Asianet News MalayalamAsianet News Malayalam

റെഡ്മി നോട്ട് 10 പ്രോ വില വെട്ടിക്കുറയ്ക്കാന്‍ ഷവോമി

റെഡ്മി നോട്ട് 10 മൂന്ന് വ്യത്യസ്ത സ്‌റ്റോറേജ് വേരിയന്റുകളില്‍ ലഭ്യമാണ്; 64 ജിബി, 128 ജിബി, 256 ജിബി. 64 എംപി ക്വാഡ് ക്യാമറ സജ്ജീകരണത്തോടെയാണ് ഫോണ്‍ വരുന്നത്.

Xiaomi Redmi Note 10 Pro gets a price cut in India, to be now available in open sale
Author
Mumbai, First Published May 17, 2021, 1:07 AM IST

കൊവിഡ് സമയത്ത് ട്രെന്‍ഡ് മാറ്റി ഷവോമി. കാര്യമായ രീതിയില്‍ വിലകുറച്ചു കൊണ്ടാണ് അവര്‍ പുതിയ ഫോണ്‍ വില്‍പ്പന നടത്തുന്നത്. ഈ വര്‍ഷം ആദ്യം ഇന്ത്യയില്‍ റെഡ്മി നോട്ട് 10 സീരീസ് ആരംഭിച്ചു. മൂന്ന് പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ കമ്പനി ഈ പോര്‍ട്ട്‌ഫോളിയോയില്‍ ചേര്‍ത്തു. ഇപ്പോഴിതാ റെഡ്മി നോട്ട് 10 പ്രോ ഓപ്പണ്‍ സെയില്‍ വഴി വാങ്ങാന്‍ ലഭ്യമാക്കിയിരിക്കുന്നു. ഫഌഷ് സെയില്‍ പരിപാടി നിര്‍ത്തിയാണ് പുതിയ രീതി കമ്പനി പരീക്ഷിക്കുന്നത്. ബജറ്റ് സ്മാര്‍ട്ട്‌ഫോണിന്റെ വില 17,999-ല്‍ നിന്നും 15,999 രൂപയായി കുറയ്ക്കാനും കമ്പനി തീരുമാനിച്ചു.

റെഡ്മി നോട്ട് 10 മൂന്ന് വ്യത്യസ്ത സ്‌റ്റോറേജ് വേരിയന്റുകളില്‍ ലഭ്യമാണ്; 64 ജിബി, 128 ജിബി, 256 ജിബി. 64 എംപി ക്വാഡ് ക്യാമറ സജ്ജീകരണത്തോടെയാണ് ഫോണ്‍ വരുന്നത്. വികസിതമായ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 732 ജി ടീഇ ഇതിലുണ്ട്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിനൊപ്പം 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയും ഇതിനു നല്‍കിയിരിക്കുന്നു.

റെഡ്മി നോട്ട് 10 പ്രോ ഇപ്പോള്‍ 6 ജിബി + 64 ജിബി വേരിയന്റിന് 15,999 രൂപയ്ക്ക് വില്‍പ്പനയ്‌ക്കെത്തി. 6 ജിബി റാം + 128 ജിബി സ്‌റ്റോറേജും 8 ജിബി + 128 ജിബി മോഡലും യഥാക്രമം 16,999 രൂപയ്ക്കും 18,999 രൂപയ്ക്കും ലഭിക്കുന്നു. റെഡ്മി നോട്ട് 10 പ്രോയില്‍ 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി + സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ ഉണ്ട്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിന്റെ പിന്തുണയോടെയാണ് സ്‌ക്രീന്‍ വരുന്നത്. 16 എംപി മുന്‍ ക്യാമറയ്ക്കായി ചെറിയ ഹോള്‍പഞ്ച് കട്ട്ൗട്ടും ഇതിലുണ്ട്. 1200 നൈറ്റിന്റെ ഏറ്റവും മികച്ച തെളിച്ചവും 100 ശതമാനം ഡിസിഐപി 3 കളര്‍ ഗാമറ്റും സ്‌ക്രീനില്‍ ഉണ്ട്. എച്ച്ഡിആര്‍ 10 + സര്‍ട്ടിഫിക്കേഷനും ഉണ്ട്. സ്‌നാപ്ഡ്രാഗണ്‍ 732 ജി, 8 ജിബി റാം എന്നിവയാണ് സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്. സൈഡ് മൗണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സ്‌കാനറും ഇത് വാഗ്ദാനം ചെയ്യുന്നു. 33 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയോടെ 5,020 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്.

റെഡ്മി നോട്ട് 10 പ്രോയില്‍ 64 എംപി പ്രൈമറി ക്യാമറ + 8 എംപി അള്‍ട്രാവൈഡ് ആംഗിള്‍ 118 ഡിഗ്രി എഫ്ഒവി + 5 എംപി സൂപ്പര്‍ മാക്രോ ലെന്‍സ് + 2 എംപി ഡെപ്ത് സെന്‍സര്‍ ആണുള്ളത്. ഇതിനൊപ്പം ഒരു എല്‍ഇഡി ഫ്‌ലാഷും ഒരു ക്വാഡ് ക്യാമറ സജ്ജീകരണവും ഷവോമി വാഗ്ദാനം ചെയ്യുന്നു. വീഡിയോ കോളുകള്‍ക്കോ സെല്‍ഫികള്‍ക്കോ 16 എംപി മുന്‍ ക്യാമറയും ഇതിലുണ്ട്. ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായി, നോട്ട് 10 പ്രോ ആന്‍ഡ്രോയിഡ് 11 അധിഷ്ഠിത എംഐയുഐ 12 പ്രവര്‍ത്തിപ്പിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios