'ഏയ് ഓട്ടോ'... ഇനി ഓട്ടോ ആംബുലന്‍സ് ! ; കൊച്ചിയില്‍ ഓട്ടോ ആംബുലന്‍സ് പദ്ധതിക്ക് തുടക്കം

First Published May 24, 2021, 5:37 PM IST

കൊവിഡ് രോഗബാധ വ്യാപകമാകുന്ന സഹചര്യത്തില്‍ രോഗികൾക്കായി ഓട്ടോറിക്ഷകളും ആംബുലൻസായി സജ്ജീകരിച്ചു. കൊവിഡ് 19 ന്‍റെ രണ്ടാം തരംഗത്തില്‍ ഒരിടയ്ക്ക് ഏറ്റവും കൂടുതല്‍ രോഗവ്യാപനമുണ്ടായ കൊച്ചിയിലാണ് ഓട്ടോ ആംബുലന്‍സ് സംവിധാനം കേരളത്തില്‍ ആദ്യമൊരുങ്ങിയത്. സംസ്ഥാന സര്‍ക്കാറിന്‍റെയും മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന്‍റെയും സഹകരണത്തോടെയാണ് സംരംഭം. കൊച്ചിയില്‍ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് സഹകരണസംഘവും കൊച്ചി കോര്‍പറേഷനും സഹകരിച്ചാണ് ഓട്ടോ ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ രാജേഷ് തകഴി.