കൊവിഡ് 19; രാജ്യതലസ്ഥാനം മുള്‍മുനയില്‍

First Published Apr 23, 2021, 4:11 PM IST


രാജ്യതലസ്ഥാനത്തെ വായുവിന് ഇപ്പോള്‍ മരണത്തിന്‍റെ മണമാണ്. ദില്ലി സംസ്ഥാനത്തിലെ എല്ലാ ശ്മശാനങ്ങളും നിര്‍ത്താതെ, ഇടതടവില്ലാതെ കത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാ ശ്മശാനങ്ങളും നിറഞ്ഞ് കവിഞ്ഞെന്നും ആളുകള്‍ തങ്ങളുടെ ഉറ്റവരുടെ മൃതദേഹം ദഹിപ്പിക്കാനായി ക്യൂ നില്‍ക്കുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ദില്ലിയില്‍ നിന്ന് വന്നുകൊണ്ടിരുന്നത്. മണിക്കൂറില്‍ പത്ത് പേരെന്നനിലയിലാണ് ദില്ലിയിലെ മരണക്കണക്കുകളെന്ന റിപ്പോര്‍ട്ട് പുറത്ത് വന്ന് രണ്ട് ദിവസം തികയുന്നതിന് മുന്നേയാണ് ശ്മശാനങ്ങള്‍ നിറഞ്ഞ് കവിഞ്ഞെന്ന റിപ്പോര്‍ട്ടുകളും വരുന്നത്. അതിനിടെ ദില്ലിയിലേക്ക് പുറപ്പെട്ട ഓക്സിജന്‍ ടാങ്കറുകള്‍ കേന്ദ്രമന്ത്രിമാരുടെ നിര്‍ദ്ദേശപ്രകാരം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയെന്ന ആരോപണവുമായി ദില്ലി മുഖ്യമന്ത്രി കെജ്രിവാള്‍, പ്രധാനമന്ത്രി വിളിച്ച് ചേര്‍ച്ച യോഗത്തില്‍ ആരോപിച്ചു. മുഖ്യമന്ത്രിയായിട്ടും സ്വന്തം ജനതയ്ക്ക് വേണ്ടി തനിക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചിത്രങ്ങള്‍ ഗെറ്റിയില്‍ നിന്ന്.