ഡബിൾ ഡെക്കർ ബസിൽ ഫോട്ടോഷൂട്ട്; വെറൈറ്റി ഓഫറുമായി ആനവണ്ടി

First Published 29, Oct 2020, 10:48 AM

4000 രൂപ ചെലവിട്ടാല്‍ കിടിലന്‍ ഫോട്ടോഷൂട്ടിനുള്ള അവസരവുമായി കെഎസ്ആര്‍ടിസി. ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായാണ് നിശ്ചിത കാലത്തേക്കുള്ള അടിപൊളി ഓഫറുമായി കെഎസ്ആര്‍ടിസി എത്തുന്നത്.

ഫോട്ടോഷൂട്ടുകളില്‍ വ്യത്യസ്തതയ്ക്കായി കിടിലന്‍ ഓഫറുമായി കെഎസ്ആര്‍ടിസി. സേവ് ദി ഡേറ്റുകളില്‍ ട്രെന്‍ഡ് ഒരുക്കാന്‍ നിശ്ചിത കാലത്തേക്കാണ് കെഎസ്ആര്‍ട്സി ഈ അവസരം ഒരുക്കിയിട്ടുള്ളത്.

4000 രൂപ മുടക്കിയാല്‍ കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡെക്കര്‍ ബസ് ഫോട്ടോഷൂട്ടിനായി വിട്ടുനല്‍കും. ഫോട്ടോഷൂട്ട് മാത്രമല്ല  അടിപൊളിയായി നഗരവും കറങ്ങി വരാനുള്ള അവസരമാണ് ഇതിലൂടെ കെഎസ്ആര്‍ടിസി ഒരുക്കുന്നത്.

ഒരു സേവ് ദി ഡേറ്റ് കഴിഞ്ഞ് നഗരം ചുറ്റിയെത്തിയതിന്റെ ആലസ്യത്തിലാണ് ഈ ഡബിള്‍ ഡെക്കര്‍ ബസ്. ആദ്യ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് ജനുവരി 18 ന് വിവാഹം ഉറപ്പിച്ച ഗണേഷിന്റേതും ലക്ഷ്മിയുടേതുമായിരുന്നു.

വിന്റേജ് ഡബിൾഡെക്കറിന്റെ പ്രൗഢിയിൽ 50 കിലോമീറ്റർ നഗരം ചുറ്റി, എട്ട് മണിക്കൂർ നേരത്തേക്കാണ് കെ.എസ് ആർ ടി സി വിട്ടുകൊടുക്കുക. വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ടുകൾക്കും ബർത്ത് ഡേ ഉൾപ്പെടെയുള്ള പാർട്ടികൾക്കും ആനവണ്ടിയുടെ ഈ അഭിമാനതാരത്തെ വിട്ടുനൽകും.

ശ്രദ്ധിക്കണം പ്രത്യേക ഓഫർ ഡിസംബർ വരെയാണ്. ടിക്കറ്റിതര വരുമാനം ലക്ഷ്യമിട്ടാണ് പദ്ധതി.

ബസിന്റെ രണ്ടാം നിലയിൽ ആഘോഷങ്ങൾക്കും താഴത്തെ നിലയിൽ കുടുംബങ്ങളോടൊപ്പമുള്ള യാത്രക്കുമാണ് അവസരം.

ലണ്ടനിലെ ആഫ്റ്റർ നൂൺ ടീ ബസ് ടൂറിന്റെ മാതൃകയിൽ ആണ് പദ്ധതി. വിജയകരമാകുന്ന മുറയ്ക്ക് കൊച്ചിയിലും, കോഴിക്കോടും കെ.എസ്.ആർ.ടി.സി പദ്ധതി വ്യാപിക്കും.