ആരായിരിക്കും ആ വീടുപേക്ഷിച്ച് പോയത്? നിഗൂഢമായൊരു വീടും അതിനകത്തെ കാഴ്ചകളും, ചിത്രങ്ങൾ
First Published Jan 11, 2021, 1:52 PM IST
ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് ആ ഫാം ഹൗസ്. 1960 -കളില്‍ ഒരു കുടുംബം ഉപേക്ഷിച്ചിട്ട് പോയതെന്ന് കരുതുന്ന ആ വീട് ഒരു നിഗൂഢതപോലെ വർഷങ്ങൾ കഴിഞ്ഞിട്ടും അവിടെ തുടരുന്നു. അതിനകത്തെ കാഴ്ചകളെങ്ങനെയാവും? ക്യാമറയുമായി അത് പകര്‍ത്താന്‍ ചെന്നത് ഫോട്ടോഗ്രാഫറായ സ്റ്റീവ് ഷാസ് ആണ്.

സുഹൃത്തുക്കള്‍ക്കൊപ്പം ഡിസംബര്‍ ആറിനാണ് നഗരത്തില്‍ നിന്നും പ്രധാന റോഡില്‍ നിന്നും മാറിയൊരിടത്തേക്ക് ഷാസ് കാമ്പിങ് ട്രിപ്പ് നടത്തിയത്. അത് ചെന്നെത്തിയതോ ഉപേക്ഷിക്കപ്പെട്ട ഈ വീട്ടിലും. 1900 -കളുടെ തുടക്കത്തിലെപ്പോഴോ ആണ് ഈ വീട് പണിതത് എന്ന് കരുതുന്നു. 1930-കളിലും 40 -കളിലുമാണ് ഇവിടെ ആളുകള്‍ താമസിച്ചതെന്നാണ് കരുതുന്നത് -ഷാസ് ഡെയ്ലി മെയില്‍ ഓസ്ട്രേലിയയോട് പറഞ്ഞു.

ഉപേക്ഷിക്കപ്പെട്ട ഇതുപോലുള്ള വീടുകള്‍ വേറെയും കണ്ടിട്ടുണ്ട്. പക്ഷേ, നശിക്കുകയോ മോഷണമൊന്നും നടക്കുകയോ ചെയ്യാത്ത ഇങ്ങനെയൊരു വീട് ആദ്യമാണ് എന്നും അതിനാല്‍ അത് പ്രത്യേകതയുള്ളതായി തോന്നിയെന്നും ഷാസ് പറയുന്നു. എന്നാല്‍, കൃത്യമായി വീട് ഏതാണ് എന്നോ അതിരിക്കുന്ന സ്ഥലമേതാണ് എന്നോ വ്യക്തമാക്കാന്‍ ഷാസ് തയ്യാറായില്ല. ഇതുപോലെയുള്ള സ്ഥലങ്ങള്‍ ഫോട്ടോയെടുക്കുമ്പോള്‍ സ്ഥലം വെളിപ്പെടുത്തില്ലെന്ന് ഞാന്‍ വാക്ക് നല്‍കും. ഈ വാക്കിലാണ് ഞാനെന്‍റെ സല്‍പ്പേര് നിലനിര്‍ത്തുന്നത് -ഷാസ് പറയുന്നു.
Post your Comments