 രൂപയോ? അതോ അതിലും കൂടുതല്‍ നല്‍കണോ?

വാര്‍ഷിക പൊതുയോഗത്തിനിടെ റിലയന്‍സ് ജിയോഫോണ്‍ ഉടന്‍ വരുമെന്നു പ്രഖ്യാപിച്ചുവെങ്കിലും ചിപ്പ് ക്ഷാമം കാരണം ഫോണ്‍ ഉടന്‍ വില്‍പ്പനയ്ക്കെത്തിയില്ല. ഈ സ്മാര്‍ട്ട്ഫോണിന്റെ വില 7,000 രൂപയില്‍ താഴെയാണെന്നും സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നത് എളുപ്പമാണെന്നും ഇതിനായി വിവിധ പേയ്മെന്റ് ഓപ്ഷനുകള്‍ ഉണ്ടെന്നും ജിയോ പ്രഖ്യാപിച്ചു.

What is real price of JioPhone Next: Is it Rs 1999 or Rs 6499, or do you pay more
Author
Mumbai, First Published Oct 31, 2021, 6:23 PM IST

ഗൂഗിളുമായുള്ള പങ്കാളിത്തത്തോടെ ജിയോഫോണ്‍ നെക്സ്റ്റ് പ്രഖ്യാപിച്ച് മാസങ്ങള്‍ക്ക് ശേഷം, റിലയന്‍സ് (Reliance) ഒടുവില്‍ ജിയോഫോണ്‍ നെക്സ്റ്റ് (JIOPhone Next) ഇന്ത്യയിലെ വില വെളിപ്പെടുത്തി. വാര്‍ഷിക പൊതുയോഗത്തിനിടെ റിലയന്‍സ് ജിയോഫോണ്‍ ഉടന്‍ വരുമെന്നു പ്രഖ്യാപിച്ചുവെങ്കിലും ചിപ്പ് ക്ഷാമം കാരണം ഫോണ്‍ ഉടന്‍ വില്‍പ്പനയ്ക്കെത്തിയില്ല. ഈ സ്മാര്‍ട്ട്ഫോണിന്റെ വില 7,000 രൂപയില്‍ താഴെയാണെന്നും സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നത് എളുപ്പമാണെന്നും ഇതിനായി വിവിധ പേയ്മെന്റ് ഓപ്ഷനുകള്‍ ഉണ്ടെന്നും ജിയോ പ്രഖ്യാപിച്ചു.

ജിയോഫോണ്‍ നെക്സ്റ്റിന്റെ യഥാര്‍ത്ഥ വില എന്താണ്?

ഫിനാന്‍സിംഗ് ഓപ്ഷനുകളൊന്നുമില്ലാതെ ഇന്ത്യയില്‍ ജിയോഫോണ്‍ നെക്സ്റ്റിന്റെ വില 6,499 രൂപയാണ്. എന്നാല്‍ തവണകളായി പണമടയ്ക്കാന്‍ റിലയന്‍സ് ഉപയോക്താക്കളെ അനുവദിക്കും. ഒരേസമയം 6,499 രൂപ അടച്ച് ഫോണ്‍ സ്വന്തമാക്കാം, എന്നാല്‍ ഒറ്റയടിക്ക് അടയ്ക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍, 1,999 രൂപ മുന്‍കൂറായി അടച്ച് ബാക്കി തുക പ്രതിമാസം 300 രൂപയായി 24 മാസത്തേക്ക് ഇഎംഐ ആയി അടയ്ക്കാം. സമയപരിധി അല്‍പ്പം കുറയ്ക്കണമെങ്കില്‍, 18 മാസത്തേക്ക് പ്രതിമാസം 350 രൂപ നല്‍കാം. ഈ പേയ്മെന്റ് ഓപ്ഷന്‍ ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 5 ജിബി-100 മിനിറ്റ്/മാസം സൗജന്യമായി ലഭിക്കും.

24 പ്രതിമാസ പേയ്മെന്റ് പ്ലാന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍, മുന്‍കൂര്‍ വിലയായ 1,999 രൂപയ്ക്ക് പുറമെ 7,200 രൂപ ഇഎംഐയായി അടയ്‌ക്കേണ്ടി വരും. അതുപോലെ, 18 മാസത്തെ ഇഎംഐ പ്ലാനിന് പുറമെ 6,300 രൂപ ഇഎംഐ ആയി നല്‍കേണ്ടതുണ്ട്, ഇത് മൊത്തത്തിലുള്ള വില 8,000 രൂപയിലേക്ക് ഉയര്‍ത്തുന്നു. പ്രതിമാസ തവണകള്‍ അടയ്ക്കുമ്പോള്‍, ഉപയോക്താക്കള്‍ക്ക് കോളിംഗ്, ഡാറ്റ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. അതിനാല്‍ പ്രതിമാസ ഇന്‍സ്റ്റാള്‍മെന്റ് കാലയളവ് വരെ മൊത്തത്തിലുള്ള ചെലവ് ഉള്‍ക്കൊള്ളുന്നതിനാല്‍ അവര്‍ റീചാര്‍ജുകള്‍ക്ക് പണം നല്‍കേണ്ടതില്ല.

റിലയന്‍സ് വാഗ്ദാനം ചെയ്യുന്ന അടുത്ത പ്ലാന്‍ വലിയ പ്ലാനാണ്. ഈ പ്ലാന്‍ പ്രകാരം, നിങ്ങള്‍ക്ക് 24 മാസത്തേക്ക് 1,999 രൂപയും പ്രതിമാസം 450 രൂപയും അല്ലെങ്കില്‍ 18 മാസത്തേക്ക് പ്രതിമാസം 500 രൂപയും അടയ്ക്കാം. ഈ പ്ലാനിലൂടെ നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍ക്കൊപ്പം പ്രതിദിനം 1.5 ജിബി ഡാറ്റയും ലഭിക്കും. നിങ്ങള്‍ ഈ പ്ലാന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍, ഫോണിന്റെ യഥാര്‍ത്ഥ വിലയേക്കാള്‍ 5,000 രൂപ കൂടുതലായ 12,000 രൂപയിലധികം നിങ്ങള്‍ക്ക് നല്‍കേണ്ടി വരും. എന്നാല്‍ ഇവിടെ പ്ലാന്‍ ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും ലഭിക്കും. അതു കൊണ്ടുതന്നെ, തിരഞ്ഞെടുത്ത പ്രതിമാസ പ്ലാനിനായി ഉപയോക്താക്കള്‍ ജിയോഫോണ്‍ നെക്സ്റ്റ് റീചാര്‍ജ് ചെയ്യേണ്ടതില്ല.

ജിയോഫോണ്‍ നെക്സ്റ്റ് വാങ്ങുമ്പോള്‍ തിരഞ്ഞെടുക്കാവുന്ന എക്‌സഎല്‍ പ്ലാന്‍ ഉണ്ട്. ഈ പ്ലാന്‍ 24 മാസത്തേക്ക് 500 രൂപയും 18 മാസത്തേക്ക് 550 രൂപയും അടയ്ക്കാന്‍ അനുവദിക്കും. പ്രതിദിനം 2ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും ഉള്‍പ്പെടെയാണ് ഈ വില. ഇവിടെയും, മുന്‍കൂര്‍ വില ഉള്‍പ്പെടെ സ്മാര്‍ട്ട്ഫോണിന്റെ മൊത്തത്തിലുള്ള വില ഏകദേശം 14,000 രൂപയായിരിക്കും, ഇത് യഥാര്‍ത്ഥ വിലയേക്കാള്‍ വളരെ കൂടുതലാണ്.

ലിസ്റ്റിലെ അവസാന പ്ലാന്‍ എക്‌സ്എക്‌സ്എല്‍ പ്ലാനാണ്, ഇത് ഉപയോക്താക്കള്‍ക്ക് 1,999 രൂപ മുന്‍കൂറായി നല്‍കാനും ബാക്കി തുക ഇഎംഐ ആയി നല്‍കാനും അനുവദിക്കുന്നു. 24 മാസത്തേക്ക് 550 രൂപയോ 18 മാസത്തേക്ക് 600 രൂപയോ നല്‍കാം. അണ്‍ലിമിറ്റഡ് കോളുകള്‍ക്കൊപ്പം പ്രതിദിനം 2.5 ജിബി ഡാറ്റയും വിലയില്‍ ഉള്‍പ്പെടുന്നു. നിങ്ങള്‍ മൊത്തം തുക കണക്കാക്കുകയാണെങ്കില്‍, ഈ പേയ്മെന്റ് പ്ലാന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ സ്മാര്‍ട്ട്ഫോണിന്റെ വില മൊത്തത്തില്‍ 15,199 രൂപയായി ഉയരും.

ഫോണ്‍ എപ്പോള്‍ വാങ്ങാന്‍ ലഭ്യമാകും?

ജിയോ വെബ്സൈറ്റില്‍ ജിയോഫോണ്‍ നെക്സ്റ്റിനായി രജിസ്റ്റര്‍ ചെയ്യാം. ഫോണിനായി രജിസ്റ്റര്‍ ചെയ്യാന്‍ ജിയോമാര്‍ട്ട് സ്റ്റോറിലേക്കും പോകാം. ഒപ്പം വാട്ട്സ്ആപ്പ് ഉപയോഗിച്ചും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ ലഭ്യതയെക്കുറിച്ച് അറിയിപ്പ് ലഭിക്കുന്നതിന് നിങ്ങള്‍ 7018270182 എന്ന നമ്പറിലേക്ക് ഹായ് എന്നു മാത്രം അയച്ചാല്‍ മതി.

ഫോണിന്റെ സ്‌പെസിഫിക്കേഷനുകള്‍

ആന്റി ഫിംഗര്‍പ്രിന്റ് കോട്ടിംഗുള്ള കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 ഉള്ള 5.45 ഇഞ്ച് എച്ച് ഡി പ്ലസ് ഡിസ്പ്ലേയാണ് ഇതില്‍ അവതരിപ്പിക്കുന്നത്. 1.3GHz ക്ലോക്ക് ചെയ്യുന്ന ക്വാഡ് കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 215 ആണ് സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്, 2 ജിബി റാമുമായി ചേര്‍ത്ത 32ജിബി സ്റ്റോറേജ് ഇതിലുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് വര്‍ധിപ്പിക്കാം. ബാറ്ററിയുടെ കാര്യത്തില്‍, സ്മാര്‍ട്ട്ഫോണില്‍ 3500 എംഎഎച്ച് ബാറ്ററിയുണ്ട്. വൈ-ഫൈ, ബ്ലൂടൂത്ത് 4.1, ഓഡിയോ ജാക്ക്, മൈക്രോ-യുഎസ്ബി എന്നിവയുള്‍പ്പെടെ കണക്റ്റിവിറ്റിക്ക് വേണ്ടിയുള്ള വിവിധ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ഇതിലുണ്ട്.

Follow Us:
Download App:
  • android
  • ios