ഇതാ പെട്രോള്‍ പമ്പിലെ ചില തട്ടിപ്പുകള്‍, രക്ഷപ്പെടാന്‍ എട്ട് സൂത്രങ്ങളും!
First Published Dec 21, 2020, 4:17 PM IST
പെട്രോളിനും ഡീസലിനുമൊക്കെ വില കുത്തനെ കയറിക്കൊണ്ടിരിക്കുന്ന കാലമാണ്. അതിനാല്‍ ഓരോ തുള്ളിയും അമൂല്യമായി സൂക്ഷിക്കേണ്ട കാലം. പലപ്പോഴും പെട്രോള്‍ പമ്പുകളില്‍ നമ്മള്‍ അറിഞ്ഞുകൊണ്ട് തന്നെ കബളിപ്പിക്കപ്പെടാറുണ്ട്. ചിലപ്പോള്‍ അശ്രദ്ധ കൊണ്ടാണെങ്കില്‍ മറ്റുചിലപ്പോള്‍ അറിവില്ലായ്‍മ കൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്. ഓരോ തുള്ളി ഇന്ധനവും അമൂല്യമായ കാലത്ത് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ തട്ടിപ്പുകളില്‍ നിന്നൊക്കെ നിങ്ങള്‍ക്ക് അനായാസം രക്ഷപ്പെടാം.

വ്യത്യസ്‍ത പമ്പുകളില്‍ നിന്നും ഇന്ധനം നിറക്കുക
പതിവായി വീടിനോ ഓഫീസിനോ അടുത്തു നിന്ന് സ്ഥിരം ഇന്ധനം നിറയ്ക്കുന്നവരാകും നമ്മളില്‍ പലരും. അങ്ങനെയുള്ളവര്‍ കുറച്ച് ദിവസം വ്യത്യസ്ത പമ്പുകളില്‍ നിന്നായി ഇന്ധനം വാങ്ങിക്കുക. അപ്പോള്‍ ഏറെക്കുറെ ഏതു പമ്പിലാണ് കുറവ് ഇന്ധനം ലഭിക്കുന്നതെന്ന കാര്യം വ്യക്തമാകും. ശേഷം നിങ്ങള്‍ക്ക് ഏതു പമ്പ് വേണമെന്ന് തീരുമാനിക്കുക

റൗണ്ട് ഫിഗര്‍
ഒരിക്കലും 100, 200, 500 പോലെയുള്ള സംഖ്യകള്‍ക്ക് ഇന്ധനം വാങ്ങാതിരിക്കുക. 120, 206, 324, 455 രൂപ പോലെയുള്ള തുകയ്ക്ക് ഇന്ധനം ആവശ്യപ്പെടുക.
Post your Comments