ഇതാ പെട്രോള്‍ പമ്പുകളിലെ ചില തട്ടിപ്പുകള്‍, രക്ഷപ്പെടാനുള്ള ചില സൂത്രങ്ങളും!

First Published Feb 15, 2021, 2:59 PM IST

ഇന്ധനവില കുത്തനെ കുതിക്കുന്നു. പെട്രോളിനും ഡീസലിനുമൊക്കെ ഓരോ തുള്ളിയും അമൂല്യമായി സൂക്ഷിക്കേണ്ട കാലം. പലപ്പോഴും പെട്രോള്‍ പമ്പുകളില്‍ നമ്മള്‍ അറിഞ്ഞുകൊണ്ട് തന്നെ കബളിപ്പിക്കപ്പെടാറുണ്ട്. ചിലപ്പോള്‍ അശ്രദ്ധ കൊണ്ടാണെങ്കില്‍ മറ്റുചിലപ്പോള്‍ അറിവില്ലായ്‍മ കൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്. ഓരോ തുള്ളി ഇന്ധനവും അമൂല്യമായ കാലത്ത് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ തട്ടിപ്പുകളില്‍ നിന്നൊക്കെ നിങ്ങള്‍ക്ക് അനായാസം രക്ഷപ്പെടാം.