ഇടിച്ചാല്‍ പപ്പടമാകില്ല, ഈ കാറുകളുടെ വിലയോ 10 ലക്ഷത്തിലും താഴെ!

First Published 18, Jul 2019, 12:32 PM IST

മൈലേജ് മാത്രമല്ല യാത്രികരുടെ സുരക്ഷയും കൂടി ഉറപ്പാക്കിയാണ് ഇന്ന് ഭൂരിഭാഗം പേരും വാഹനങ്ങളെ തെരെഞ്ഞെടുക്കുന്നത്. സുരക്ഷ കൂടുമ്പോള്‍ വാഹനങ്ങള്‍ക്ക് കോടികള്‍ വിലയാകുമെന്നാണ് നമ്മളില്‍ പലരുടെയും ധാരണ. എന്നാല്‍ മിതമായ വിലയിലും മികച്ച സുരക്ഷ വാഗ്ദാനം ചെയ്യുന്ന ചില വാഹനങ്ങളുണ്ട്. ക്രാഷ് ടെസ്റ്റായ ഗ്ലോബൽ NCAP (ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) യുടെ ഇടിപരീക്ഷയില്‍ മികച്ച റേറ്റിംഗ് സ്വന്തമാക്കിയ, 10 ലക്ഷത്തില്‍ താഴെ വിലയുള്ള അഞ്ച് വാഹനങ്ങളെ പരിചയപ്പെടാം. 

ടാറ്റ നെക്സോണ്‍ - ക്രാഷ് ടെസ്റ്റില്‍ അ‍ഞ്ച് സ്റ്റാര്‍ സ്വന്തമാക്കി ടാറ്റയുടെ സബ് ഫോര്‍ മീറ്റര്‍ എസ്‍യുവി. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ നിര്‍മ്മിത വാഹനം ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കുന്നത്. ഡ്രൈവറുടെയും യാത്രക്കാരന്റെയും തലക്കും കഴുത്തിനും വാഹനം മികച്ച സുരക്ഷയൊരുക്കുന്നുവെന്നും ഗ്ലോബൽ NCAPയുടെ കണ്ടെത്തല്‍. എല്ലാ വേരിയന്റുകളിലും രണ്ട് എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ തുടങ്ങിയവ സ്റ്റാന്‍ഡേര്‍ഡാണ്.

ഫോക്സ് വാഗണ്‍ പോളോ - ഗ്ലോബല്‍ NCAP പരിശോധിച്ച ആദ്യ ഇന്ത്യന്‍ നിര്‍മ്മിത കാറുകളിലൊന്ന്. ഇടി പരിശോധനയില്‍ ആദ്യം മോശം പ്രകടനമായിരുന്നെങ്കിലും രണ്ട് എയര്‍ബാഗുകള്‍ നല്‍കിയ പോളോ വേര്‍ഷന്‍ ക്രാഷ് ടെസ്റ്റില്‍ നാല് സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കി. കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് രണ്ട് വേര്‍ഷനുകളും മൂന്ന് സ്റ്റാര്‍ റേറ്റിംഗും നേടി.

ടൊയോട്ട എട്ടിയോസ് ലിവ - ആദ്യത്തെ ഇടി പരിശോധനയില്‍തന്നെ മുതിര്‍ന്നവരുടെ സുരക്ഷയ്ക്ക് നാല് സ്റ്റാര്‍ റേറ്റിംഗും കുട്ടികള്‍ക്ക് രണ്ട് സ്റ്റാറും നേടിയ ചുരുക്കം ചില മോഡലുകളിലൊന്ന്.  ക്രാഷ് ടെസ്റ്റിന് വിധേയമാക്കുമ്പോള്‍ ഇരട്ട ഫ്രണ്ട് എയര്‍ബാഗുകളും പ്രീ-ടെന്‍ഷനറുകള്‍ സഹിതം ഫ്രണ്ട് സീറ്റ് ബെല്‍റ്റുകളും മാത്രമായിരുന്നു കൈമുതല്‍. പിന്നീട് ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി) സഹിതം ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ തുടങ്ങി കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ നല്‍കി.

മാരുതി വിറ്റാരെ ബ്രെസ - മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷക്ക് നാല് സ്റ്റാര്‍ റേറ്റിംഗ് നേടിയ വാഹനം. കുട്ടികളുടെ സുരക്ഷക്ക് രണ്ട് സ്റ്റാര്‍. എല്ലാ വേരിയന്റുകളിലും രണ്ട് എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, പ്രീ-ടെന്‍ഷനറുകള്‍ സഹിതം ഫ്രണ്ട് സീറ്റ് ബെല്‍റ്റ്, ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍.

ടാറ്റ സെസ്റ്റ് - ടെസ്റ്റില്‍ ആദ്യതവണ പരാജയപ്പെട്ട കോംപാക്ട് സെഡാന്‍. പക്ഷേ പിന്നീട് മുതിര്‍ന്നവരുടെ സുരക്ഷക്ക് നാല് സ്റ്റാര്‍ റേറ്റിംഗും കുട്ടികള്‍ക്ക് രണ്ട് സ്റ്റാറും സ്വന്തമാക്കി. രണ്ട് എയര്‍ബാഗുകള്‍, ഡ്രൈവര്‍ക്കായി സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എബിഎസ്, ഇബിഡി, കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയവ സുരക്ഷ ഉറപ്പാക്കുന്നു.

loader