വണ്ടി 'ക്ലച്ച്' പിടിക്കുന്നില്ലേ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ!
First Published Jan 4, 2021, 4:46 PM IST
ഒരു വാഹനത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് ക്ലച്ചുകള്‍. ക്ലച്ചുകള്‍ മികച്ച രീതിയില്‍ പ്രവർത്തിക്കുന്നില്ലെങ്കില്‍ ഡ്രൈവിംഗ് ദുഷ്‍കരമാകുന്നതിനൊപ്പം വാഹനത്തിന്‍റെ ആയുസ് തന്നെ കുറഞ്ഞേക്കാം. പലരും ക്ലച്ചിനെ ചവിട്ടിത്തേക്കുകയാണ് പതിവ്. ശ്രദ്ധിച്ചില്ലെങ്കില്‍ ഇതുകാരണം മുട്ടന്‍ പണിയാവും കിട്ടുക. ഇതാ ക്ലച്ചിനെപ്പറ്റി അറിയേണ്ടതെല്ലാം.

ഗിയറും ക്ലച്ചും ബ്രേക്കുമൊക്കെ ഡ്രൈവിംഗ് പഠിച്ചുതുടങ്ങുന്ന കാലം മുതല്‍ പലര്‍ക്കും പേടി സ്വപ്‍നമായിരിക്കും. തലയിണ മന്ത്രം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ ചിത്രങ്ങളില്‍ മലയാളിയെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‍ത ചില സംശയങ്ങളും ഈ വാഹനഭാഗങ്ങളെപ്പറിയുണ്ട്. ഇതില്‍ത്തന്നെ പലര്‍ക്കും ഏറ്റവും വില്ലനാകുന്നത് ക്ലച്ചാണ്. എന്നാല്‍ ഒരു വാഹനത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് ക്ലച്ചുകള്‍. ക്ലച്ചുകള്‍ മികച്ച രീതിയില്‍ പ്രവർത്തിക്കുന്നില്ലെങ്കില്‍ ഡ്രൈവിംഗ് ദുഷ്‍കരമാകുന്നതിനൊപ്പം വാഹനത്തിന്‍റെ ആയുസ് തന്നെ കുറഞ്ഞേക്കാം. അതുകൊണ്ടാവാം 'ക്ലച്ച് പിടിക്കുന്നില്ല' എന്ന പ്രയോഗം തന്നെ മലയാളത്തില്‍ ഉള്ളത്. എന്നാല്‍ മാനുവൽ കാറുകളിൽ ഒരുപക്ഷേ ഏറ്റവും മോശമായി പരിപാലിക്കപ്പെടുന്നത് അതിലെ ക്ലച്ച് ആയിരിക്കും എന്നതാണ് മറ്റൊരു കൌതുകം. പലരും ക്ലച്ചിനെ ചവിട്ടിത്തേക്കുകയാണ് പതിവ്. ശ്രദ്ധിച്ചില്ലെങ്കില്‍ ഇതുകാരണം മുട്ടന്‍ പണിയാവും കിട്ടുക.

വാഹനത്തിന്‍റെ എഞ്ചിനിൽ നിന്നും ചക്രങ്ങളിലേക്ക് അയക്കുന്ന ശക്തിയെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനമാണ് ക്ലച്ച്. എഞ്ചിനും ഗിയർബോക്സിനും ഇടയിലാണ് ക്ലച്ചിന്റെ സ്ഥാനം. എഞ്ചിന്റെ പല വേഗതയിലുള്ള കറക്കത്തെ, ആഘാതമോ കുലുക്കമോ കൂടാതെ ഗിയർബോക്സിലെത്തിക്കാന്‍ സഹായിക്കുന്നത് ക്ലച്ചാണ്.
Today's Poll
എത്ര ആളുകളോടൊപ്പം കളിക്കാന്‍ നിങ്ങള്‍ താല്പര്യപ്പെടുന്നു?
Post your Comments