ഇവയൊന്നും ഫോട്ടോകളല്ല, വാട്ടര്‍ കളര്‍ ചിത്രങ്ങള്‍!
'നല്ല ഫോട്ടോ'' എന്നാണ് താഴെ കാണുന്ന ചിത്രങ്ങള്‍ കണ്ടാല്‍ ആരും പറഞ്ഞുപോവുക. എന്നാല്‍, സൂക്ഷിച്ചു നോക്കൂ, അവ ചിത്രങ്ങളാണ്. ഫോട്ടോകളില്‍ ഉള്ളതിനേക്കാള്‍ മിഴിവുള്ള ചിത്രങ്ങള്‍. Image Courtesy: facebook.com/raghunath.sahoo.5

സൂക്ഷിച്ചു നോക്കിയാലും ചിലതൊക്കെ ചിത്രമാണെന്ന് തിരിച്ചറിയാനേ പറ്റില്ല. ഫോട്ടോ അല്ല അവയെന്ന് പറയുക ഒട്ടും എളുപ്പമേയല്ല.

വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ചിത്രങ്ങള്‍ രഘുനാഥ് സാഹു വരച്ചവയാണ്. ഒഡിഷയിലെ ഭുവനേശ്വറിലുള്ള ചിത്രകാരന്‍.

ഈ ചിത്രങ്ങളില്‍ ഭരിഭാഗവും ജലച്ചായ ചിത്രങ്ങളാണ്. വാട്ടര്‍ കളറില്‍ സാഹു സൃഷ്്ടിക്കുന്നത് മാജിക്ക് ആണ്.

ഒഡിഷയിലെ പുരി ജില്ലയിലെ ദണ്ഡമുകുന്ദപൂരിലാണ് ജനനം. കുഞ്ഞുന്നാളിലേ വരച്ചു തുടങ്ങി.

പഠനത്തില്‍ അധികം താല്‍പ്പര്യം കാണിക്കാതെ കലാ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ അദ്ദേഹം പിന്നീടാണ് ആര്‍ട്ട് സ്‌കൂളില്‍ ചേര്‍ന്നത്.

1995-ല്‍ ഭുവനേശ്വറിലെ ബി കെ ആര്‍ട്ട് കോളജില്‍ പഠിച്ചിറങ്ങിയ സാഹു ജനപ്രിയ ചിത്രകാരനായി വളര്‍ന്നത് അതിവേഗത്തിലാണ്.

റിയലിസ്റ്റിക് ആണ് സാഹുവിന്റെ ചിത്രങ്ങള്‍. അവ ജീവനുണ്ടെന്ന് തോന്നിപ്പിക്കുന്നു. ഫോട്ടോകളുമായി സാദൃശ്യം തോന്നിപ്പിക്കുന്ന വര.

മനുഷ്യരെയും പ്രകൃതിയെയും ജീവനില്ലാത്ത വസ്തുക്കളെയും ശരിക്കും യഥാര്‍ത്ഥമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് സാഹു വരയ്ക്കുന്നത്.

സാധാരണക്കാര്‍ക്കിടയില്‍ സാധാരണക്കാരനായി ജീവിക്കുന്ന ഒരാളാണ് സാഹു. സാധാരണക്കാരന്റെ കാഴ്ചയാണ് സാഹുവിന്‍േറത്.

വെളിച്ചവും നിഴലും ഉപയോഗിക്കുന്നതില്‍ അസാധാരണമായ ശേഷിയുള്ള കലാകാരനാണ് സാഹു. ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരയ്ക്കാനുള്ള കഴിവ് അങ്ങനെ വരുന്നതാണ്.

'നല്ല ഫോട്ടോ'' എന്നാണ് താഴെ കാണുന്ന ചിത്രങ്ങള്‍ കണ്ടാല്‍ ആരും പറഞ്ഞുപോവുക. എന്നാല്‍, സൂക്ഷിച്ചു നോക്കൂ, അവ ചിത്രങ്ങളാണ്. ഫോട്ടോകളില്‍ ഉള്ളതിനേക്കാള്‍ മിഴിവുള്ള ചിത്രങ്ങള്‍.

യഥാര്‍ത്ഥത്തില്‍ ഉള്ളവിധം വരയ്ക്കുന്നതിന് ഏറ്റവും ബുദ്ധിമുട്ടുള്ള മീഡിയാണ് വാട്ടര്‍ കളര്‍. മെരുക്കാന്‍ ഒട്ടും എളുപ്പമല്ലാത്ത ഒന്നാണത്.

അവിടെയാണ് സാഹു ശ്രദ്ധേയനാവുന്നത്. നിഴലും വെളിച്ചവും ഇടകലര്‍ത്തി, ഫോട്ടോഗ്രാഫിയെ വെല്ലുന്ന ചിത്രങ്ങളാണ് അദ്ദേഹം വരയ്ക്കുന്നത്.

ഗ്രാമീണ ഭാരതമാണ് സാഹുവിന്റെ ചിത്രങ്ങളില്‍ തുടിച്ചു നില്‍ക്കുന്നത്. ഒഡിഷയുടെ ഗ്രാമങ്ങളിലെ അധികമാരും കാണാത്ത കാഴ്ചകളാണ് അവയില്‍ നിറയെ.

ആളുകളും പ്രകൃതിയും മൃഗങ്ങളും നിശ്ചല ദൃശ്യങ്ങളുമെല്ലാം ജീവന്‍ തുടിക്കുന്ന ചിത്രങ്ങളായി സാഹുവിന്റെ ചിത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു.

കുട്ടിക്കാലം മുതല്‍ വരച്ചു തുടങ്ങിയ സാഹു അക്കാലത്തുതന്നെ മണിക്കൂറുകളോളം പ്രിയപ്പെട്ട ചിത്രങ്ങള്‍ക്കു മുന്നില്‍ ചെലവഴിച്ചിരുന്നു.

കടലാസില്‍ ജലച്ചായം കൊണ്ട് വരച്ചു തുടങ്ങിയ അദ്ദേഹം ഓയില്‍, അക്രിലിക് തുടങ്ങിയ മീഡിയങ്ങളിലും വൈദഗ്ധ്യം നേടിയെങ്കിലും കൂടുതലും ഇഷ്ടം ജലച്ചായ ചിത്രങ്ങളാണ്.

20 വര്‍ഷങ്ങളോളമായി അദ്ദേഹം ഫ്രീലാന്‍സ് കലാകാരനായി ജീവിക്കുകയാണ്. ആയിരത്തിലേറെ ചിത്രങ്ങള്‍ ഈ കാലയളവില്‍ വരച്ചു.

റഷ്യയിലെ മോസ്‌കോയില്‍ നടന്ന ജലച്ചായ ശില്‍പ്പശാലയില്‍ ഇന്ത്യയില്‍നിന്നുള്ള അതിഥിയായിരുന്നു അദ്ദേഹം.

കുഞ്ഞുന്നാള്‍ മുതലേ, നിറങ്ങള്‍ മിക്‌സ് ചെയ്യുന്നതിലും പരീക്ഷണങ്ങള്‍ ചെയ്യുന്നതിലുമായിരുന്നു തന്റെ ശ്രദ്ധയെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.