മഹീന്ദ്ര ഥാറിന് രണ്ടുലക്ഷം വരെ കിഴിവ്; ഈ അവസരം മുതലാക്കൂ
മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവികളായ ഥാർ, ഥാർ റോക്‌സ് എന്നിവയ്ക്ക് ഈ മാസം രണ്ട് ലക്ഷം രൂപ വരെ വിലക്കിഴിവ് പ്രഖ്യാപിച്ചു. ഥാർ റോക്‍സിന്റെ AX7L ഡീസൽ 4WD വേരിയന്റിനാണ് ഏറ്റവും ഉയർന്ന കിഴിവ്.

മഹീന്ദ്രയുടെ ലൈഫ്‌സ്റ്റൈൽ എസ്‌യുവികളായ ഥാർ, ഥാർ റോക്‌സ് എന്നിവയ്ക്ക് ഈ മാസം വൻ വിലക്കിഴിവുകൾ. ഈ എസ്‌യുവികൾക്ക് ഈ മാസം രണ്ട് ലക്ഷം വരെ വൻ കിഴിവോടെ വാങ്ങാം. ഈ കിഴിവ് വിൽപ്പന ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഥാർ റോക്‍സിന്റെ AX7L ഡീസൽ 4WD വേരിയന്റിൽ കമ്പനി രണ്ട് ലക്ഷം എന്ന ഏറ്റവും ഉയർന്ന കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഇതിൽ 1.75 ലക്ഷം രൂപയുടെ ക്യാഷ് ഡിസ്‍കൌണ്ടും 25,000 രൂപ വിലയുള്ള ആക്‌സസറികളും ഉൾപ്പെടുന്നു. AX7L പെട്രോൾ AT-ക്ക് 1.25 ലക്ഷം രൂപയുടെ ആനുകൂല്യവും 25,000 രൂപ വിലയുള്ള ആക്‌സസറികളും ലഭിക്കും.
എല്ലാ ഥാർ വേരിയന്റുകൾക്കും 30,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപയുടെ ആക്‌സസറികളും ലഭിക്കും.
ഥാർ റോക്‌സിന്റെ അടിസ്ഥാന വേരിയന്റ് MX1 ആണ്. ഈ ട്രിമ്മിൽ ചില ശ്രദ്ധേയമായ സവിശേഷതകളുണ്ട്. അതിന്റെ എല്ലാ സവിശേഷതകളുടെയും വിശദാംശങ്ങൾ അറിയാൻ നിങ്ങൾ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും. എങ്കിലും ഥാർ റോക്‌സിലും ശക്തമായ സുരക്ഷാ സവിശേഷതകൾ ലഭ്യമാണ്.
162 hp പരമാവധി പവറും 330 Nm പരമാവധി ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. മറ്റൊരു ഡീസൽ ഓപ്ഷനും ലഭ്യമാണ്. 152 hp പരമാവധി പവറും 330 Nm പരമാവധി ടോർക്കും ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിനാണിത്. രണ്ട് എഞ്ചിനുകളും മാനുവൽ ട്രാൻസ്‍മിഷനോടെയാണ് വരുന്നത്.
ഥാർ റോക്സിന്റെ സുരക്ഷാ സവിശേഷതകളെ സംബന്ധിച്ചിടത്തോളം, ക്യാമറ അടിസ്ഥാനമാക്കിയുള്ള ലെവൽ-2 എഡിഎഎസ് സ്യൂട്ട് ഇതിൽ ഉൾപ്പെടുന്നു. നാല് ചക്രങ്ങളിലും ഡിസ്ക് ബ്രേക്കുകൾ, ആറ് എയർബാഗുകൾ, എല്ലാ യാത്രക്കാർക്കും മൂന്ന്-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ടിലിഎസ്, ടിപിഎംഎസ്, ഇഎസ്‍പി എന്നിവയാണ് മറ്റ് സുരക്ഷാ സവിശേഷതകൾ.
ഓഫ്-റോഡിംഗ് എളുപ്പമാക്കുന്നതിന്, മഹീന്ദ്ര ക്രാൾ സ്മാർട്ട് അസിസ്റ്റ് (CSA), ഇന്റലിജന്റ് ടേൺ അസിസ്റ്റ് (ITA) എന്നിവയും ഇലക്ട്രോണിക് ലോക്ക് ചെയ്യാവുന്ന റിയർ ഡിഫറൻഷ്യലും വാഗ്ദാനം ചെയ്യുന്നു. മൊത്തത്തിൽ, ഈ സവിശേഷതകൾ ഇതിനെ വളരെ നൂതനമായ ഒരു എസ്‌യുവിയാക്കുന്നു.
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

